കേരളം

kerala

ഇന്ത്യൻ ലാപ്ടോപ്പ് വിപണിയിൽ കാലുവച്ച് റിയൽമി

By

Published : Aug 18, 2021, 3:02 PM IST

റിയൽമിയുടെ ആദ്യ ലാപ്ടോപ്പ് റിയൽമി ബുക്ക് ഇന്ത്യയിൽ അവതരിപ്പിച്ചു. വിശദാംശങ്ങൾ അറിയാം.

realme  realme first laptop  realme book slim  ഇന്ത്യൻ ലാപ്ടോപ്പ് വിപണി  റിയൽമി ലാപ്ടോപ്പ്  റിയൽമി ബുക്ക്
ഇന്ത്യൻ ലാപ്ടോപ്പ് വിപണിയിൽ കാലുവെച്ച് റിയൽമി

റിയൽമിയുടെ ആദ്യ ലാപ്ടോപ്പ് 'റിയൽമി ബുക്ക്(സ്ലിം)' ഇന്ത്യയിൽ പുറത്തിറക്കി. ഓഗസ്റ്റ് 30 ഉച്ചയ്‌ക്ക് 12 മണി മുതലാണ് റിയൽമി ബുക്കിന്‍റെ വില്പന ആരംഭിക്കുന്നത്. ഫ്ലിപ്‌കാർട്ട്, റിയൽമി.കോം എന്നീ സൈറ്റുകൾ വഴിയും അംഗീകൃത റിയൽമി ഷോറൂമുകളിൽ നിന്നും വാങ്ങാം.

Also Read: ഗൂഗിളിന്‍റെ പിക്‌സൽ 5a 5G പുറത്തിറങ്ങി ; വിലയില്‍ ട്വിസ്റ്റ്

രണ്ട് വേരിയന്‍റുകളിലാണ് റിയൽമി തങ്ങളുടെ ആദ്യ ലാപ്ടോപ്പ് അവതരിപ്പിക്കുന്നത്. 8 ജിബി റാമും 256 ജിബി എസ്എസ്‌ഡിയും ഉള്ള ഇന്‍റൽകോർ i3 മോഡലിന് 44,999 രൂപയാണ് വില. 8 ജിബി റാമും 512 ജിബി എസ്എസ്‌ഡിയും ഉള്ള ഇന്‍റൽകോർ i5 മോഡലിന്‍റ വില 46,999 രൂപയാണ്. റിയൽ ബ്ലൂ, റിയൽ ഗ്രേ എന്നിങ്ങനെ രണ്ട് നിറങ്ങളിൽ ലാപ്ടോപ്പ് ലഭ്യമാണ്.

മറ്റ് സവിശേഷതകൾ

14 ഇഞ്ച് 2k ഫുൾ വിഷൻ ഐപിഎസ് ഡിസ്‌പ്ലേയുമായാണ് റിയൽ‌മി ബുക്ക് എത്തുന്നത്. 3:2 ആണ് ഡിസ്പ്ലേയുടെ ആസ്പെക്‌ട് റേഷ്യോ. ഐറിസ് എക്‌ഇ, ഇന്‍റഗ്രേറ്റഡ് ഗ്രാഫികസ് കാർഡും റിയൽമി ബുക്കിൽ ഉൾക്കൊള്ളിച്ചിരിക്കുന്നു. കണക്റ്റിവിറ്റിക്കായി വൈഫൈ -6 ആണ് നൽകിയിരിക്കുന്നത്. ഫിംഗർ പ്ലിന്‍റ് സെൻസറും റിയൽമി ലാപ്‌ടോപ്പിന് നൽകിയിട്ടുണ്ട്.

65 വാട്ടിന്‍റെ ചാർജർ 30 മിനിറ്റിനുള്ളിൽ ബാറ്ററി 50%ൽ എത്തിക്കും. 11 മണിക്കൂറോളം കണക്റ്റിവിറ്റി നൽകാൻ ബാറ്ററിക്ക് കഴിയുമെന്നാണ് റിയൽമി അവകാശപ്പെടുന്നത്.

വിൻഡോസ് 10ൽ എത്തുന്ന റിയൽമി ബുക്ക് വിൻഡോസ് 11ലേക്ക് സൗജന്യമായി അപ്ഗ്രേഡ് ചെയ്യാനാകും. ഡിടിഎസ് ശബ്ദ സംവിധാനത്തോട് കൂടിയ ഹർമന്‍റെ രണ്ട് സ്പീക്കറുകളും റിയൽമി ബുക്കിൽ ഉൾക്കൊള്ളിച്ചിരിക്കുന്നു.

ABOUT THE AUTHOR

...view details