കേരളം

kerala

സെല്‍ഫി എടുത്ത്‌ അക്ഷയും ഇമ്രാനും; അറിയിപ്പുമായി താരങ്ങള്‍

By

Published : Mar 10, 2022, 1:35 PM IST

Selfiee shooting starts: 'സെല്‍ഫി' ചിത്രീകരണം ആരംഭിച്ചു. പൃഥ്വിരാജ്‌-സുരാജ്‌ വെഞ്ഞാറമൂട്‌ കേന്ദ്രകഥാപാത്രങ്ങളായെത്തിയ 'ഡ്രൈവിങ്‌ ലൈസന്‍സി'ന്‍റെ ഹിന്ദി റീമേക്കാണ് 'സെല്‍ഫി'.

Selfiee shooting starts  Driving Licence hindi remake Selfiee  'സെല്‍ഫി' ചിത്രീകരണം ആരംഭിച്ചു  ഡ്രൈവിങ്‌ ലൈസന്‍സ്‌ ഹിന്ദി റീമേക്ക്‌  Akshay Kumar Emraan Hashmi will play in Selfie  സെല്‍ഫി എടുത്ത്‌ അക്ഷയും ഇമ്രാനും
സെല്‍ഫി എടുത്ത്‌ അക്ഷയും ഇമ്രാനും; അറിയിപ്പുമായി താരങ്ങള്‍

Driving Licence hindi remake: 'ഡ്രൈവിങ്‌ ലൈസന്‍സ്‌' ഹിന്ദി റീമേക്ക്‌ ചിത്രീകരണം ആരംഭിച്ചു. 'സെല്‍ഫി' എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്‌. സിനിമയുടെ ചിത്രീകരണം ഉടന്‍ ആരംഭിക്കുമെന്ന്‌ പ്രഖ്യാപിച്ചു കൊണ്ട്‌ ഒരു അനൗന്‍സ്‌മെന്‍റ്‌ വീഡിയോയും അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടുണ്ട്‌.

Selfiee shooting starts: സെല്‍ഫി ചിത്രീകരണം ആരംഭിച്ച വിവരം പൃഥ്വിരാജ്‌ തന്‍റെ ഫേസ്‌ബുക്ക്‌ പേജില്‍ പങ്കുവച്ചിട്ടുണ്ട്‌. അക്ഷയ്‌ കുമാര്‍ തന്‍റെ ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെ ചിത്രീകരണം തുടങ്ങിയ വിവരം പങ്കുവച്ചു. ഒരു വീഡിയോ പങ്കുവച്ചു കൊണ്ടാണ് താരം ഇക്കാര്യം അറിയിച്ചിരിക്കുന്നത്‌.

രാജ്‌ മെഹ്‌തയാണ് സംവിധാനം. ലിസ്‌റ്റിന്‍ സ്‌റ്റീഫന്‍റെ മാജിക്‌ ഫ്രെയിംസ്‌, കരണ്‍ ജോഹറിന്‍റെ ധര്‍മ്മ പ്രൊഡക്ഷന്‍സ്‌, അക്ഷയ്‌ കുമാറിന്‍റെ കേപ്‌ ഓഫ്‌ ഗുഡ്‌ ഫിലിംസ്‌ എന്നിവയ്‌ക്കൊപ്പം പൃഥ്വിരാജിന്‍റെ ഉടമസ്ഥതയിലുള്ള പൃഥ്വിരാജ്‌ പ്രൊഡക്ഷന്‍സ്‌ ആണ് ചിത്രത്തിന്‍റെ നിര്‍മാണം. പൃഥ്വിരാജ്‌ പ്രൊഡക്ഷന്‍സിന് നിര്‍മാണ പങ്കാളിത്തമുള്ള ആദ്യ ബോളിവുഡ്‌ ചിത്രം കൂടിയാണ് 'സെല്‍ഫി'.

Akshay Kumar Emraan Hashmi will play in Selfie: പൃഥ്വിരാജും സുരാജ്‌ വെഞ്ഞാറമൂടം കേന്ദ്ര കഥാപാത്രങ്ങളായെത്തിയ ചിത്രമാണ് 'ഡ്രൈവിങ്‌ ലൈസന്‍സ്‌' (2019). സച്ചിയുടെ തിരക്കഥയില്‍ ലാല്‍ ജൂനിയര്‍ സംവിധാനം ചെയ്‌ത 'ഡ്രൈവിങ്‌ ലൈസന്‍സ്‌' ബോക്‌സ്‌ഓഫീസില്‍ വന്‍ വിജയമായിരുന്നു. ഹിന്ദി റീമേക്കില്‍ ഇതേ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്‌ അക്ഷയ്‌ കുമാറും ഇമ്രാന്‍ ഹാഷ്‌മിയുമാണ്. അക്ഷയ്‌ കുമാറും ഇമ്രാന്‍ ഹാഷ്‌മിയും ഇതാദ്യമായാണ് ഒരു ചിത്രത്തിന് വേണ്ടി ഒരുമിക്കുന്നത്‌.

അതേസമയം സിനിമയെ കുറിച്ചുള്ള മറ്റ്‌ വിവരങ്ങള്‍ ലഭ്യമല്ല. മറ്റ്‌ അഭിനേതാക്കളുടെയും സാങ്കേതിക പ്രവര്‍ത്തകരുടെയും വിവരങ്ങള്‍ ഉടന്‍ തന്നെ പുറത്തുവിടും. ഈ വര്‍ഷം തന്നെ ചിത്രം തിയേറ്ററുകളിലെത്തിക്കുമെന്നാണ്‌ അണിയറപ്രവര്‍ത്തകരുടെ വാദം.

Also Read:'മലയാള സിനിമ ചരിത്രത്തില്‍ ഇതാദ്യം!'; 'ആയിഷ'യുടെ യുഎഇ ചിത്രീകരണം പൂര്‍ത്തിയായി

ABOUT THE AUTHOR

...view details