കേരളം

kerala

ചികിത്സയില്‍ കഴിയുന്ന കോടിയേരി ബാലകൃഷ്ണനെ സന്ദര്‍ശിച്ച് നടന്‍ ബാബു ആന്‍റണി

By

Published : Jan 30, 2020, 2:35 PM IST

ഹില്‍ട്ടണ്‍ ഹൂസ്റ്റണ്‍ പ്ലാസ മെഡിക്കല്‍ സെന്‍ററില്‍ ചികിത്സയിൽ കഴിയുന്ന കോടിയേരി ബാലകൃഷ്ണനെ ആശുപത്രിയിലെത്തിയാണ് ബാബു ആന്‍റണി സന്ദർശിച്ചത്

babu antony  Actor Babu Antony visits Kodiyeri Balakrishnan, who is under treatment  കോടിയേരി ബാലകൃഷ്ണനെ സന്ദര്‍ശിച്ച് നടന്‍ ബാബു ആന്‍റണി  നടന്‍ ബാബു ആന്‍റണി  കോടിയേരി ബാലകൃഷ്ണന്‍  ഹില്‍ട്ടണ്‍ ഹൂസ്റ്റണ്‍ പ്ലാസ മെഡിക്കല്‍ സെന്‍റര്‍
ചികിത്സയില്‍ കഴിയുന്ന കോടിയേരി ബാലകൃഷ്ണനെ സന്ദര്‍ശിച്ച് നടന്‍ ബാബു ആന്‍റണി

സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ സന്ദര്‍ശിച്ച് നടന്‍ ബാബു ആന്‍റണി. ഹില്‍ട്ടണ്‍ ഹൂസ്റ്റണ്‍ പ്ലാസ മെഡിക്കല്‍ സെന്‍ററില്‍ ചികിത്സയിൽ കഴിയുന്ന കോടിയേരിയെ ആശുപത്രിയിലെത്തിയാണ് താരം സന്ദർശിച്ചത്. ഭാര്യ എസ്.ആര്‍ വിനോദിനിയും കോടിയേരിയോടൊപ്പമുണ്ട്.

ബാബു ആന്‍റണി തന്നെയാണ് ചിത്രം സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചത്. കഴിഞ്ഞ രണ്ട് മാസമായി അസുഖത്തെ തുടര്‍ന്ന് കോടിയേരി ബാലകൃഷ്ണൻ സജീവപാര്‍ട്ടി പ്രവര്‍ത്തനത്തില്‍ നിന്ന് വിട്ടുനില്‍ക്കുകയാണ്. ചികിത്സ തുടരുന്ന സാഹചര്യത്തിലാണ് അവധി നീട്ടുന്നത്.

Intro:Body:Conclusion:

ABOUT THE AUTHOR

...view details