കേരളം

kerala

പ്രതികരണവുമായി ബിബിസി: 'ഞങ്ങള്‍ സഹകരിക്കും, പ്രശ്നം പൂര്‍ണമായും പരിഹരിക്കപ്പെടട്ടെ'

By

Published : Feb 14, 2023, 4:15 PM IST

ബി.ബി.സിയുടെ ഓഫിസുകളില്‍ ആദായനികുതി വകുപ്പിന്‍റെ പരിശോധന. പൂർണമായ സഹകരണമെന്ന് ബി.ബി.സിയുടെ ട്വീറ്റ്. റെയ്‌ഡ് ഇന്ത്യ: ദി മോദി ക്വസ്‌റ്റ്യൻ' എന്ന ഡോക്യുമെന്‍ററിയുടെ രണ്ട് ഭാഗങ്ങളുടെ സംപ്രേഷണം ചെയ്തതിന് ആഴ്ചകൾക്ക് ശേഷം

ബി ബി സി  ഡോക്യുമെന്‍ററി  ആദായനികുതി  income tax raid  documentary india the modi question  BBC offices  national trend  current news  bbc latest  modi  bjp  BBc
BC offices in India have been raided by tax department

ലണ്ടൻ: ബി.ബി.സിയുടെ ഡല്‍ഹി, മുംബൈ ഓഫിസുകളില്‍ ആദായനികുതി വകുപ്പിന്‍റെ പരിശോധന നടക്കുന്ന സാഹചര്യത്തിൽ ആദായനികുതി അധികാരികളുമായി പൂർണമായി സഹകരികരിക്കുമെന്ന ഏറ്റവും പുതിയ പ്രസ്‌താവനയുമായി ബി.ബി.സിയുടെ ഔദ്യോഗിക ട്വീറ്റ്. ഇന്ത്യൻ ആദായനികുതി അധികാരികൾ ന്യൂഡൽഹിയിലെയും മുംബൈയിലെയും ഓഫീസുകളിലുണ്ടെന്നും ബ്രിട്ടീഷ് പബ്ലിക് ബ്രോഡ്കാസ്റ്റർ വിമുഖത കാണിക്കാതെ സഹകരിക്കുമെന്നും ബി.ബി.സി ചൊവ്വാഴ്ച അറിയിച്ചു.

'ഇപ്പോൾ ആദായനികുതി അധികാരികൾ ന്യൂഡൽഹിയിലെയും മുംബൈയിലെയും ബിബിസി ഓഫീസുകളിലുണ്ട്, ഞങ്ങൾ പൂർണ്ണമായി സഹകരിക്കുന്നു. ഈ സാഹചര്യം എത്രയും വേഗം പരിഹരിക്കപ്പെടുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു,' ബി.ബി.സി ന്യൂസ് പ്രസ് ഓഫീസ് ട്വീറ്റ് ചെയ്തു.

നികുതി വെട്ടിപ്പ് സംബന്ധിച്ച അന്വേഷണത്തിന്‍റെ ഭാഗമായി ഡൽഹിയിലെയും മുംബൈയിലെയും ബി.ബി.സിയുടെ ഓഫീസുകളിൽ ആദായനികുതി വകുപ്പ് ചൊവ്വാഴ്ച സർവേ ഓപ്പറേഷൻ നടത്തിയതായി ഉദ്യോഗസ്ഥർ ന്യൂഡൽഹിയിൽ അറിയിച്ചു. 'ഇന്ത്യ: ദി മോദി ക്വസ്‌റ്റ്യൻ' എന്ന ഡോക്യുമെന്‍ററിയുടെ രണ്ട് ഭാഗങ്ങളുടെ സംപ്രേഷണം ചെയ്തതിന് ആഴ്ചകൾക്ക് ശേഷമാണ് ആദായനികുതി വകുപ്പിന്‍റെ നടപടി. ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട ബി.ബി.സി ഡോക്യുമെന്‍ററി രാജ്യാന്തര തലത്തില്‍ ചര്‍ച്ചയായിരുന്നു.

ABOUT THE AUTHOR

...view details