കേരളം

kerala

ഭരണത്തുടർച്ച ലക്ഷ്യമിട്ട് എർദോഗൻ ; തുർക്കി പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് ഇന്ന്

By

Published : May 14, 2023, 10:38 AM IST

തുർക്കി പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് ഇന്ന് നടക്കും. റജബ് ത്വയ്യിബ് എർദോഗന്‍റെ പ്രധാന എതിരാളിയായി കെമാൽ കിലിച്‌ദാറുലു

presidential and parliamentary polls turkey  president election in turkey  presidential election in turkey  തുർക്കി പ്രസിഡന്‍റ് തെരഞ്ഞെടുപ്പ്  തുർക്കി പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് ഇന്ന്  എർദോഗൻ  റജബ് ത്വയ്യിബ് എർദോഗൻ  തുർക്കി തെരഞ്ഞെടുപ്പ്  turkey election  കെമാൽ ക്‌ലച്‌ദാറോളു
എർദോഗൻ

അങ്കാറ : തുർക്കിയിൽ പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് ഇന്ന് നടക്കും. റജബ് ത്വയ്യിബ് എർദോഗന്‍റെ രണ്ട് ദശാബ്‌ദക്കാലത്തെ ഭരണം അവസാനിപ്പിക്കുന്നതാകുമോ ഇതെന്ന് ലോകം ഉറ്റുനോക്കുകയാണ്. ഇന്ന് രാത്രിയോടെ ഫലം വ്യക്തമായി തുടങ്ങും.

20 വർഷമായി തുർക്കി ഭരിക്കുന്ന റജബ് ത്വയ്യിബ് എർദോഗന് വെല്ലുവിളി ഉയർത്തിയായിരുന്നു പ്രതിപക്ഷ പാർട്ടികളുടെ പ്രചാരണം. പ്രധാന പ്രതിപക്ഷ സ്ഥാനാർഥി കെമാൽ കിലിച്‌ദാറുലുവിന് പിന്നിലാണ് ഏർദോഗൻ എന്നാണ് സർവേകൾ വ്യക്തമാക്കുന്നത്. ജയിക്കാനായി ഒരു സ്ഥാനാർഥി 50 ശതമാനത്തിൽ കൂടുതൽ വോട്ട് നേടണം. ഇല്ലെങ്കിൽ, മെയ് 28 ന് രണ്ടാംഘട്ട വോട്ടെടുപ്പ് നടക്കും.

20 വർഷത്തെ ഭരണം, വെല്ലുവിളി ഉയർത്തി പ്രതിപക്ഷ പാർട്ടികൾ : ആറ് പ്രതിപക്ഷ പാർട്ടികൾ ഒന്നിച്ചാണ് എർദോഗനെ തെരഞ്ഞെടുപ്പിൽ നേരിടുന്നത്. നാഷൻ അലയൻസ് എന്ന പ്രതിപക്ഷ സഖ്യത്തിന്‍റെ സ്ഥാനാർഥി സിഎച്‌പി പാർട്ടിയുടെ നേതാവ് 74കാരനായ കെമാൽ കിലിച്‌ദാറുലുവാണ് എർദോഗന്‍റെ പ്രധാന എതിരാളി. ഇരുവരും തമ്മിൽ കടുത്ത മത്സരം നടക്കുന്നുവെന്നാണ് വിദഗ്‌ധരുടെ പ്രവചനം.

