കേരളം

kerala

അൻവിക്കൊപ്പം അർജുൻ അശോകൻ കുടുംബസമേതം

By

Published : Jan 12, 2021, 8:00 PM IST

മകൾ അൻവിയും ഭാര്യ നിഖിത‌യും ഒപ്പം ഹരിശ്രീ അശോകനും അമ്മ പ്രീത അശോകനും ഉൾപ്പെട്ട കുടുംബചിത്രമാണ് അർജുൻ അശോകൻ പങ്കുവെച്ചത്.

arjun ashokan  അർജുൻ അശോകൻ കുടുംബസമേതം വാർത്ത  അൻവി അർജുൻ അശോകൻ വാർത്ത  ഹരിശ്രീ അശോകന്‍റെ മകൻ അർജുൻ അശോകൻ വാർത്ത  arjun ashokan's family pic with new born Anvi news  arjun ashokan harisree ashokan news
അൻവിക്കൊപ്പം അർജുൻ അശോകൻ കുടുംബസമേതം

ഹരിശ്രീ അശോകന്‍റെ മകൻ അർജുൻ അശോകൻ നായകനായും സഹതാരമായും വില്ലനായുമൊക്കെ മലയാളിക്ക് പരിചിതമാണ്. ഇക്കഴിഞ്ഞ നവംബറിൽ താൻ ഒരു പെൺകുഞ്ഞിന്‍റെ അച്ഛനായ സന്തോഷം സമൂഹമാധ്യമങ്ങളിലൂടെ നടൻ പങ്കുവെച്ചിരുന്നു.

ഇപ്പോഴിതാ മകൾക്കൊപ്പം കുടുംബസമേതമുള്ള ചിത്രമാണ് നടൻ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്‌തത്. മകൾ അൻവിയും ഭാര്യ നിഖിത‌യും ഒപ്പം ഹരിശ്രീ അശോകനും അമ്മ പ്രീത അശോകനും ഉൾപ്പെട്ടതാണ് കുടുംബചിത്രം. അൻവിയെ മുത്തശ്ശി പ്രീതയാണ് എടുത്തിരിക്കുന്നത്.

ഞങ്ങളുടെ അൻവി കുഞ്ഞിനൊപ്പം എന്ന് കുറിച്ചുകൊണ്ടാണ് അർജുൻ ചിത്രം പങ്കുവെച്ചത്. 2018 ഡിസംബറിലായിരുന്നു എറണാകുളം സ്വദേശിനി നിഖിത ഗണേശുമായി അർജുൻ വിവാഹിതനാകുന്നത്. കൊച്ചി ഇൻഫോപാർക്ക് ഉദ്യോഗസ്ഥയായ നിഖിതയുമായി നീണ്ട കാലത്തെ പ്രണയത്തിന് ശേഷമായിരുന്നു വിവാഹം.

ABOUT THE AUTHOR

...view details