കേരളം

kerala

ട്വീറ്റുകളൊന്നുമില്ല, സ്വാഗത സന്ദേശം മാത്രം ; 'എക്‌സ്' പ്രവര്‍ത്തനത്തില്‍ തടസം

By ETV Bharat Kerala Team

Published : Dec 21, 2023, 1:13 PM IST

X Down: സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോം എക്‌സിന്‍റെ പ്രവര്‍ത്തനം താത്‌കാലികമായി നിലച്ചു. ഇന്ത്യയില്‍ ഉള്‍പ്പടെ വിവിധ രാജ്യങ്ങളില്‍ ഉപയോക്താക്കള്‍ക്ക് സേവനം ലഭ്യമാകുന്നില്ല.

X Down  Social Media Platform X Service  X Twitter Service Down  twitter down for users globally  X server Issue  X Platform Latest News  എക്‌സിന്‍റെ പ്രവര്‍ത്തനം  സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോം എക്‌സ്  എക്‌സ് സെര്‍വര്‍  എക്‌സ് ട്വിറ്റര്‍ സേവനം
X Down

സാന്‍ഫ്രാന്‍സിസ്‌കോ :പ്രമുഖ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിന്‍റെ പ്രവര്‍ത്തനത്തില്‍ തടസം (X Platform Service Down). പ്രവര്‍ത്തനം താത്കാലികമായി നിലയ്‌ക്കാനുള്ളതിന്‍റെ കാരണം വ്യക്തമല്ല. ഉപഭോക്താക്കള്‍ക്ക് തങ്ങളുടെ ടൈംലൈനില്‍ ട്വീറ്റോ റീ ട്വീറ്റോ രേഖപ്പെടുത്താന്‍ സാധിക്കുന്നില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ ഉള്ള ഉപയോക്താക്കള്‍ ഈ പ്രശ്‌നം നേരിടുന്നുണ്ടെന്നാണ് വിവരം. വെബ്‌സൈറ്റിലൂടെയും മൊബൈല്‍ ആപ്ലിക്കേഷനിലൂടെയും എക്‌സില്‍ ലോഗിന്‍ ചെയ്യുന്ന ഉപയോക്താക്കള്‍ക്ക് ഫീഡിലെ പതിവ് ട്വീറ്റുകൾക്ക് പകരം 'നിങ്ങളുടെ ടൈംലൈനിലേക്ക് സ്വാഗതം' എന്നാണ് കാണിക്കുന്നത്. ഇതിന് മുന്‍പും പല പ്രാവശ്യം എക്‌സ് പ്ലാറ്റ്‌ഫോമില്‍ സാങ്കേതിക തകരാര്‍ സംഭവിച്ചിട്ടുണ്ട്.

ABOUT THE AUTHOR

...view details