കേരളം

kerala

ബോളിവുഡ് സെലിബ്രിറ്റികളും കുമ്പളങ്ങി നൈറ്റ്സിന്‍റെ ആരാധകര്‍

By

Published : Aug 14, 2020, 3:30 PM IST

'മനോഹരമായ സിനിമ, മനോഹരമായ സംവിധാനം, മികച്ച കാസ്റ്റിങ്' എന്നാണ് കുമ്പളങ്ങി നൈറ്റ്സിനെ കുറിച്ച് അനുഷ്‌ക ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയായി കുറിച്ചത്. സംവിധായകന്‍ മധു.സി.നാരയണനെയും പോസ്റ്റില്‍ ടാഗ് ചെയ്തിട്ടുണ്ട്

കുമ്പളങ്ങി നൈറ്റ്സ്  അനുഷ്ക ശര്‍മ  bollywood actress anushka sharma instagram story about malayalam film kumbalangi nights  anushka sharma instagram story about malayalam film kumbalangi nights  anushka sharma instagram story  ബോളിവുഡ് സെലിബ്രിറ്റികളും കുമ്പളങ്ങി നൈറ്റ്സിന്‍റെ ആരാധകര്‍
ബോളിവുഡ് സെലിബ്രിറ്റികളും കുമ്പളങ്ങി നൈറ്റ്സിന്‍റെ ആരാധകര്‍

സഹോദര ബന്ധത്തിന്‍റെ വളരെ റിയലസ്റ്റിക്കായ അവതരണം കൊണ്ട് 2019ല്‍ കേരളക്കരയുടെ ബോക്സ് ഓഫീസ് കുലുക്കിയ ചിത്രങ്ങളിലൊന്നായിരുന്നു കുമ്പളങ്ങി നൈറ്റ്സ്. മധു.സി.നാരായണന്‍റെ കന്നി സംവിധാന സംരംഭമായ ചിത്രത്തില്‍ സൗബിന്‍ ഷാഹിര്‍, ഫഹദ് ഫാസില്‍, ഷെയ്ന്‍ നിഗം, ശ്രീനാഥ് ഭാസി, അന്നാ ബെന്‍ തുടങ്ങിയവരായിരുന്നു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. എത്ര കണ്ടാലും പ്രേക്ഷകന് മടുപ്പ് അനുഭവപ്പെടാത്ത ചിത്രങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്താവുന്ന ഒരു സിനിമ കൂടിയായിരുന്നു കുമ്പളങ്ങി നൈറ്റ്സ്. ചിത്രം റിലീസ് ചെയ്ത് ഒന്നര വര്‍ഷത്തോടടുക്കുമ്പോള്‍ ചിത്രത്തിന് അഭിനന്ദനങ്ങളുമായി എത്തിയിരിക്കുകയാണ് ബോളിവുഡ് നടിയും മോഡലുമായ അനുഷ്ക ശര്‍മ. 'മനോഹരമായ സിനിമ, മനോഹരമായ സംവിധാനം, മികച്ച കാസ്റ്റിങ്' എന്നാണ് അനുഷ്‌ക ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയായി കുറിച്ചത്. സംവിധായകന്‍ മധു.സി.നാരയണനെയും പോസ്റ്റില്‍ ടാഗ് ചെയ്തിട്ടുണ്ട്.

കഴിഞ്ഞ ദിവസം ചിത്രത്തിലെ 'ചെരാതുകള്‍ തോറും' എന്ന ഗാനം മാസ്റ്റര്‍ പീസാണെന്ന് ബോളിവുഡ് ഗായകന്‍ അര്‍ജിത് സിങ് പറഞ്ഞിരുന്നു. ഈ ഗാനം ആലപിച്ച സിതാര ഇതിന് മറുപടിയുമായി രംഗത്തെത്തിയിരുന്നു. 'ചെരാതുകള്‍ കൊണ്ടുവരുന്ന സന്തോഷം' എന്നാണ് സിത്താര മറുപടിയായി കുറിച്ചത്. ആ വര്‍ഷത്തെ നിരവധി പുരസ്കാരങ്ങളും ചിത്രത്തിന് ലഭിച്ചിരുന്നു. ഒരു തുരുത്തില്‍ ജീവിക്കുന്ന നാല് സഹോദരന്‍മാരുടെ കഥയാണ് ചിത്രം പറഞ്ഞത്. ദിലീഷ് പോത്തന്‍റെയും ശ്യാം പുഷ്‌കരന്‍റെയും നിര്‍മാണ കമ്പനിയായ വര്‍ക്കിങ്ങ് ക്ലാസ് ഹീറോയും ഫഹദ് ഫാസില്‍ ആന്‍ഡ് ഫ്രണ്ട്സ് എന്ന ബാനറില്‍ നസ്രിയയും ചേര്‍ന്നാണ് 'കുമ്പളങ്ങി നൈറ്റ്‌സ്' നിര്‍മിച്ചത്.

ABOUT THE AUTHOR

...view details