കേരളം

kerala

Marakkar trolls: ഭാര്യമാരുടെ എണ്ണമെടുത്ത് 11 കെട്ടിയ ഹാജി; മരക്കാറിന് വീണ്ടും ട്രോള്‍ മഴ

By

Published : Dec 20, 2021, 10:22 AM IST

Marakkar trolls : വീണ്ടും ട്രോളുകളില്‍ ഇടംപിടിച്ച് മരക്കാര്‍. ആമസോണ്‍ പ്രൈം റിലീസിന് പിന്നാലെയാണ് വീണ്ടും ചിത്രത്തിനെതിരെ ട്രോള്‍ ഉയര്‍ന്നിരിക്കുന്നത്.

Marakkar trolls  Mohanlal movie Marakkar  മരക്കാറിന് വീണ്ടും ട്രോള്‍  Marakkar pre release record  First 100 Crore Budget Malayalam movie  Mohanlal as Kunjali Marakkar  Marakkar cast and crew  Latest Mohanlal movie
Marakkar trolls : ഭാര്യമാരുടെ എണ്ണമെടുത്ത് 11 കെട്ടിയ ഹാജി; മരക്കാറിന് വീണ്ടും ട്രോള്‍ മഴ

Marakkar trolls : ട്രോളുകളില്‍ ഇടംപിടിച്ച് വീണ്ടും 'മരക്കാര്‍ അറബിക്കടലിന്‍റെ സിംഹം'. നാളേറെയായുള്ള കാത്തിരിപ്പിനൊടുവില്‍ തിയേറ്ററുകളിലെത്തിയ മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ ബിഗ്‌ ബഡ്‌ജറ്റ്‌ ചിത്രം ഡിസംബര്‍ 17ന് ആമസോണ്‍ പ്രൈമിലൂടെ റിലീസ് ചെയ്‌തിരുന്നു. ആമസോണ്‍ റിലീസിന് പിന്നാലെയാണ് ചിത്രത്തെ ട്രോളി ട്രോളര്‍മാരും രംഗത്തെത്തിയിരിക്കുന്നത്.

ട്രോളുകളില്‍ ഇടംപിടിച്ച് വീണ്ടും മരക്കാര്‍
ട്രോളുകളില്‍ ഇടംപിടിച്ച് വീണ്ടും മരക്കാര്‍

ആമസോൺ റിലീസ് ചെയ്‌തതോടെ മലയാളത്തിൽ ഇല്ലാത്ത എന്നാൽ മറ്റു ഭാഷകളിലുള്ള ഒരു രംഗമാണ് ഇപ്പോൾ ട്രോളില്‍ ഇടംപിടിച്ചിരിക്കുന്നത്. കുഞ്ഞാലി മരക്കാറും പട്ടുമരക്കാറും സാമൂതിരിയുടെ കൊട്ടാരത്തിൽ എത്തുന്ന രംഗത്തില്‍ '11 കെട്ടിയ' ഹാജിയാരുടെ രംഗമാണ് ട്രോളര്‍മാര്‍ ഏറ്റെടുത്തിരിക്കുന്നത്.

ട്രോളുകളില്‍ ഇടംപിടിച്ച് വീണ്ടും മരക്കാര്‍
ട്രോളുകളില്‍ ഇടംപിടിച്ച് വീണ്ടും മരക്കാര്‍
ട്രോളുകളില്‍ ഇടംപിടിച്ച് വീണ്ടും മരക്കാര്‍

മാമുക്കോയയാണ് ചിത്രത്തില്‍ 11 കെട്ടിയ താനൂർ അബൂബക്കർ ഹാജി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. പോർച്ചുഗീസുകാർ ഇനിയും വരുമെന്നും അന്ന് ഇതുപോലെ 'ചക്ക വീണ് മുയൽ ചാവില്ലെ'ന്ന്‌ പറയുന്ന അബൂബക്കറിനോട് പട്ടുമരക്കാർ ചോദിക്കുന്നത് 'തനിക്ക് എത്ര ഭാര്യമാർ ഉണ്ടെന്നാണ്?' 11 ഭാര്യമാർ എന്ന് ഉത്തരം പറയുന്ന ഹാജി ശരിക്കും എത്ര പേരുണ്ടെന്ന് എണ്ണി നോക്കാൻ വീട്ടിലേക്ക് പോവുന്നതോടെയാണ് സീൻ അവസാനിക്കുന്നത്.

ട്രോളുകളില്‍ ഇടംപിടിച്ച് വീണ്ടും മരക്കാര്‍
ട്രോളുകളില്‍ ഇടംപിടിച്ച് വീണ്ടും മരക്കാര്‍
ട്രോളുകളില്‍ ഇടംപിടിച്ച് വീണ്ടും മരക്കാര്‍

മമ്മൂക്കയുടെ ഈ കഥാപാത്രത്തോട് സിദ്ദീഖിന്‍റെ പട്ടുമരക്കാർ, പണ്ട് കൊണ്ടോട്ടി മാർക്കറ്റിൽ വെച്ച് സ്ഥിരം തല്ല് വാങ്ങിയിരുന്ന ആളല്ലെയെന്നും പല്ല് കണ്ടാൽ തനിക്ക് തിരിച്ചറിയാമെന്നും പറയുന്നുണ്ട്. ഈ രംഗം മലയാളത്തിൽ ഇറങ്ങിയ പതിപ്പിൽ ഇല്ല. എന്നാൽ തമിഴ് - ഹിന്ദി പതിപ്പുകളിൽ ഇത് ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതേ തുടർന്ന് ചിത്രത്തിനും പ്രിയദർശനുമെതിരെ രൂക്ഷ വിമർശനമാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്.

