കേരളം

kerala

കാക്കിയില്‍ പൃഥ്വി; കോള്‍ഡ് കേസിന്‍റെ ചിത്രീകരണം പുരോഗമിക്കുന്നു

By

Published : Nov 14, 2020, 4:08 PM IST

ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലറായി ഒരുങ്ങുന്ന കോള്‍ഡ് കേസില്‍ സത്യജിത് എന്ന കഥാപാത്രമായാണ് പൃഥ്വി വേഷമിടുന്നത്. തിരുവനന്തപുരത്താണ് ചിത്രത്തിന്‍റെ ഷൂട്ടിങ് പുരോഗമിക്കുന്നത്

actor prithviraj sukumaran latest movie cold case shooting in progress  കോള്‍ഡ് കേസിന്‍റെ ചിത്രീകരണം പുരോഗമിക്കുന്നു  പൃഥ്വിരാജ് സുകുമാരന്‍ കോള്‍ഡ് കേസ്  പൃഥ്വിരാജ്-അതിഥി ബാലന്‍  cold case shooting in progress  actor prithviraj cold case news
കാക്കിയില്‍ പൃഥ്വി, കോള്‍ഡ് കേസിന്‍റെ ചിത്രീകരണം പുരോഗമിക്കുന്നു

മെമ്മറീസ് എന്ന ക്രൈം ത്രില്ലറിന് ശേഷം പൃഥ്വിരാജ് സുകുമാരന്‍ പൊലീസ് ഉദ്യോഗസ്ഥന്‍റെ വേഷത്തില്‍ എത്തുന്ന ഏറ്റവും പുതിയ സിനിമ കോള്‍ഡ് കേസിന്‍റെ ചിത്രീകരണം പുരോഗമിക്കുന്നു. കാക്കിയണിഞ്ഞുള്ള പൃഥ്വിയുടെ വേഷങ്ങള്‍ സോഷ്യല്‍മീഡിയയില്‍ ശ്രദ്ധനേടുകയാണ്. സത്യം, മുംബൈ പൊലീസ്, മെമ്മറീസ് എന്നിവയില്‍ പൊലീസായുള്ള പൃഥ്വിയുടെ പ്രകടനങ്ങള്‍ മികച്ചതായിരുന്നു. ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലറായി ഒരുങ്ങുന്ന കോള്‍ഡ് കേസില്‍ സത്യജിത് എന്ന കഥാപാത്രമായാണ് പൃഥ്വി വേഷമിടുന്നത്. തിരുവനന്തപുരത്താണ് ചിത്രത്തിന്‍റെ ഷൂട്ടിങ് പുരോഗമിക്കുന്നത്.

ജനഗണമന എന്ന ചിത്രത്തിന്‍റെ ഷൂട്ടിങ് പൂര്‍ത്തിയാക്കിയതിന് ശേഷമാണ് പൃഥ്വി കോള്‍ഡ് കേസിന്‍റെ ലൊക്കേഷനില്‍ എത്തിയിരിക്കുന്നത്. ഛായാഗ്രാഹകനും പരസ്യചിത്ര സംവിധായകനുമായ തനു ബാലക് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് കോള്‍ഡ് കേസ്. ഒക്ടോബര്‍ അവസാനത്തോടെ തിരുവനന്തപുരത്ത് ഷൂട്ടിങ് ആരംഭിച്ചിരുന്നു. തമിഴ് ചിത്രം അരുവിയിലൂടെ ശ്രദ്ധേയായ താരം അതിഥി ബാലനാണ് കോള്‍ഡ് കേസില്‍ നായിക.

ആന്‍റോ ജോസഫ് ഫിലിം കമ്പനിയുടെയും പ്ലാന്‍ ജെ സ്റ്റുഡിയോസിന്‍റെയും ബാനറുകളില്‍ ആന്‍റോ ജോസഫ്, ജോമോന്‍.ടി.ജോണ്‍, ഷമീര്‍ മുഹമ്മദ് എന്നിവര്‍ ചേര്‍ന്നാണ് കോള്‍ഡ് കേസ് നിര്‍മിക്കുന്നത്. ശ്രീനാഥ്.വി.നാഥിന്‍റെതാണ് തിരക്കഥ. ഗിരീഷ് ഗംഗാധരനും ജോമോന്‍.ടി.ജോണും ചേര്‍ന്നാണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. പ്രശാന്ത് അലക്‌സാണ് സിനിമക്കായി സംഗീതം ഒരുക്കിയിരിക്കുന്നത്.

ABOUT THE AUTHOR

...view details