കേരളം

kerala

മലയൻകുഞ്ഞ് ചിത്രീകരണത്തിനിടെ കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് ഫഹദ് ഫാസിലിന് പരിക്ക്

By

Published : Mar 4, 2021, 7:17 AM IST

കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടുമ്പോൾ താരത്തിന് മൂക്കിന് പരിക്കേറ്റതായാണ് റിപ്പോർട്ടുകൾ. എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച താരം പിന്നീട് ആശുപത്രി വിട്ടു.

മലയൻകുഞ്ഞ് ചിത്രീകരണം പരിക്ക് വാർത്ത  ഫഹദ് ഫാസിൽ പരിക്ക് പുതിയ വാർത്ത  ചിത്രീകരണത്തിനിടെ ഫഹദ് ഫാസിൽ പരിക്ക് വാർത്ത  ഫഹദ് കെട്ടിടത്തിന് മുകളില്‍ നിന്ന് വീണു വാർത്ത  ഫഹദ് ഫാസിൽ പുതിയ വാർത്ത  മലയന്‍ കുഞ്ഞ് ഫഹദ് ഫാസിൽ വാർത്ത  action scene shooting malayankunju news latest  fahad fassil got injured kochi news latest  fahad fazil injury news latest  malayankunju fahad fassil news  sajimon film shooting news
കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് ഫഹദ് ഫാസിലിന് പരിക്ക്

കൊച്ചി: സിനിമാ ചിത്രീകരണത്തിനിടെ നടന്‍ ഫഹദ് ഫാസിലിന് പരിക്കേറ്റു. നവാഗതനായ സജിമോൻ സംവിധാനം ചെയ്യുന്ന മലയന്‍ കുഞ്ഞ് എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയിലാണ് സംഭവം. ചിത്രത്തിലെ ആക്ഷൻ രംഗങ്ങളുടെ ചിത്രീകരണത്തിന്‍റെ ഭാഗമായി കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടുമ്പോഴാണ് താരത്തിന് പരിക്കേറ്റത്. മൂക്കിന് പരിക്കേറ്റുവെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. പരിക്കേറ്റ ഫഹദിനെ ഉടന്‍ തന്നെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചെറിയ പരിക്കായതിനാൽ താരം ആശുപത്രി വിട്ടു. എങ്കിലും ഒരാഴ്‌ച വിശ്രമത്തിലായിരിക്കും.

ഫഹദ് ഫാസില്‍ തിരിച്ചെത്തിയതിന് ശേഷമായിരിക്കും ചിത്രീകരണം പുനഃരാരംഭിക്കുക. ഫഹദ് ഫാസിലിന്‍റെ പിതാവും പ്രശസ്‌ത സംവിധായകനുമായ ഫാസിലാണ് മലയൻകുഞ്ഞ് നിർമിക്കുന്നത്. മഹേഷ് നാരാണയണൻ തിരക്കഥയും ആദ്യമായി ഛായാഗ്രഹണവും നിർവഹിക്കുന്ന ചിത്രത്തിന്‍റെ സംഗീതം ഒരുക്കുന്നത് സുഷിന്‍ ശ്യാമാണ്. ചിത്രത്തിന്‍റെ ആദ്യ ഷെഡ്യൂള്‍ കഴിഞ്ഞ മാസം പൂര്‍ത്തിയായിരുന്നു.

അതേ സമയം, ഫഹദ് ഫാസിലിന്‍റെ പുതിയതായി വരുന്ന ചിത്രങ്ങൾ മാലിക്, ജോജി, ഇരുള്‍, പാട്ട് എന്നിവയാണ്.

ABOUT THE AUTHOR

...view details