ഇരുവര്‍ക്കും പുറമെ വലതുപക്ഷ പൂർവിക സഖ്യത്തിന്‍റെ സ്ഥാനാർഥി സിനാൻ ഒഗാനും സെൻട്രൽ ഹോംലാൻഡ് പാർട്ടി നേതാവ് ഇൻസെയും തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നുണ്ട്. പ്രസിഡന്‍റ് റജബ് ത്വയ്യിബ് എർദോഗൻ ശനിയാഴ്‌ച ഇസ്‌താംബൂളിൽ തന്‍റെ അവസാന തെരഞ്ഞെടുപ്പ് റാലികൾ നടത്തി. പ്രതിപക്ഷത്തിന് പാശ്ചാത്യ രാജ്യങ്ങളിൽ നിന്ന് ഉത്തരവുകൾ ലഭിക്കുന്നുണ്ടെന്നും തെരഞ്ഞെടുപ്പിൽ ജയിച്ചാൽ അവർ പാശ്ചാത്യ രാജ്യങ്ങളുടെ ആഗ്രഹങ്ങൾക്ക് വഴങ്ങുമെന്നുമാണ് അദ്ദേഹം പ്രതിപക്ഷത്തിനെതിരെ ഉന്നയിക്കുന്ന പ്രധാന ആരോപണം.

എന്നാൽ, ഭൂകമ്പം ഉണ്ടായ സമയത്ത് ഭരണകൂടം വേഗത്തിൽ വിഷയത്തിൽ ഇടപെട്ടിട്ടില്ല എന്ന വിമർശനമാണ് പ്രതിപക്ഷം പ്രധാനമായും എർദോഗനെതിരെ ഉന്നയിച്ചത്. എർദോഗൻ കൊണ്ടുവന്ന പ്രസിഡൻഷ്യൽ രീതി പൊളിച്ചെഴുതുമെന്നും നാഷൻ അലയൻസ് വാഗ്‌ദാനം നൽകിയിട്ടുണ്ട്. വിദേശത്ത് താമസിക്കുന്ന 1.8 ദശലക്ഷത്തിലധികം വോട്ടർമാർ ഏപ്രിൽ 17 ന് വോട്ട് രേഖപ്പെടുത്തിയെന്ന് രാജ്യത്തിന്‍റെ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രിയെ ഉദ്ധരിച്ച് തുർക്കി പത്രമായ ഡെയ്‌ലി സബ ബുധനാഴ്‌ച റിപ്പോർട്ട് ചെയ്‌തു.

ഫെബ്രുവരി 6 ന് ഉണ്ടായ ഭൂകമ്പത്തിൽ 50,000-ത്തിലധികം ആളുകൾ കൊല്ലപ്പെടുകയും 5.9 ദശലക്ഷത്തിലധികം ആളുകൾ തെക്കൻ തുർക്കിയിലും വടക്കൻ സിറിയയിലുമുടനീളം കുടിയൊഴിപ്പിക്കപ്പെടുകയും ചെയ്‌തതിന് 3 മാസത്തിനിപ്പുറമാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ഫെബ്രുവരിയിൽ ഭൂകമ്പം ബാധിച്ച മിക്ക പ്രവിശ്യകളും എർദോഗന്‍റെയും അദ്ദേഹത്തിന്‍റെ എകെ പാർട്ടിയുടെയും ശക്തികേന്ദ്രങ്ങളായിരുന്നു. എന്നാൽ, ഭൂകമ്പ ബാധിത മേഖലകളിൽ കുറഞ്ഞത് 10 ലക്ഷം വോട്ടർമാരെങ്കിലും ഈ വർഷം സമ്മതിദാന അവകാശം വിനിയോഗിക്കില്ലെന്നാണ് വിലയിരുത്തലെന്ന് സുപ്രീം ഇലക്ഷൻ കൗൺസിൽ (വൈഎസ്‌കെ) മേധാവി അഹ്മത് യെനർ കഴിഞ്ഞ മാസം പറഞ്ഞിരുന്നു.

അടുത്ത 5 വർഷം തുർക്കി ഭരിക്കാനുള്ള പ്രസിഡന്‍റിനെയും 600 അംഗ പാർലമെന്‍റിനെയും തെരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പാണ് ഇന്ന് നടക്കുന്നത്. 2017ലാണ് പ്രധാനമന്ത്രി പദവി മാറ്റി പ്രസിഡന്‍റ്, സർക്കാ‍ർ മേധാവിയായുള്ള ഭരണസംവിധാനത്തിലേക്ക് തുർ‍ക്കി മാറിയത്.

ABOUT THE AUTHOR

...view details