കേരളം

kerala

കൊവിഡ് ഭീതിയിൽ ചൈന; ആരോഗ്യമേഖല പ്രതിസന്ധിയിൽ

By

Published : Dec 25, 2022, 2:32 PM IST

ചൈനയിലെ കൊറോണ വൈറസിന്‍റെ വ്യാപനത്തിൽ ആരോഗ്യമേഖല വെല്ലുവിളി നേരിടുകയാണ്. പല ആശുപത്രികളിലും താത്‌കാലികമായി തീവ്ര പരിചരണ വിഭാഗങ്ങളും കിടക്കകളും മറ്റ് സൗകര്യങ്ങളുമൊരുക്കിയാണ് ചികിത്സിക്കുന്നത്.

കൊവിഡ്  കൊവിഡ് 19  കൊവിഡ് 19 വ്യാപനം ചൈന  ചൈനയിൽ കൊവിഡ് പടരുന്നു  കൊവിഡ് ഭീതിയിൽ ചൈന  ചൈന  ചൈനയിലെ ആരോഗ്യമേഖല  രാജ്യങ്ങളിലെ കൊവിഡ് വ്യാപനം  covid case affects the health sector in china  covid  covid 19  covid 19 crisis in china  corona virus spread  കൊറോണ  കൊറോണ വൈറസിന്‍റെ വ്യാപനം
ചൈന

ബീജിംഗ്:ചൈനയിലെ ആരോഗ്യമേഖലയ്‌ക്ക് വെല്ലുവിളി ഉയർത്തി കൊവിഡ് 19. രോഗ വ്യാപനത്തിന്‍റെ വർധനവ് പ്രധാന ചൈനീസ് നഗരങ്ങളിലെ ആശുപത്രികളെയെല്ലാം സാരമായി ബാധിച്ചതായി എൻഎച്ച്കെ വേൾഡ് റിപ്പോർട്ട് ചെയ്‌തു. ഡിസംബർ ഏഴിന് 'സീറോ കൊവിഡ് നയ'ത്തിൽ അയവ് വരുത്തിയത് മുതൽ ചൈനയിൽ ദശലക്ഷകണക്കിന് ആളുകളെയാണ് കൊവിഡ് ബാധിച്ചത്.

ഷാൻ‌ഡോംഗ് പ്രവിശ്യയിലെ ക്വിംഗ്‌ദാവോയിൽ പ്രതിദിനം 490,000 മുതൽ 530,000 വരെ ആളുകൾക്ക് കൊവിഡ് ബാധിച്ചുവെന്നാണ് പുറത്തുവരുന്ന കണക്കുകൾ. ചൈനയുടെ നിർമാണ കേന്ദ്രമായ ഗ്വാങ്‌ഡോംഗ് പ്രവിശ്യയിലെ ഡോങ്‌ഗുവാനിൽ 250,000 മുതൽ 300,000 വരെ കേസുകൾ പ്രതിദിനം റിപ്പോർട്ട് ചെയ്‌തു. വൻ തോതിലുള്ള കൊവിഡ് വ്യാപനം ആരോഗ്യമേഖലയ്‌ക്ക് വെല്ലുവിളി ഉയർത്തുകയാണ്.

പ്രതിദിനം തന്‍റെ എമർജൻസി യൂണിറ്റിൽ ചികിത്സക്കായി എത്തുന്നത് 500ഓളം രോഗികളാണെന്ന് ബീജിംഗ് ആശുപത്രിയിലെ ഡോക്‌ടർ പറയുന്നു. ഇത് സാധാരണയുടെ 2.5 മടങ്ങാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ചികിത്സ തേടി എത്തുന്നവരിൽ 20ശതമാനം പേർക്കും ഗുരുതരമായ രോഗലക്ഷണങ്ങളാണുള്ളത്.

ബീജിംഗിലെ പല ആശുപത്രികളിലും താത്‌കാലിക തീവ്ര പരിചരണ വിഭാഗങ്ങൾ സ്ഥാപിക്കുകയും കിടക്കകളുടെ എണ്ണം വർധിപ്പിക്കുകയും ചെയ്‌തു. മാസത്തിന്‍റെ ആദ്യ ആഴ്‌ചയിൽ സീറോ കൊവിഡ് നയത്തിൽ അയവ് വരുത്തിയതിന് ശേഷം വെറും 20 ദിവസത്തിനുള്ളിൽ ചൈനയിലെ ഏകദേശം 250 ദശലക്ഷം ആളുകൾക്ക് കൊവിഡ്-19 ബാധിച്ചിരിക്കാമെന്ന് റേഡിയോ ഫ്രീ ഏഷ്യ നേരത്തെ റിപ്പോർട്ട് ചെയ്‌തിരുന്നു.

സമൂഹമാധ്യമങ്ങളിൽ സർക്കാർ രേഖകൾ ചോർന്നു എന്ന തരത്തിൽ പ്രചരിക്കുന്ന കണക്കുകൾ പ്രകാരം ഡിസംബർ ഒന്ന് മുതൽ 20 വരെ 248 ദശലക്ഷം ആളുകൾക്ക് കൊവിഡ്-19 ബാധിച്ചു എന്നാണ് കണക്ക്. അതായത് ചൈനയിലെ ജനസംഖ്യയുടെ 17.65 ശതമാനം.

Also read:ഒമിക്രോണ്‍ ഉപവകഭേദത്താല്‍ വലഞ്ഞ് ചൈന; മുന്നറിയിപ്പുമായി ആരോഗ്യ വിദഗ്‌ധന്‍

ABOUT THE AUTHOR

...view details