കേരളം

kerala

ധൂം കൊറിയോഗ്രാഫർ റെമോ ഡിസൂസ ആശുപത്രി വിട്ടു

By

Published : Dec 19, 2020, 2:05 PM IST

ഹൃദയാഘാതത്തെ തുടർന്ന് ഈ മാസം 11ന് മുംബൈ കോകിലാബെൻ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഡിസൂസ ആരോഗ്യവാനായി വീട്ടിൽ തിരിച്ചെത്തി.

Remo D'Souza  Remo D'Souza discharged  F.A.L.T.U  race 3  A Flying Jatt  D'Souza's dance shows  റെമോ ഹൃദയാഘാതം വാർത്ത  റെമോ ഡിസൂസ ആശുപത്രി വിട്ടു വാർത്ത  മുംബൈ കോകിലാബെൻ ആശുപത്രി ഡിസൂസ വാർത്ത
ധൂം കൊറിയോഗ്രാഫർ റെമോ ഡിസൂസ ആശുപത്രി വിട്ടു

ഹൃദയാഘാതത്തെ തുടർന്ന് ചികിത്സയിലായിരുന്ന സംവിധായകനും നൃത്തസംവിധായകനുമായ റെമോ ഡിസൂസ ആശുപത്രി വിട്ടു. ഈ മാസം 11ന് മുംബൈ കോകിലാബെൻ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഡിസൂസ സുഖം പ്രാപിച്ച് ആശുപത്രിയിൽ നിന്നും മടങ്ങിയെത്തിയെന്ന് സംവിധായകൻ തന്നെയാണ് ഇൻസ്റ്റഗ്രാമിലൂടെ അറിയിച്ചത്.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി അതിതീവ്രപരിചരണ വിഭാഗത്തിൽ റെമോ ഡിസൂസ ചികിത്സയിലായിരുന്നു. തനിക്ക് വേണ്ടി പ്രാർഥിച്ച സുഹൃത്തുക്കൾക്ക് ഇൻസ്റ്റഗ്രാമിലൂടെ ഡിസൂസ നന്ദി അറിയിച്ചിട്ടുണ്ട്. തും ബിൻ, ധൂം, യെഹ് ജവാനി ഹായ് ദീവാനി ചിത്രങ്ങളുടെ കൊറിയോഗ്രാഫറായ റെമോ ഡിസൂസ ഡാൻസ് ഇന്ത്യ ഡാൻസ് റിയാലിറ്റി ഷോയിൽ മുൻപ് ജൂറിയുമായിരുന്നു.

ABOUT THE AUTHOR

...view details