Some viral Marakkar trolls

Marakkar pre release record : മലയാളത്തിന് പുറമെ തമിഴ്‌, തെലുങ്ക്, ഹിന്ദി എന്നീ ഭാഷകളിലും ചിത്രം ആമസോണ്‍ പ്രൈമിലൂടെ ലഭ്യമാകും. റിലീസിന് മുമ്പ് തന്നെ പ്രീ ബുക്കിങ്ങിലൂടെ 100 കോടി ക്ലബ്ബിലിടം പിടിച്ച ചിത്രം കൂടിയാണ് മരക്കാര്‍.

ട്രോളുകളില്‍ ഇടംപിടിച്ച് വീണ്ടും മരക്കാര്‍
ട്രോളുകളില്‍ ഇടംപിടിച്ച് വീണ്ടും മരക്കാര്‍
ട്രോളുകളില്‍ ഇടംപിടിച്ച് വീണ്ടും മരക്കാര്‍
ട്രോളുകളില്‍ ഇടംപിടിച്ച് വീണ്ടും മരക്കാര്‍
ട്രോളുകളില്‍ ഇടംപിടിച്ച് വീണ്ടും മരക്കാര്‍

First 100 Crore Budget Malayalam movie : മലയാളത്തിലെ ഏറ്റവും ചെലവേറിയ ചിത്രമെന്ന വിശേഷണത്തോടെയാണ് 'മരക്കാര്‍' പുറത്തിറങ്ങിയത്. ആറ് ദേശീയ പുരസ്‌കാരങ്ങള്‍ കരസ്ഥമാക്കിയ 'മരക്കാര്‍' മലയാളത്തിലെ എക്കാലത്തെയും ഉയര്‍ന്ന ബഡ്‌ജറ്റ് ചിത്രമാണ്. 100 കോടി ബഡ്‌ജറ്റിലൊരുങ്ങിയ മലയാളത്തിലെ ആദ്യ ചിത്രം കൂടിയാണ് മരക്കാര്‍.

ട്രോളുകളില്‍ ഇടംപിടിച്ച് വീണ്ടും മരക്കാര്‍
ട്രോളുകളില്‍ ഇടംപിടിച്ച് വീണ്ടും മരക്കാര്‍

Mohanlal as Kunjali Marakkar : മോഹന്‍ലാല്‍ ആണ് ചിത്രത്തില്‍ കുഞ്ഞാലി മരക്കാറായി എത്തിയത്. ഇവരെ കൂടാതെ അര്‍ജുന്‍, പ്രഭു, സുനില്‍ ഷെട്ടി, മഞ്ജു വാര്യര്‍, കീര്‍ത്തി സുരേഷ്, സുഹാസിനി, കല്യാണി പ്രിയദര്‍ശന്‍, നെടുമുടി വേണു, സിദ്ദിഖ്, ഫാസില്‍, ഇന്നസെന്‍റ്‌, അശോക് സെല്‍വ, ഹരീഷ്‌ പേരടി തുടങ്ങി നീണ്ട താരനിരയാണ് ചിത്രത്തില്‍ അണിനിരന്നത്.

ട്രോളുകളില്‍ ഇടംപിടിച്ച് വീണ്ടും മരക്കാര്‍
ട്രോളുകളില്‍ ഇടംപിടിച്ച് വീണ്ടും മരക്കാര്‍

Marakkar cast and crew : ആശിര്‍വാദ്‌ സിനിമാസ്, മൂണ്‍ഷൂട്ട് എന്‍റര്‍ടെയ്‌ന്‍മെന്‍റ്, കോണ്‍ഫിഡന്‍സ് ഗ്രൂപ്പ് എന്നീ ബാനറുകളിലായിരുന്നു നിര്‍മാണം. ഡോക്‌ടര്‍ റോയ്‌, സന്തോഷ്‌ ടി. കുരുവിള എന്നിവര്‍ ആന്‍റണി പെരുമ്പാവൂരിന്‍റെ സഹ നിര്‍മാതാക്കളാണ്. സാബു സിറിള്‍ ആണ് പ്രൊഡക്ഷന്‍ ഡിസൈനര്‍. എസ്.തിരുനവുകരസു ഛായാഗ്രഹണവും നിര്‍വഹിച്ചു. പ്രിയദര്‍ശന്‍, അനി ഐവി ശശി എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയത്. സിദ്ധാര്‍ഥ്‌ പ്രിയദര്‍ശനാണ് വിഎഫ്‌എക്‌സ്‌. രാഹുല്‍ രാജാണ് പശ്ചാത്തല സംഗീതം. റോണി റാഫേല്‍ ആണ് സംഗീതം.

Also Read : 83 trailer lights up Burj Khalifa : 83 ന്‍റെ ട്രെയ്‌ലര്‍ ബുര്‍ജ്‌ ഖലീഫയില്‍ ; വികാരാധീനനായി കപില്‍ ദേവ്‌

ABOUT THE AUTHOR

...view details