കേരളം

kerala

പവർസ്റ്റാറിന് ശേഷം ദിലീപ് ചിത്രമെന്ന് ഒമർ ലുലു

By

Published : Jul 3, 2021, 6:21 PM IST

അപൂർവ്വരാഗം, ടൂ കൺട്രീസ് എന്നീ സിനിമകളുടെ രചയിതാവ് നജീംകോയ ആയിരിക്കും സിനിമയുടെ തിരക്കഥയെന്ന് ഒമർ

പവർസ്റ്റാറിന് ശേഷം ദിലീപ് ചിത്രമെന്ന് ഒമർ ലുലു  ഒമർ ലുലു  ദിലീപ്  പവർസ്റ്റാർ  അംബാനി  അംബാനി-An Omar Businessന  ബാബു ആന്‍റണി  നജീംകോയ  ലൂയിസ് മാന്‍ഡിലർ
പവർസ്റ്റാറിന് ശേഷം ദിലീപ് ചിത്രമെന്ന് ഒമർ ലുലു

ബാബു ആന്‍റണിയെ നായകനാക്കി ഒമർ ലുലു സംവിധാനം ചെയ്യുന്ന പവർസ്റ്റാറിന് ശേഷം ദിലീപിനെ നായകനാക്കി സിനിമയെടുക്കാനൊരുങ്ങുന്നുവെന്ന് ഒമർ ലുലു. അംബാനി എന്നാണ് സിനിമയുടെ പേര്. തന്‍റെ ഫേസ്ബുക്ക് പേജിലൂടെയാണ് സംവിധായകൻ ഒമർ ലുലു പേര് പുറത്തുവിട്ടത്. എന്നാൽ ഇതൊരു ഔദ്യോഗിക സ്ഥിരീകരണം അല്ലെന്നും തന്‍റെ ആഗ്രഹം മാത്രമാണെന്നും സംവിധായകൻ പറയുന്നു.

അംബാനി-An Omar Business എന്നൊരു സബ്ജക്ട് മനസിലുണ്ടെന്നും പവർസ്റ്റാർ റിലീസ് കഴിഞ്ഞ് ഒരു പടം കൂടി ഉണ്ടെന്നും അത് കഴിഞ്ഞാൽ ദിലീപിനെ വച്ച് അംബാനി ചെയ്യണമെന്നാണ് ആഗ്രഹമെന്നും ഒമർ ലുലു പറയുന്നു. സിനിമയുടെ സ്ക്രിപ്പ്റ്റ് അപൂർവ്വരാഗം, ടൂ കൺട്രീസ് എന്നീ സിനിമകളുടെ രചയിതാവ് നജീംകോയ ആയിരിക്കുമെന്നും ഒമർ ലുലു പറഞ്ഞു.

Also Read: സംവിധായകൻ ആന്‍റണി ഈസ്റ്റ്‌മാൻ അന്തരിച്ചു

ബാബു ആന്‍റണി കേന്ദ്ര കഥാപാത്രമാകുന്ന പവർസ്റ്റാറിൽ ബാബുരാജ്, റിയാസ് ഖാന്‍, അബു സലിം എന്നിവര്‍ക്കൊപ്പം ഹോളിവുഡ് താരം ലൂയിസ് മാന്‍ഡിലറും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

ABOUT THE AUTHOR

...view details