കേരളം

kerala

പാച്ചുവും അത്ഭുതവിളക്കും; സത്യൻ അന്തിക്കാടിന്‍റെ രണ്ടാമത്തെ മകന്‍റെ സിനിമയിൽ ഫഹദ് ഫാസിൽ നായകൻ

By

Published : Jan 5, 2021, 7:58 PM IST

സത്യൻ അന്തിക്കാടിന്‍റെ മകൻ അഖിൽ സത്യൻ സംവിധാനം ചെയ്യുന്ന പാച്ചുവും അത്ഭുതവിളക്കും എന്ന ചിത്രത്തിൽ ഫഹദ് ഫാസിൽ നായകൻ

entertainment  പാച്ചുവും അത്ഭുതവിളക്കും വാർത്ത  സത്യൻ അന്തിക്കാടിന്‍റെ രണ്ടാമത്തെ മകൻ വാർത്ത  ഫഹദ് ഫാസിൽ നായകൻ അഖിൽ സത്യൻ വാർത്ത  പാച്ചുവും അത്ഭുതവിളക്കും റിലീസ് വാർത്ത  sathyan anthikkad son akhil sathyan directorial debut news  pachuvum albhuthavilakkum film news  fahad fazil and sathyan anthikkad son film news  akhil sathyan fahad fassil news
സത്യൻ അന്തിക്കാടിന്‍റെ രണ്ടാമത്തെ മകന്‍റെ സിനിമയിൽ ഫഹദ് ഫാസിൽ നായകൻ

വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെ മലയാളത്തിന്‍റെ പ്രിയപ്പെട്ട സംവിധായകൻ സത്യൻ അന്തിക്കാടിന്‍റെ മകൻ അനൂപ് സത്യൻ സംവിധാന മികവ് തെളിയിച്ചുകഴിഞ്ഞു. ഇപ്പോഴിതാ അദ്ദേഹത്തിന്‍റെ രണ്ടാമത്തെ മകനും സിനിമാ സംവിധാനത്തിലേക്ക് കടക്കുകയാണ്. അഖിൽ സത്യന്‍റെ സംവിധാനത്തിൽ ഫഹദ് ഫാസിൽ നായകനാകുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു.

'പാച്ചുവും അത്ഭുതവിളക്കും' എന്ന് പേരിട്ടിരിക്കുന്ന മലയാള ചിത്രം വരുന്ന ഏപ്രിൽ മാസം ചിത്രീകരണം ആരംഭിക്കും. ചിത്രത്തിന്‍റെ രചനയും എഡിറ്റിങും നിർവഹിക്കുന്നതും അഖിൽ സത്യൻ തന്നെയാണ്. ജസ്റ്റിൻ പ്രഭാകരനാണ് സംഗീതം. ശരൺ വേലായുധൻ ചിത്രത്തിന്‍റെ ഫ്രെയിമുകൾ ഒരുക്കുന്നു.

സേതു മണ്ണാർക്കാടാണ് ചിത്രം നിർമിക്കുന്നത്. ഒരു ഇന്ത്യൻ പ്രണയകഥ, ഞാൻ പ്രകാശൻ എന്നീ ഫഹദ് ഫാസിൽ സിനിമകളുടെ സംവിധായകൻ സത്യൻ അന്തിക്കാടായിരുന്നു. ഈ വർഷം തന്നെ പാച്ചുവും അത്ഭുതവിളക്കും റിലീസ് ചെയ്യുമെന്ന് അണിയറപ്രവർത്തകർ അറിയിച്ചു.

ABOUT THE AUTHOR

...view details