കേരളം

kerala

LIVE Updates | ആക്രമണം കടുപ്പിച്ച് റഷ്യ ; ചെറുത്ത് നിന്ന് യുക്രൈൻ

By

Published : Feb 27, 2022, 7:50 AM IST

Updated : Feb 27, 2022, 2:24 PM IST

Russia Ukraine War Live Updates  യുക്രൈൻ റഷ്യ യുദ്ധം
LIVE Updates | ചെറുത്ത് നിന്ന് യുക്രൈൻ: ആക്രമണം കടുപ്പിച്ച് റഷ്യ

14:21 February 27

ആക്രമണം നിര്‍ത്തിയാല്‍ ചര്‍ച്ചയെന്ന് യുക്രൈന്‍

റഷ്യ തങ്ങളുടെ രാജ്യത്തുനടത്തുന്ന ആക്രമണം അവസാനിപ്പിച്ചാല്‍ ചര്‍ച്ചയ്‌ക്ക് തയ്യാറാകാമെന്ന് യുക്രൈന്‍ പ്രസിഡന്‍റ് വ്‌ളാഡിമിര്‍ സെലന്‍സ്‌കി.

13:44 February 27

ചര്‍ച്ചയ്ക്ക് തയ്യാറെന്ന് റഷ്യ ; ബെലാറസില്‍വച്ച് വേണ്ട, നാറ്റോ സഖ്യരാജ്യങ്ങളിലാവാമെന്ന് യുക്രൈന്‍

  • യുദ്ധം തുടരുന്ന സാഹചര്യത്തില്‍ യുക്രൈനുമായിചര്‍ച്ചയ്ക്ക് തയ്യാറെന്ന് റഷ്യ. ബെലാറസില്‍വച്ച് (Belarus) ചര്‍ച്ച നടത്താമെന്നാണ് റഷ്യ അറിയിച്ചത്. ഇതുസംബന്ധിച്ച് റഷ്യന്‍ പ്രതിനിധി സംഘം ബെലാറസിലെത്തി. എന്നാല്‍, അവിടെവച്ച് ചര്‍ച്ചയ്ക്കില്ലെന്ന് യുക്രൈന്‍ പ്രസിഡന്‍റ് വ്‌ളാഡിമിര്‍ സെലന്‍സ്‌കി അറിയിച്ചു. നാറ്റോ സഖ്യരാജ്യങ്ങളായ വാഴ്‌സ, ഇസ്‌താംബൂള്‍, ബൈകു എന്നീ നഗരങ്ങളിള്‍ എവിടെയെങ്കിലും ആവാമെന്നാണ് ആദ്ദേഹത്തിന്‍റെ നിര്‍ദേശം.

13:34 February 27

ഖാര്‍ക്കിവില്‍ റഷ്യന്‍ സൈന്യത്തെ നേരിട്ട് പ്രദേശവാസികള്‍ ; വാഹനങ്ങള്‍ നശിപ്പിച്ചു

  • യുക്രൈനിലെ ഖാര്‍ക്കിവിലെത്തിയ റഷ്യന്‍ സൈന്യത്തെ നേരിട്ട് പ്രദേശവാസികള്‍. സേന സഞ്ചരിച്ച വാഹനങ്ങള്‍ നശിപ്പിച്ചു. പൂര്‍ണതോതില്‍ ആയുധങ്ങളുമായെത്തിയ സംഘത്തെയാണ് നാട്ടുകാര്‍ ചെറുത്തുനിന്നതെന്ന് യുക്രൈന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

13:26 February 27

ചെര്‍നിവില്‍ റഷ്യന്‍ ടാങ്കുകള്‍ തടഞ്ഞ് യുക്രൈന്‍ പൊലീസും പ്രദേശവാസികളും

  • യുക്രൈനിലെ ചെര്‍നിവ് (Chernihiv) മേഖലയില്‍ പൊലീസും നാട്ടുകാരും ചേർന്ന് റഷ്യൻ ടാങ്കുകള്‍ തടഞ്ഞു. റോഡിലൂടെ യുദ്ധവാഹനം നീങ്ങവെ, ഇവര്‍ കൂട്ടം ചേര്‍ന്നാണ് തടഞ്ഞത്.

