കേരളം

kerala

ബോക്‌സ് ഓഫിസ് കീഴടക്കാൻ അവതാർ 2 ; ഇന്ത്യയിൽ ആറ് ഭാഷകളിൽ റിലീസ്

By

Published : Nov 10, 2022, 7:34 PM IST

ആദ്യഭാഗം റിലീസ് ചെയ്‌ത് ഒരു ദശാബ്‌ദത്തിന് ശേഷമാണ് 'അവതാർ : ദ വേ ഓഫ് വാട്ടർ' എന്ന് പേരിട്ടിരിക്കുന്ന രണ്ടാം ഭാഗം എത്തുന്നത്

Avatar  avatar the way of water  avatar 2 release in india  Avatar producer Jon Landau  James Cameron  James Cameron avatar 2 release  അവതാർ 2 റിലീസ്  ജയിംസ് കാമറൂൺ അവതാർ 2  അവതാർ ദ് വേ ഓഫ് വാട്ടർ  20th സെഞ്ച്വറി സ്റ്റുഡിയോസ്  അവതാർ  അവതാർ റിലീസ്  ജോൺ ലാൻഡൗ
ബോക്‌സോഫിസ് കീഴടക്കാൻ അവതാർ 2; ഇന്ത്യയിൽ റിലീസ് ആവുക ആറ് ഭാഷകളിൽ

ജയിംസ് കാമറൂണിന്‍റെ സംവിധാനത്തിലൊരുങ്ങുന്ന, ലോക സിനിമ ചരിത്രത്തിൽ അത്ഭുതം സൃഷ്‌ടിച്ച, ബ്രഹ്മാണ്ഡ ചിത്രം അവതാറിന്‍റെ രണ്ടാം ഭാഗം ഇന്ത്യയിൽ റിലീസാവുക ആറ് ഭാഷകളിൽ. ഇംഗ്ലീഷ്, ഹിന്ദി, മലയാളം, തമിഴ്, തെലുഗു, കന്നട എന്നീ ഭാഷകളിലാണ് ചിത്രം പ്രദര്‍ശനത്തിനെത്തുന്നത്. ഡിസംബർ 16ന് റിലീസാവുന്ന ചിത്രം 20th സെഞ്ച്വറി സ്റ്റുഡിയോസ് ആണ് ഇന്ത്യയിൽ എത്തിക്കുന്നത്.

ഇന്ത്യയുടെ സംസ്‌കാരവും വൈവിധ്യവും തന്നെ എന്നും അത്ഭുതപ്പെടുത്തിയിട്ടുണ്ടെന്ന് ചിത്രത്തിന്‍റെ കന്നട പതിപ്പിന്‍റെ ട്രെയ്‌ലര്‍ റിലീസ് ചെയ്‌തുകൊണ്ട് നിർമാതാവ് ജോൺ ലാൻഡൗ ട്വിറ്ററിൽ കുറിച്ചു. ആദ്യഭാഗം റിലീസ് ചെയ്‌ത് ഒരു ദശാബ്‌ദത്തിന് ശേഷമാണ് 'അവതാർ: ദ വേ ഓഫ് വാട്ടർ' എന്ന് പേരിട്ടിരിക്കുന്ന രണ്ടാം ഭാഗം എത്തുന്നത്. 2009ലാണ് അവതാർ സിനിമയുടെ ആദ്യഭാഗം പുറത്തിറങ്ങിയത്.

ജേക്കും നെയ്‌ത്രിയും അവരുടെ കുട്ടികളും അടങ്ങുന്ന സള്ളി കുടുംബത്തെ കേന്ദ്രീകരിച്ച്, അവർ നേരിടുന്ന പ്രശ്‌നങ്ങളും പോരാട്ടങ്ങളുമാണ് ചിത്രത്തിലൂടെ പ്രേക്ഷകർക്ക് മുന്നിലേക്കെത്തുന്നത്. സയൻസ് ഫിക്ഷൻ സാഹസിക സിനിമയിൽ സാം വർത്തിങ്ടൺ, സോയി സൽദാന, സിഗോർണി വീവർ, കേറ്റ് വിൻസ്‌ലെറ്റ്, മിഷേൽ യോ, എഡി ഫാൽക്കോ, സ്റ്റീഫൻ ലാംഗ്, ജിയോവന്നി റിബിസി, ഊന ചാപ്ലിൻ, ജെർമെയ്‌ന്‍ ക്ലെമെന്‍റ് എന്നിവരാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്.

ABOUT THE AUTHOR

...view details