കേരളം

kerala

'താങ്ങാനാകുന്നില്ല ഈ വിയോഗ'മെന്ന് പൃഥ്വിരാജും ബിജു മേനോനും

By

Published : Dec 25, 2020, 8:03 PM IST

അയ്യപ്പനും കോശിയും എന്ന സച്ചി സിനിമയില്‍ പൃഥ്വിരാജ്, ബിജു മേനോന്‍ കഥാപാത്രങ്ങള്‍ക്ക് പുറമെ അനില്‍ അവതരിപ്പിച്ച പൊലീസ് ഉദ്യോഗസ്ഥന്‍റെ വേഷവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

actor prithviraj biju menon social media post  actor anil nedumangad prithviraj biju menon  prithviraj biju menon anil nedumangad news  പൃഥ്വിരാജ്‌ ബിജു മേനോന്‍ വാര്‍ത്തകള്‍  അനില്‍ നെടുമങ്ങാട് വാര്‍ത്തകള്‍  അനില്‍ നെടുമങ്ങാട് സിനിമകള്‍  അയ്യപ്പനും കോശിയും സിനിമ വാര്‍ത്തകള്‍  സച്ചി സിനിമ വാര്‍ത്തകള്‍
'താങ്ങാനാകുന്നില്ല ഈ വിയോഗ'മെന്ന് പൃഥ്വിരാജും ബിജു മേനോനും

മലയാളത്തിലെ സഹനടന്മാരുടെ പട്ടികയില്‍ ഇപ്പോള്‍ തിളങ്ങി നില്‍ക്കുന്ന അഭിനേതാക്കളില്‍ ഒരാളായിരുന്നു അന്തരിച്ച നടന്‍ അനില്‍ നെടുമങ്ങാട്. 15 വര്‍ഷത്തെ കരിയറിനിടയില്‍ ഇരുപതോളം സിനിമകളില്‍ മാത്രമാണ് അനില്‍ വേഷമിട്ടത്. അതില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട കഥാപാത്രമുണ്ടായത് അയ്യപ്പനും കോശിയും എന്ന പൃഥ്വിരാജ്-ബിജു മേനോന്‍ ചിത്രത്തിലും. അയ്യപ്പന്‍റെയും കോശിയുടെയും പോരിനിടയില്‍ നേരും നെറിയും കൊണ്ട് പ്രേക്ഷകര്‍ക്ക് പ്രിയങ്കരനായിരുന്നു അനില്‍ അവതരിപ്പിച്ച സി.ഐ സതീഷ് നായര്‍ എന്ന പൊലീസുകാരന്‍.

അനിലിന്‍റെ മരണവാര്‍ത്ത കേട്ടപ്പോള്‍ പൃഥ്വി സമൂഹമാധ്യമങ്ങളില്‍ കുറിച്ചത് 'തനിക്ക് ഒന്നും പറയാനില്ല' എന്നാണ്. 'അനില്‍... ഇനി ഇല്ല... എന്ന് എങ്ങനെ ഞാന്‍ എന്നെ തന്നെ വിശ്വസിപ്പിക്കുമെന്നാണ്' ബിജു മേനോന്‍ കുറിച്ചത്.

ഏല്‍പ്പിക്കുന്ന കഥാപാത്രങ്ങൾ എല്ലാം തന്‍റെ കയ്യിൽ ഭദ്രം ആണെന്ന് അഭിനയം കൊണ്ട് തെളിയിച്ചിരുന്നു അനില്‍. ചെയ്‌ത് തീര്‍ക്കാന്‍ ഇനിയും ഒരുപാട് കഥാപാത്രങ്ങള്‍ അവശേഷിപ്പിച്ചാണ് അനിലിന്‍റെ അപ്രതീക്ഷിത വിടവാങ്ങല്‍....

ABOUT THE AUTHOR

...view details