13:01 February 27

കേന്ദ്ര സര്‍ക്കാരിന്‍റെ ഓപ്പറേഷൻ ​ഗം​ഗ : രണ്ട് വിമാനങ്ങൾ കൂടി ‌യുക്രൈനിലേക്ക്

  • യുദ്ധം തുടരുന്ന യുക്രൈനില്‍ നിന്നുള്ള രക്ഷാദൗത്യത്തിനായി ഇന്ത്യ രണ്ട് വിമാനങ്ങൾ കൂടി അയക്കും. ഓപ്പറേഷന്‍ ഗംഗയുടെ ഭാഗമായി ബുക്കാറസ്‌റ്റിലേക്കാണ് രാജ്യം വിമാനങ്ങള്‍ അയക്കുകയെന്ന് കേന്ദ്ര സര്‍ക്കാര്‍.

12:25 February 27

റഷ്യ തകര്‍ത്ത വാസില്‍കീവ് എണ്ണസംഭരണശാലയില്‍ നിന്നും വിഷവാതകം വ്യാപിക്കുന്നു ; കനത്ത ആശങ്ക

  • റഷ്യന്‍ സേന മിസൈല്‍ ആക്രമണത്തിലൂടെ തകര്‍ത്ത വാസില്‍കീവ് എണ്ണസംഭരണശാലയില്‍ നിന്നും വിഷവാതകം വ്യാപിക്കുന്നു. കനത്ത ആശങ്ക.

11:43 February 27

'കീവ് ശാന്തം, തലസ്ഥാനം യുക്രൈനിയൻ സൈന്യത്തിന്‍റെ നിയന്ത്രണത്തില്‍'; പ്രാദേശിക ഭരണകൂടം

  • കീവിലെ സ്ഥിതി ശാന്തമാണെന്നും തലസ്ഥാനം പൂർണമായും യുക്രൈനിയൻ സൈന്യത്തിന്‍റെ നിയന്ത്രണത്തിലാണെന്നുമുള്ള അവകാശവാദവുമായി പ്രാദേശിക ഭരണകൂടം. രാത്രിയിൽ റഷ്യന്‍ സൈന്യവുമായി നിരവധി ഏറ്റുമുട്ടലുകളുണ്ടായി. കീവ് നഗരഭരണകൂടം ഫസ്റ്റ് ഡെപ്യൂട്ടി ചെയർമാൻ മൈക്കോള പൊവറോസ്‌നിക്കാണ് (Mykola Povoroznyk) വിവരം പുറത്തുവിട്ടത്.

11:33 February 27

റഷ്യന്‍ സേന ഖാര്‍ക്കീവില്‍

  • റഷ്യന്‍ സൈന്യം യുക്രൈനിലെ വ്യവസായ - പ്രതിരോധ നഗരമായ ഖാര്‍ക്കീവില്‍ പ്രവേശിച്ചു. ടാങ്കുകളിലും ലോറികളിലുമാണ് റഷ്യന്‍ സേന ഇവിടേക്ക് എത്തിയത്. യുക്രൈന്‍ പ്രാദേശിക ഭരണകൂടം ഇക്കാര്യം സ്ഥിരീകരിച്ചു. ജനങ്ങളോട് ബങ്കറുകളില്‍ തന്നെ തുടരാന്‍ നിര്‍ദേശം നല്‍കി. മലയാളികളടക്കമുള്ള പ്രവാസികള്‍ ഭൂഗര്‍ഭ കേന്ദ്രങ്ങളില്‍.

11:23 February 27

റഷ്യയെ ബഹിഷ്‌കരിച്ച് ഗൂഗിള്‍

  • യുക്രൈനില്‍ നാലാം ദിവസവും യുദ്ധം രൂക്ഷമായ സാഹചര്യത്തില്‍ റഷ്യയെ ബഹിഷ്‌കരിച്ച് ഗൂഗിള്‍. റഷ്യന്‍ പിന്തുണയുള്ള മാധ്യമങ്ങള്‍ക്ക് പരസ്യവരുമാനം നല്‍കില്ലെന്ന് കമ്പനി.

