കേരളം

kerala

കുഞ്ഞ് പൃഥ്വിക്ക് പിറന്നാള്‍ ആശംസിച്ച് 'സാക്ഷാല്‍ പൃഥ്വിരാജ്'

By

Published : Aug 3, 2020, 4:16 PM IST

ആരാധകന്‍റെ മകന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നുകൊണ്ടാണ് നടന്‍ പൃഥ്വിരാജ് പുതിയ ട്വീറ്റ് പങ്കുവെച്ചിരിക്കുന്നത്

actor prithviraj tweet about fan  കുഞ്ഞ് പൃഥ്വിക്ക് പിറന്നാള്‍ ആശംസിച്ച് 'സാക്ഷാല്‍ പൃഥ്വിരാജ്'  പൃഥ്വിരാജ് ഫേസ്ബുക്ക് പോസ്റ്റ്  actor prithviraj tweet
actor prithviraj tweet about fan കുഞ്ഞ് പൃഥ്വിക്ക് പിറന്നാള്‍ ആശംസിച്ച് 'സാക്ഷാല്‍ പൃഥ്വിരാജ്' പൃഥ്വിരാജ് ഫേസ്ബുക്ക് പോസ്റ്റ് actor prithviraj tweet

ആരാധകന്‍റെ മകന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നുകൊണ്ടുള്ള നടന്‍ പൃഥ്വിരാജിന്‍റെ ട്വീറ്റാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ തരംഗം. താരത്തിന്‍റെ പേരുള്ള ഒരു വയസുകാരന്‍ പൃഥ്വിക്കാണ് നടന്‍ പൃഥ്വിരാജ് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നിരിക്കുന്നത്. കടുത്ത പൃഥിരാജ് ആരാധകനായ സുഹൈലാണ് മകന് പൃഥ്വിരാജ് എന്ന് പേരിട്ടത്. മകന്‍റെ ഒന്നാം പിറന്നാളാണ് ഇന്നെന്നും പൃഥ്വിരാജ് തന്നെ തന്‍റെ കുട്ടിക്ക് ഒരു ആശംസയറിയിച്ചാന്‍ താന്‍ ഏറെ സന്തോഷവാനാകുമെന്നും സുഹൈല്‍ ട്വിറ്ററില്‍ കുറിച്ചിരുന്നു. ഇതിന് മറുപടിയായാണ് പൃഥ്വിരാജ് കുട്ടിക്ക് ആശംസകള്‍ നേര്‍ന്നുകൊണ്ട് ട്വീറ്റ് ചെയ്തത്. 'ജന്മദിനാശംസകള്‍ പൃഥ്വി. നീ വളര്‍ന്ന് വലുതായി നിന്‍റെ മാതാപിതാക്കള്‍ക്ക് അഭിമാനമായി മാറട്ടെ' എന്നായിരുന്നു പൃഥ്വിയുടെ ട്വീറ്റ്. ഇതോടെ കുഞ്ഞു പൃഥ്വിക്ക് ആശംസകളുമായി നിരവധി പേരാണ് എത്തിയത്.

ABOUT THE AUTHOR

...view details