കേരളം

kerala

ഒടുവില്‍ ആര്‍ആര്‍ആര്‍ റിലീസ്‌ തീയതിയില്‍ തീരുമാനം...

By

Published : Feb 2, 2022, 7:36 AM IST

RRR theatre release: പ്രേക്ഷകര്‍ നാളേറെയായി കാത്തിരിക്കുന്ന ബ്രഹ്‌മാണ്‌ഠ ചിത്രം ആര്‍ആര്‍ആര്‍ റിലീസ്‌ തീയതിയില്‍ ഒടുവില്‍ തീരുമാനമായി. മാര്‍ച്ചിലാണ് ചിത്രം തിയേറ്ററുകളിലെത്തുക.

RRR to hit theatres on March 25  RRR theatre release  ആര്‍ആര്‍ആര്‍ റിലീസ്‌ തീയതി  RRR massive budget  All about RRR
ഒടുവില്‍ ആര്‍ആര്‍ആര്‍ റിലീസ്‌ തീയതിയില്‍ തീരുമാനം...

RRR to hit theatres on March 25: എസ്‌.എസ്‌ രാജമൗലിയുടെ ബ്രഹ്‌മാണ്‌ഠ ചിത്രം 'ആര്‍ആര്‍ആറി'ന്‍റെ തിയേറ്റര്‍ റിലീസ്‌ തീയതി പുറത്ത്‌. ജൂനിയർ എൻടിആര്‍, രാം ചരണ്‍ എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തുന്ന 'ആര്‍ആര്‍ആര്‍' ഒന്നിലധികം ഭാഷകളിലായി മാർച്ച് 25ന് റിലീസ് ചെയ്യും. പുതിയ റിലീസ്‌ തീയതി ആര്‍ആര്‍ആറിന്‍റെ ഔദ്യോഗിക ട്വിറ്റര്‍ പേജില്‍ പങ്കുവച്ചിട്ടുണ്ട്‌.

ജൂനിയർ എൻടിആറിന്‍റെയും രാം ചരണിന്‍റെയും ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഈ വര്‍ഷത്തെ ചിത്രങ്ങളിൽ ഒന്നാണ് 'ആര്‍ആര്‍ആര്‍'. കൊവിഡ് സാഹചര്യത്തില്‍ ചിത്രത്തിന്‍റെ റിലീസ്‌ നീണ്ടുപോകുകയായിരുന്നു. ഇതേതുടര്‍ന്ന്‌ മാര്‍ച്ച്‌18നോ ഏപ്രില്‍ 28നോ 'ആര്‍ആര്‍ആര്‍' റിലീസ്‌ ചെയ്യുമെന്ന്‌ നിര്‍മ്മാതാക്കള്‍ അറിയിച്ചിരുന്നു. നേരത്തെ ജനുവരി ഒന്നിനാണ്‌ റിലീസ്‌ തീയതി നിശ്ചയിച്ചിരുന്നത്‌.

All about RRR: 1920കളുടെ പശ്ചാത്തലത്തിലാണ് ചിത്രം ഒരുങ്ങുന്നത്‌. സ്വാതന്ത്ര്യ സമര സേനാനികളായ കൊമരം ഭീം, അല്ലൂരി സീതാരാമരാജു എന്നിവരുടെ വേഷമാണ് ചിത്രത്തില്‍ ജൂനിയര്‍ എന്‍ടിആറും രാം ചരണും അവതരിപ്പിക്കുക. ആലിയ ഭട്ട്, അജയ് ദേവ്ഗൺ, ഒലിവിയ മോറിസ്, റേ സ്‌റ്റീവൻസൺ, അലിസൺ ഡൂഡി, ശ്രിയ ശരൺ, സമുദ്രക്കനി തുടങ്ങീ വന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുക.

RRR massive budget: 450 കോടി ബഡ്‌ജറ്റിൽ ഡിവിവി ദനയ്യയാണ് 'ആർആർആറി'ന്‍റെ നിര്‍മാണം നിര്‍വഹിക്കുക.

Also Read: കാര്‍ത്തിക്‌ ആര്യന്‍ വീണ്ടും പ്രണയത്തിലാണ്... പേര്‌ കടോരി

ABOUT THE AUTHOR

...view details