11:12 February 27

37,000 പൗരരെ കരുതൽ സേനയുടെ ഭാഗമാക്കി യുക്രൈന്‍

  • റഷ്യന്‍ സൈനിക മുന്നേറ്റം തടയാന്‍ 37,000 പൗരരെ കരുതൽ സേനയുടെ ഭാഗമാക്കി യുക്രൈന്‍. റിവ്നെയിലും (Rivne) വൊളൈനിലും (Volyn) വ്യോമാക്രമണ സാധ്യതയെന്ന മുന്നറിയിപ്പ് ലഭിച്ചതിനെ തുടര്‍ന്നാണ് നീക്കം.

11:01 February 27

ചെർണോബിൽ ആണവനിലയത്തിന് സംയുക്ത സുരക്ഷയെന്ന അവകാശവാദവുമായി റഷ്യ

  • ചെർണോബിൽ ആണവ നിലയത്തിലെ റിയാക്‌ടറുകള്‍ക്ക് സംയുക്ത സുരക്ഷയേര്‍പ്പെടുത്തിയെന്ന അവകാശവാദവുമായി റഷ്യ. യുക്രൈനിയൻ സൈന്യവുമായി ഇതുസംബന്ധിച്ച് ധാരണയിലെത്തിയെന്നാണ് റഷ്യന്‍ പ്രതിരോധ മന്ത്രാലയത്തിന്‍റെ വാദം.

10:31 February 27

ആയുധങ്ങളുമായി റഷ്യന്‍ സൈനികനെ പിടികൂടി യുക്രൈന്‍

  • ഒഡേസ മേഖലയിലെ റാസ്‌ഡെല്‍നയ (Razdelnaya) നഗരത്തില്‍ റഷ്യന്‍ സൈനികനെ കീഴ്‌പ്പെടുത്തി യുക്രൈന്‍ സേന. കസ്റ്റഡിയിലെടുത്ത മിനിബസിൽ നിന്ന് മെഷീൻ ഗണ്ണുകളും ഗ്രനേഡ് ലോഞ്ചറുകളുമടക്കമുള്ള ആയുധങ്ങള്‍ പിടിച്ചെടുത്തു. യുക്രൈന്‍ അതിര്‍ത്തി സുരക്ഷാസേനയാണ് വിവരം പുറത്തുവിട്ടത്.

10:18 February 27

ഒഖ്‌തിര്‍ക്കയില്‍ റഷ്യന്‍ ഷെല്ലാക്രമണം ; ഏഴ്‌ മരണം

  • യുക്രൈനിലെ ഒഖ്‌തിര്‍ക്കയില്‍ (Okhtyrka) റഷ്യന്‍ ഷെല്ലാക്രമണത്തില്‍ ഏഴ്‌ മരണം. കൊല്ലപ്പെട്ടവരില്‍ ആറുവയസുകാരിയും.

10:06 February 27

യുക്രൈനില്‍ അണക്കെട്ട് തകര്‍ത്ത് റഷ്യ

  • യുക്രൈനില്‍ അണക്കെട്ട് തകര്‍ത്ത് റഷ്യന്‍ സൈന്യം. ക്രിമിയയിലേക്കുള്ള ജലവിതരണം തടയുന്നതായിരുന്നു ഈ അണക്കെട്ട്. റഷ്യന്‍ ടെലിവിഷന്‍ വാര്‍ത്താനെറ്റ്‌വര്‍ക്ക് ആര്‍.ടിയാണ് ദൃശ്യം സഹിതം വിവരം പുറത്തുവിട്ടത്.

09:57 February 27

കീവിലും ഖാര്‍കീവിലും ഉഗ്രസ്‌ഫോടനങ്ങള്‍ ; വെടിവയ്പ്പില്‍ ഒരു മരണം

  • യുക്രൈനിലെ കീവിലും ഖാര്‍കീവിലും ഉഗ്രസ്‌ഫോടനങ്ങള്‍ നടത്തി റഷ്യ. ഖാര്‍കീവിലെ ജനവാസകേന്ദ്രത്തിലെ അപ്പാര്‍ട്ട്‌മെന്‍റിന് നേരെ വെടിയുതിര്‍ത്ത് സൈന്യം. ഇതില്‍ ഒരു സത്രീ കൊല്ലപ്പെട്ടു.

