കേരളം

kerala

എൽജെപി ടച്ചുള്ള 'കോഴിപ്പോര്'; ട്രെയിലർ പുറത്തിറക്കി

By

Published : Feb 29, 2020, 10:53 AM IST

കെട്ട്യോളാണെന്‍റെ മാലാഖ ഫെയിം വീണ നന്ദകുമാറും പോരാട്ടം, ആമി, ലില്ലി എന്നീ സിനിമകളിലൂടെ ശ്രദ്ധേയനായ നവജിത് നാരായണനുമാണ് കോഴിപ്പോരിൽ കേന്ദ്ര കഥാപാത്രങ്ങളായെത്തുന്നത്.

kozhipporu  kozhipporu movie  veena nandakumar  jibit jinoy  kettyolaanente malakha  കോഴിപ്പോര്  കെട്ട്യോളാണെന്‍റെ മാലാഖ  എൽജെപി ടച്ച്  ജിനോയ് ജനാര്‍ദനൻ  നവജിത് നാരായണൻ  navajeet narayanan
കോഴിപ്പോര്

കെട്ട്യോളാണെന്‍റെ മാലാഖ ചിത്രത്തിലൂടെ പ്രേക്ഷക മനസിൽ ഇടം പിടിച്ച വീണ നന്ദകുമാർ കേന്ദ്രകഥാപാത്രമായെത്തുന്ന പുതിയ ചിത്രമാണ് 'കോഴിപ്പോര്'. ജിബിത് ജിനോയ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ ട്രെയിലർ പുറത്തുവിട്ടു. ജിനോയ് ജനാര്‍ദനൻ തിരക്കഥയും സംഭാഷണവും ഒരുക്കുന്ന ചിത്രത്തിന്‍റെ കഥ തയ്യാറാക്കിയിരിക്കുന്നത് സംവിധായകൻ ജിബിത് ജിനോയ് തന്നെയാണ്. പോരാട്ടം, ആമി, ലില്ലി എന്നീ സിനിമകളിലൂടെ ശ്രദ്ധേയനായ നവജിത് നാരായണനാണ് നായകന്‍. പ്രേക്ഷകർ ഏറെ കാത്തിരിക്കുന്ന ചിത്രത്തിന്‍റെ ട്രെയിലറിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നതും. കോഴിപ്പോരിന് ഒരു എൽജെപി ടച്ചുണ്ടെന്നും മറ്റൊരു അങ്കമാലി ഡയറീസ് ചിത്രമെന്നുമൊക്കെയാണ് ആരാധകരുടെ അഭിപ്രായം.

പൗളി വില്‍സന്‍, ഇന്ദ്രന്‍സ്, ജോളി ചിറയത്ത്, സുധി കോപ്പ, വിജിലേഷ്, കോട്ടയം പ്രദീപ് , പ്രവീണ്‍ കമ്മട്ടിപ്പാടം, സീനു സോഹന്‍ലാല്‍, ഷൈനി രാജന്‍, നന്ദിനി ശ്രീ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ. രാഗേഷ് നാരായണനാണ് ഛായാഗ്രഹണം. അപ്പു ഭട്ടാതിരി എഡിറ്റിങ്ങ് നിർവഹിക്കുന്ന ചിത്രത്തിന്‍റെ സംഗീതം ഒരുക്കുന്നത് ബിജിബാലാണ്. ജെ പിക് മൂവീസിന്‍റെ ബാനറില്‍ വി.ജി ജയകുമാറാണ് കോഴിപ്പോര് നിര്‍മിച്ചിരിക്കുന്നത്. അടുത്ത മാസം ആറിന് ചിത്രം പ്രദർശനത്തിനെത്തും.

ABOUT THE AUTHOR

...view details