കേരളം

kerala

ETV Bharat / science-and-technology

റെഡ്‌മിയുടെ ആദ്യത്തെ സ്‌മാർട്ട് വാച്ച് പുറത്തിറക്കി

ഷിയോമി സബ് ബ്രാൻഡായ റെഡ്‌മി ആദ്യത്തെ സ്‌മാർട്ട് വാച്ച് 45 ഡോളറിനാണ് ചൈനയിൽ പുറത്തിറക്കിയത്

redmi first smartwatch  redmi first smartwatch features  redmi first smartwatch price  redmi first smartwatch specs  redmi first smartwatch price in india  redmi first smartwatch availability  redmi new launch  ഡ്‌മിയുടെ ആദ്യത്തെ സ്‌മാർട്ട് വാച്ച്  റെഡ്‌മി സ്‌മാർട്ട് വാച്ച്  റെഡ്‌മി സ്‌മാർട്ട് വാച്ച് വില  റെഡ്‌മി സ്‌മാർട്ട് വാച്ച് സവിശേഷതകൾ
റെഡ്‌മിയുടെ ആദ്യത്തെ സ്‌മാർട്ട് വാച്ച് പുറത്തിറക്കി

By

Published : Nov 27, 2020, 5:08 PM IST

Updated : Feb 16, 2021, 7:53 PM IST

ബീജിംഗ്:റെഡ്‌മിയുടെ ഏറ്റവും പുതിയ സ്‌മാർട്ട് വാച്ച് ഡിസംബർ ഒന്നിന് ചൈനയിൽ വിൽപ്പനക്കെത്തും. മറ്റ് വിപണികളിലേക്കും ഇത് ഉടനടി വിൽപ്പനക്കെത്തിയേക്കുമെന്നും റിപ്പോർട്ടുകളുണ്ട്. എലഗന്‍റ് ബ്ലാക്ക്, ഇങ്ക് ബ്ലൂ, ഐവറി വൈറ്റ് തുടങ്ങിയ വ്യത്യസ്‌ത ഡയൽ കളർ ഓപ്ഷനുകളിൽ സ്‌മാർട്ട് വാച്ച് വിപണിയിലെത്തുമെന്ന് കമ്പനി അറിയിച്ചു. സ്ട്രാപ്പ് കളർ വേരിയന്‍റുകളിൽ എലഗന്‍റ് ബ്ലാക്ക്, ഇങ്ക് ബ്ലൂ, ഐവറി വൈറ്റ്, ചെറി ബ്ലോസം പൗഡർ, പൈൻ നീഡിൽ ഗ്രീൻ എന്നിവയും ഉൾപ്പെടുന്നു.

സ്‌മാർട്ട് വാച്ചിന്‍റെ സവിശേഷതകൾ:

  • 1.4 ഇഞ്ച് (320x320 പിക്‌സൽ) സ്‌ക്വയർ ഡിസ്‌പ്ലേ, 323 പിപിഐ പിക്‌സൽ ഡെൻസിറ്റി, 2.5 ഡി ടെമ്പർഡ് ഗ്ലാസ് സ്‌ക്രീൻ
  • വാച്ചിന് 120 വാച്ച് ഫെയ്‌സ് ഓപ്ഷനുകളുണ്ട്, കൂടാതെ 230 എംഎഎച്ച് ബാറ്ററിയുമായാണ് ഇത് വരുന്നത്. പൂർണമായി ചാർജ് ചെയ്യാൻ രണ്ട് മണിക്കൂർ സമയം എടുക്കുമെന്നും പതിവ് ഉപയോഗത്തിൽ ഏഴു ദിവസത്തെ ബാറ്ററി ലൈഫും, ബാറ്ററി ലൈഫ് മോഡിൽ 12 ദിവസത്തെ ബാറ്ററി ലൈഫും ലഭിക്കുമെന്ന് റെഡ്‌മി പറയുന്നു.
  • ഉപയോക്താക്കളുടെ ഹൃദയമിടിപ്പ് ശേഖരിക്കാനും ഹൃദയമിടിപ്പ് വളരെ കൂടുതലായിരിക്കുമ്പോൾ മുന്നറിയിപ്പ് നൽകാനും സ്‌മാർട്ട് വാച്ചിന് കഴിയും.
  • എൻ‌എഫ്‌സി, ബ്ലൂടൂത്ത് 5.0, ഹൃദയമിടിപ്പ് മോണിറ്റർ, 50 മീറ്റർ വരെ വാട്ടർപ്രൂഫിംഗ് എന്നിവയാണ് മറ്റ് സവിശേഷതകൾ.
  • ആന്‍ഡ്രോയിഡ് 5.0, ഐഒഎസ് 10 എന്നീ ഒഎസുകൾക്ക് മുകളിലെ ഫോണുകളിൽ സ്‌മാർട്ട് വാച്ച് സപ്പോർട്ട് ചെയ്യും.
Last Updated : Feb 16, 2021, 7:53 PM IST

ABOUT THE AUTHOR

...view details