09:48 February 27

ഒഡേസയില്‍ സൈനിക നീക്കവുമായി യുക്രൈന്‍

  • ഒഡേസ നഗരത്തില്‍ വ്യോമ സൈനിക നീക്കവുമായി യുക്രൈന്‍. മേഖല ഭരണകൂടത്തിന്‍റെ കീഴിലുള്ള പബ്ലിക് കൗൺസിൽ തലവൻ ബ്രാച്ചുക്കാണ് വിവരം പുറത്തുവിട്ടത്.

09:31 February 27

യുക്രൈന്‍ - പോളണ്ട് അതിര്‍ത്തിയില്‍ മലയാളികളടക്കമുള്ള ഇന്ത്യക്കാര്‍ക്ക് മര്‍ദനം

  • യുക്രൈനില്‍ നിന്നും പോളണ്ട് അതിര്‍ത്തി വഴി രക്ഷപ്പെടാന്‍ ശ്രമിക്കുന്ന മലയാളികളടക്കമുള്ള വിദ്യാര്‍ഥികള്‍ക്ക് നേരെ മര്‍ദനവും ഭീഷണിയും. യുക്രൈന്‍ സൈന്യമാണ് ഇന്ത്യന്‍ പൗരര്‍ക്ക് നേരെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തിയതും മര്‍ദിച്ചതും.

09:23 February 27

ഹോസ്‌റ്റോമെലില്‍ റഷ്യന്‍ സൈനികസംഘത്തെ വകവരുത്തിയതായി യുക്രൈന്‍

  • ഹോസ്‌റ്റോമെല്‍ ( Hostomel) നഗരത്തിന് സമീപം റഷ്യന്‍ സേനയിലെ ഒരു കൂട്ടം പട്ടാളക്കാരെ വകവരുത്തിയതായി യുക്രൈന്‍. വ്ളാഡിമിര്‍ സെലന്‍സ്‌കിയുടെ ഓഫിസാണ് ഇതുസംബന്ധിച്ച വിവരം പുറത്തുവിട്ടത്.

09:08 February 27

അതിര്‍ത്തി തുറക്കില്ലെന്ന് റഷ്യ ; പൗരരെ ഒഴിപ്പിക്കുന്നത് വൈകുമെന്ന് ഇന്ത്യ

  • സൈനിക നടപടിക്കിടെ അതിര്‍ത്തി തുറക്കില്ലെന്ന നിലപാടിലുറച്ച് റഷ്യ. ഇക്കാരണത്താല്‍, ഈ രാജ്യത്തിന്‍റെ വ്യോമപാതയിലൂടെ ഇന്ത്യന്‍ പൗരരെ ഒഴിപ്പിക്കുന്നതിന് സമയമെടുക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍.

08:18 February 27

എണ്ണ സംഭരണ ശാലയ്‌ക്കും വാതക പൈപ്പ് ലൈനും നേരെ ആക്രമണം

  • വാസില്‍കീവിലെ എണ്ണ സംഭരണ ശാലയും ഖാര്‍ക്കിവിലെ വാതക പൈപ്പ് ലൈനും തകര്‍ത്ത് റഷ്യ. പ്രദേശത്ത് വന്‍ തീപിടിത്തം.

08:15 February 27

യുക്രൈന്‍ - പോളണ്ട് അതിര്‍ത്തിയിലേക്ക് കൂട്ടപ്പലായനം

  • യുക്രൈന്‍ - പോളണ്ട് അതിര്‍ത്തിയിലേക്ക് പലായനം ചെയ്യുന്നത് വന്‍ ജനാവലി. കുട്ടികളുമായി മുതിര്‍ന്നവരും സ്ത്രീകളും കൂട്ടമായെത്തുന്നു. വളര്‍ത്തുമൃഗങ്ങള്‍, മറ്റ് അവശ്യവസ്‌തുക്കള്‍ തുടങ്ങിയവയും ഇവരുടെ കൈവശം കാണാം.
Last Updated : Feb 27, 2022, 2:24 PM IST

ABOUT THE AUTHOR

...view details