കേരളം

kerala

പൃഥ്വിരാജിന് പിറന്നാള്‍ ആശംസകളുമായി സിനിമാലോകം

By

Published : Oct 16, 2020, 12:33 PM IST

മോഹന്‍ലാല്‍, രഞ്ജിത്ത്, ഇന്ദ്രജിത്ത് സുകുമാരന്‍, പൂര്‍ണിമ, നസ്രിയ, അജു വര്‍ഗീസ്, നയന്‍താര, ഉണ്ണിമുകുന്ദന്‍, ജയസൂര്യ എന്നിവരെല്ലാം പിറന്നാള്‍ ആശംസകള്‍ നേര്‍ന്നു

malayalam cinema actors birthday wish to actor prithviraj sukumaran  പൃഥ്വിരാജിന് പിറന്നാള്‍ ആശംസകളുമായി സിനിമാലോകം  പൃഥ്വിരാജ് പിറന്നാള്‍  actor prithviraj sukumaran  actor prithviraj sukumaran news
പൃഥ്വിരാജിന് പിറന്നാള്‍ ആശംസകളുമായി സിനിമാലോകം

മുപ്പത്തിയെട്ടാം പിറന്നാള്‍ ആഘോഷിക്കുന്ന നടന്‍ പൃഥ്വിരാജിന് പിറന്നാള്‍ ആശംസകള്‍ നേരുകയാണ് തെന്നിന്ത്യയിലെ സിനിമാപ്രവര്‍ത്തകരും താരത്തിന്‍റെ സുഹൃത്തുക്കളും ആരാധകരും. കൊവിഡിന്‍റെ പശ്ചാത്തലത്തില്‍ ചെറിയ രീതിയിലുള്ള ആഘോഷങ്ങളാണ് താരത്തിന്‍റെ ആരാധകര്‍ നടത്തുന്നത്.

മോഹന്‍ലാല്‍, രഞ്ജിത്ത്, ഇന്ദ്രജിത്ത് സുകുമാരന്‍, പൂര്‍ണിമ, നസ്രിയ, അജു വര്‍ഗീസ്, നയന്‍താര, ഉണ്ണിമുകുന്ദന്‍, ജയസൂര്യ എന്നിവരെല്ലാം പിറന്നാള്‍ ആശംസകളുമായി എത്തിയിട്ടുണ്ട്. വലിയ വലിയ സിനിമകള്‍ ചെയ്‌ത് ഏറ്റവും വലിയൊരു ആളാവാന്‍ തന്‍റെ പ്രാര്‍ഥനയുണ്ടാവും എന്നാണ് മോഹന്‍ലാല്‍ പിറന്നാള്‍ ആശംസകള്‍ നേര്‍ന്നുകൊണ്ട് പറഞ്ഞത്.

പ്രിയപ്പെട്ട രാജുവിന് ഒരു വയസ് കൂടി കുറഞ്ഞുവെന്നറിഞ്ഞു എന്ന് പറഞ്ഞുകൊണ്ടാണ് നന്ദനം സിനിമയുടെ അമരക്കാരനായ രഞ്ജിത് പൃഥ്വിരാജിന് ആശംസയറിയിച്ചത്.

'ജന്മദിനാശംസകള്‍ പ്രിയ സഹോദരാ... നമ്മുടെ ഈ സൗഹൃദം ഞാനിഷ്ടപ്പെടുന്നു. നിങ്ങളെനിക്ക് കുടുംബം പോലെയാണ്. എന്നും അങ്ങനെ ആയിരിക്കുകയും ചെയ്യും.. എനിക്കൊരിക്കലും ഇല്ലാതെ പോയ ബിഗ് ബ്രദര്‍... നിങ്ങളായിരിക്കുന്നതിന് നന്ദി... ഒരിക്കലും മാറരുത്. എല്ലാ സ്വപ്നങ്ങളും സഫലമാവട്ടെയെന്ന് പ്രാര്‍ഥിക്കുന്നു. നിങ്ങളെയും സുപ്പുവിനെയും അല്ലിയേയും സ്വന്തമെന്ന പോല്‍ സ്നേഹിക്കുന്നു. മനോഹരമായൊരു വര്‍ഷമാവട്ടെ ബ്രദര്‍....' നടി നസ്രിയ കുറിച്ചു.

നടന്‍, ഗായകന്‍, നിര്‍മാതാവ് തുടങ്ങിയ നിലകളിലെല്ലാം കഴിവ് തെളിയിച്ച പൃഥ്വി സംവിധാനത്തിലേക്കും കൂടി കടന്നുവന്ന വര്‍ഷമായിരുന്നു 2019. മലയാളത്തിലെ ആദ്യത്തെ 200 കോടി ചിത്രമെന്ന റെക്കോര്‍ഡാണ് പൃഥ്വിരാജ് സംവിധാനം ചെയ്‌ത ലൂസിഫര്‍ സ്വന്തമാക്കിയത്.

ABOUT THE AUTHOR

...view details