കേരളം

kerala

സ്വന്തമായി പത്രത്തിന്‍റെ മാതൃക തയ്യാറാക്കി അല്ലി, സുപ്രിയയുടെ പാത പിന്‍തുടരുകയാണോയെന്ന് കമന്‍റ്

By

Published : Aug 5, 2020, 6:10 PM IST

കൊവിഡ് മഹാമാരി ലോകത്തെ വിഴുങ്ങുമ്പോള്‍ ജനങ്ങള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളും അവര്‍ക്കുള്ള നിര്‍ദേശങ്ങളും ചിത്രങ്ങള്‍ സഹിതം വരച്ച് ചേര്‍ത്താണ് അലംകൃത പത്രത്തിന്‍റെ മാതൃക തയ്യാറാക്കിയിരിക്കുന്നത്

actor prithviraj latest instagram post about his daughter  സുപ്രിയ പൃഥ്വിരാജ്  അലംകൃത പൃഥ്വിരാജ്  actor prithviraj
സ്വന്തമായി പത്രത്തിന്‍റെ മാതൃക തയ്യാറാക്കി അല്ലി, സുപ്രിയയുടെ പാത പിന്‍തുടരുകയാണോയെന്ന് കമന്‍റ്

ഏറ്റവും കൂടുതല്‍ ആരാധകരുള്ള താരപുത്രിമാരില്‍ ഒരാളാണ് പൃഥ്വിരാജ്-സുപ്രിയ ദമ്പതികളുടെ മകള്‍ അലംകൃതയെന്ന അല്ലി. അല്ലിയുടെ വിശേഷങ്ങളെല്ലാം പതിവായി പൃഥ്വിയും സുപ്രിയയും ആരാധകര്‍ക്കായി സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെക്കാറുണ്ട്. ഇപ്പോള്‍ അല്ലി തയ്യാറാക്കിയ പത്രത്തിന്‍റെ മാതൃക പങ്കുവെച്ചിരിക്കുകയാണ് പൃഥ്വിരാജ്. കൊവിഡ് മഹാമാരി ലോകത്തെ വിഴുങ്ങുമ്പോള്‍ ജനങ്ങള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളും അവര്‍ക്കുള്ള നിര്‍ദേശങ്ങളും ചിത്രങ്ങള്‍ സഹിതം വരച്ച് ചേര്‍ത്താണ് അല്ലി തയ്യാറാക്കിയിരിക്കുന്നത്. 'ടൈംസ് ഓഫ് ഇന്ത്യ'യെന്ന് പത്രത്തിന് പേരും നല്‍കിയിട്ടുണ്ട്. തെരുവുകളില്‍ ധാരാളം ആളുകള്‍ കൂട്ടംകൂടി നില്‍ക്കുന്നതിനെ കുറിച്ചും കൊവിഡ് ആളുകളെ രോഗികളാക്കി മാറ്റുമെന്ന തിരിച്ചറിവുമെല്ലാം അല്ലി കുറിപ്പില്‍ പങ്കുവെച്ചു.

ഈ ദിനങ്ങള്‍ നീണ്ടുപോകുമെന്നും എല്ലാവരും ദയവായി വീടുകളില്‍ തന്നെ തുടരണമെന്നും പൃഥ്വിയുടെ അല്ലി പറയുന്നു. ആശങ്കപ്പെടണോ, അഭിമാനിക്കണോ എന്ന് അറിയില്ലെന്നാണ് അല്ലി തയ്യാറാക്കിയ പത്രത്തിന്‍റെ ഫോട്ടോയ്ക്കൊപ്പം പൃഥ്വിരാജ് കുറിച്ചത്. അല്ലിയും ജേര്‍ണലിസ്റ്റാകുമെന്നാണ് തോന്നുന്നതെന്നാണ് പൃഥ്വിയുടെ പോസ്റ്റിന് താഴെ സുപ്രിയ കുറിച്ചത്. സുപ്രിയയുടെ കമന്‍റ് കൂടിയെത്തിയതോടെ അളലിയും അമ്മയുടെ പാത പിന്‍തുടരുമെന്നാണ് പിന്നീട് വന്ന കമന്‍റുകള്‍ പറയുന്നത്.

ABOUT THE AUTHOR

...view details