കേരളം

kerala

സിഗ്നേച്ചര്‍ ലുക്കുമായി ബാബു ആന്‍റണിയുടെ തിരിച്ച് വരവ്, പവര്‍സ്റ്റാറിലെ താരത്തിന്‍റെ ലുക്ക് പങ്കുവെച്ച് ഒമര്‍ലുലു

By

Published : Dec 19, 2020, 6:57 PM IST

ഒമര്‍ ലുലു തന്‍റെ ഫേസ്ബുക്ക് പേജിലൂടെയാണ് പവര്‍സ്റ്റാറിലെ ബാബു ആന്‍റണിയുടെ ലുക്കിന്‍റെ സ്കെച്ച് പുറത്തുവിട്ടത്

actor babu antony omar lulu  malayalam movie power star  babu antony omar lulu news  ഒമര്‍ ലുലു പവര്‍സ്റ്റാര്‍  ബാബു ആന്‍റണി സിനിമകള്‍  ബാബു ആന്‍റണി വാര്‍ത്തകള്‍  ബാബു ആന്‍റണി ഒമര്‍ ലുലു
സിഗ്നേച്ചര്‍ ലുക്കുമായി ബാബു ആന്‍റണിയുടെ തിരിച്ച് വരവ്, പവര്‍സ്റ്റാറിലെ താരത്തിന്‍റെ ലുക്ക് പങ്കുവെച്ച് ഒമര്‍ലുലു

ആരെല്ലാം വന്നാലും പോയാലും എന്നുംമലയാളികളുടെ ബ്രൂസിലിയും ജാക്കിചാനുംനടന്‍ ബാബു ആന്‍റണിയാണ്. ഒരുകാലത്ത് മലയാളി പ്രേക്ഷകര്‍ക്കിടയില്‍ കിടിലന്‍ ആക്ഷന്‍ രംഗങ്ങളിലൂടെ സൂപ്പര്‍ താരമായി മാറിയ വ്യക്തിയായിരുന്നു അദ്ദേഹം. ഉപ്പുകണ്ടം ബ്രദേഴ്സ്, ചന്ത, കമ്പോളം, കടൽ, രാജധാനി, ദാദാ, ഉത്തമന്‍ തുടങ്ങി ബാബു ആന്‍റണിയുടെ ആക്ഷന്‍ സീനുകളാന്‍ മനോഹരമായ ഒട്ടനവധി ചിത്രങ്ങളുണ്ട്. ബാബു ആന്‍റണിയുടെ ആക്ഷന്‍ രംഗങ്ങള്‍ കാണികള്‍ക്ക് ആവേശം പകര്‍ന്ന് നല്‍കിയിരുന്നു.

പഴയ ലുക്കില്‍ തൊണ്ണൂറുകളിലെ ബാബു ആന്‍റണി വീണ്ടും സ്ക്രീനുകളില്‍ നിറയാന്‍ പോവുകയാണ്. ഒമര്‍ലുലു സംവിധാനം ചെയ്യുന്ന പവര്‍സ്റ്റാര്‍ എന്ന ചിത്രത്തിലൂടെയാണ് ആ മടങ്ങി വരവ്. ബാബു ആന്‍റണിയെ വെച്ച് സിനിമ ഒരുക്കുന്ന വിവരം ഒമര്‍ലുലു നേരത്തെ തന്നെ അറിയിച്ചിരുന്നു. ഇപ്പോള്‍ സിനിമയിലെ ബാബു ആന്‍റണിയുടെ ലുക്കിന്‍റെ സ്കെച്ചും ഒമര്‍ പങ്കുവെച്ചു.

നടന്‍റെ സിഗ്നേച്ചര്‍ ലുക്കായ നീട്ടിയ മുടിയും കാതില്‍ കടുക്കനും കൂളിംഗ് ഗ്ലാസുമൊക്കെ പവര്‍ സ്റ്റാറിലെ കഥാപാത്രത്തിനും ഉണ്ട്. തന്‍റെ ആരാധകരുടെ ഇഷ്ടം മാനിച്ചാണ് ഒമര്‍ ലുലു ഈ ലുക്ക് അന്തിമമായി തീരുമാനിച്ചിരിക്കുന്നതെന്നും ചിത്രം തുടങ്ങാന്‍ താനും കാത്തിരിക്കുകയാണെന്നും ബാബു ആന്‍റണി ഫേസ്ബുക്കില്‍ കുറിച്ചു. ഏറെക്കാലത്തിന് ശേഷം തിരക്കഥാകൃത്ത് ഡെന്നിസ് ജോസഫ് തിരക്കഥയൊരുക്കുന്ന ചിത്രം കൂടിയാണിത്. ബാബുരാജ്, റിയാസ് ഖാന്‍, അബു സലിം എന്നിവര്‍ക്കൊപ്പം ഹോളിവുഡ് താരം ലൂയിസ് മാന്‍ഡിലറും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കും.

ABOUT THE AUTHOR

...view details