കേരളം

kerala

ആദ്യ ഛിന്നഗ്രഹത്തെ വിജയകരമായി മറികടന്ന് ലൂസി, പേടകം പൂർണ സുരക്ഷിതമെന്ന് നാസ

By ETV Bharat Kerala Team

Published : Nov 2, 2023, 10:18 AM IST

NASA's Lucy spacecraft swoops past first asteroid: ലൂസി പേടകം ഡിങ്കിനേഷ് എന്ന ഛിന്നഗ്രഹത്തെ മറികടന്നതായി നാസ

Lucy spacecraft  Lucy spacecraft swoops past first asteroid  NASA  NASA s Lucy spacecraft update  Dinkinesh  ലൂസി പേടകം  നാസ  ഡിങ്കിനേഷ്  ഛിന്നഗ്രഹത്തെ വിജയകരമായി മറികടന്ന് ലൂസി  ലൂസി നാസ
NASA's Lucy spacecraft swoops past first asteroid

കേപ് കനാവറൽ : ലൂസി ബഹിരാകാശ പേടകം (NASA's Lucy spacecraft) വ്യാഴത്തിലേക്കുള്ള (Jupiter) ദീർഘയാത്രയിൽ 10 ഛിന്നഗ്രഹങ്ങളിൽ ആദ്യത്തേതിനെ വിജയകരമായി നേരിട്ടതായി നാസ (NASA). ഛിന്നഗ്രഹങ്ങളെ കുറിച്ച് പഠിക്കാൻ നാസ വിക്ഷേപിച്ച പേടകമാണ് ലൂസി. ചൊവ്വയ്‌ക്കപ്പുറമുള്ള പ്രധാന ഛിന്നഗ്രഹ വലയത്തിൽ ഏകദേശം 300 ദശലക്ഷം മൈൽ (480 ദശലക്ഷം കിലോമീറ്റർ) അകലെയുള്ള താരതമ്യേന ചെറിയ ഛിന്നഗ്രഹമായ ഡിങ്കിനേഷ് (Dinkinesh) അഥവാ 'ഡിങ്കി' യെയാണ് ലൂസി മറികടന്നത്. 12 വർഷ ദൗത്യത്തിൽ പേടകം സന്ദർശിക്കുന്ന 10 ഛിന്നഗ്രഹങ്ങളിൽ (asteroid) ആദ്യത്തേതാണ് ഡിങ്കിനേഷ്.

നിലവിൽ പേടകത്തിന് തകരാറുകളൊന്നുമില്ലെന്നും പ്രതീക്ഷയ്‌ക്കൊത്ത് പ്രവർത്തിക്കുന്നുണ്ടെന്നും നാസ അറിയിച്ചു. ഏറ്റുമുട്ടൽ സമയത്ത് ശേഖരിച്ച ഡാറ്റ ഡൗൺലിങ്ക് ചെയ്യാൻ ടീം ബഹിരാകാശ പേടകത്തിന് നിർദേശം നൽകിയിട്ടുള്ളതായി ഫ്ലൈബൈ സംഭവിച്ചതിന് ശേഷം നാസ ഉദ്യോഗസ്ഥർ എക്‌സിൽ കുറിച്ചിരുന്നു. സൗരയൂഥത്തിന്‍റെ ഭൂതകാല രഹസ്യങ്ങൾ അനാവരണം ചെയ്യാനുള്ള നാസയുടെ കഠിന പരിശ്രമത്തിന്‍റെ ഭാഗമാണ് ലൂസി ദൗത്യം.

മുന്നിലുള്ളത് വലിയ ദൗത്യം : ഡിങ്കിനേഷിനെ പോലുള്ള ചില ഛിന്നഗ്രഹങ്ങൾ ഇനിയും നേരിടേണ്ടി വരുമെങ്കിലും വ്യാഴത്തിനൊപ്പം സൂര്യനെ ചുറ്റുന്ന കുറച്ച് ദൂരെയുള്ള ട്രോജൻ (Trojans) ഛിന്നഗ്രഹങ്ങളിലൂടെ പറക്കുക എന്നതാണ് പേടകത്തിന്‍റെ പ്രധാന ലക്ഷ്യം. ഡിങ്കനേഷിനേക്കാൾ 10 മുതൽ 100 മടങ്ങ് വരെ വലിപ്പമുള്ള എട്ട് ട്രോജനുകളെയാണ് പേടകം മറികടക്കേണ്ടത്. സൗരയൂഥത്തിന്‍റെ പുരാതന അവശിഷ്‌ടങ്ങളാണ് ട്രോജനുകൾ എന്നാണ് ശാസ്‌ത്രജ്ഞർ കണക്കാക്കുന്നത്.

എന്താണ് ലൂസി?: രണ്ട് വർഷം മുൻപാണ് നാസ ഏകദേശം ഒരു ബില്യൺ ഡോളർ ചെലവിൽ ലൂസി വിക്ഷേപിച്ചത്. 1970 കളിൽ എത്യോപ്യയിൽ നിന്ന് കണ്ടെത്തിയ 3.2 ദശലക്ഷം വർഷം പഴക്കമുള്ള ഒരു മനുഷ്യ പൂർവികന്‍റെ അസ്ഥികൂട അവശിഷ്‌ടങ്ങളുടെ പേരാണ് പേടകത്തിന് നൽകിയിരിക്കുന്നത്. ലൂസിയുടെ ഫോസിൽ കണ്ടെത്തിയവരിൽ ഒരാളായ ഡൊണാൾഡ് ജോഹാൻസന്‍റെ പേരിലുള്ള ഒരു ഛിന്നഗ്രഹത്തെയാണ് ലൂസി അടുത്തതായി നേരിടേണ്ടത്.

സെപ്‌റ്റംബറിൽ നാസയുടെ ഒസൈറിസ് റെക്‌സ് ദൗത്യം ബെന്നു ഛിന്നഗ്രഹത്തിൽ നിന്നും അവശിഷ്‌ടങ്ങൾ ശേഖരിച്ചത് പോലെ ലൂസി ഏതെങ്കിലും ഛിന്നഗ്രഹങ്ങളിൽ നിർത്തുകയോ സാമ്പിളുകൾ ശേഖരിക്കുകയോ ചെയ്യില്ല. ലൂസി ശേഖരിക്കുന്ന വിവരങ്ങൾ തിരിച്ചയക്കാൻ മാത്രം ഒരാഴ്‌ച സമയമെടുക്കുമെന്നാണ് നാസ നൽകുന്ന വിവരം.

Also Read :NASAS First Asteroid Samples Returned To Earth നാസയുടെ ഒസൈറിസ് റെക്‌സ് ദൗത്യം വിജയം; ഛിന്നഗ്രഹത്തിലെ സാമ്പിളുകള്‍ പാരച്യൂട്ടില്‍ ഭൂമിയിലെത്തിച്ചു

ABOUT THE AUTHOR

...view details