കേരളം

kerala

'കുരുതി' ഫൈനല്‍ ടച്ച് വിശേഷങ്ങള്‍ പങ്കുവെച്ച് പൃഥ്വിരാജ്

By

Published : Apr 10, 2021, 5:15 PM IST

മനു വാര്യരാണ് കുരുതി സംവിധാനം ചെയ്യുന്നത്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ സുപ്രിയ മേനോനാണ് നിര്‍മാണം

malayalam movie kuruthi  actor prithviraj sukumaran  actor prithviraj sukumaran kuruthi  പൃഥ്വിരാജ് ആക്ഷന്‍ ത്രില്ലര്‍ സിനിമ കുരുതി  പൃഥ്വിരാജ് സിനിമ കുരുതി  സിനിമ കുരുതി വാര്‍ത്തകള്‍
'കുരുതി' ഫൈനല്‍ ടച്ച് വിശേഷങ്ങള്‍ പങ്കുവെച്ച് പൃഥ്വിരാജ്

പൃഥ്വിരാജിന്‍റെ ആക്ഷന്‍ ത്രില്ലര്‍ ചിത്രം കുരുതിക്കായി ആസ്വാദകര്‍ ആകാംഷയോടെ കാത്തിരിക്കുമ്പോള്‍ ഈ സിനിമയെ കുറിച്ചുള്ള ഏറ്റവും പുതിയ വിശേഷങ്ങളുമായി എത്തിയിരിക്കുകയാണ് താരം. സിനിമയുടെ അവസാനവട്ട മിനിക്കുപണികള്‍ പുരോഗമിക്കുന്നുവെന്നാണ് പൃഥ്വി സമൂഹമാധ്യമങ്ങളിലെ പോസ്റ്റിലൂടെ അറിയിച്ചിരിക്കുന്നത്. ഒപ്പം സംഗീത സംവിധായകന്‍ ജേക്‌സ് ബിജോയ്‌ക്കൊപ്പമുള്ള ചിത്രവും പങ്കുവെച്ചിട്ടുണ്ട്. കുരുതിയുടെ റീ റെക്കോര്‍ഡിംഗ് പുരോഗമിക്കുന്ന വേളയില്‍ പകര്‍ത്തിയതാണ് ഫോട്ടോ. 'എന്തൊരു അവിശ്വസനീയമായ ഒറിജിനല്‍ സൗണ്ട് ട്രാക്ക് ജേക്‌സ്... ഏറെ പ്രിയപ്പെട്ടത്...' എന്നാണ് പൃഥ്വി കുറിച്ചത്.

'കൊല്ലും എന്ന വാക്ക് കാക്കും എന്ന പ്രതിജ്ഞ' എന്ന ടാഗ്‌ലൈനുമായി എത്തുന്ന കുരുതിക്ക് കഴിഞ്ഞ ദിവസം യുഎ സര്‍ട്ടിഫിക്കറ്റ് ലഭിച്ചിരുന്നു. മനു വാര്യരാണ് കുരുതി സംവിധാനം ചെയ്യുന്നത്. മുരളി ഗോപി, മാമുക്കോയ, റോഷന്‍ മാത്യു, ഷൈന്‍ ടോം ചാക്കോ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ സുപ്രിയ മേനോനാണ് ചിത്രം നിര്‍മിക്കുന്നത്.

ABOUT THE AUTHOR

...view details