കേരളം

kerala

വൈറസ് 'ഡെല്‍റ്റ വകഭേദം' ചില്ലറക്കാരനല്ല, കണ്ടെത്തിയത് 96 രാജ്യങ്ങളില്‍

By

Published : Jul 1, 2021, 10:41 AM IST

വൈറസിന്‍റെ ആൽഫാ വകഭേദം ലോകത്തെ 170 രാജ്യങ്ങളിലാണ്‌ സ്ഥിരീകരിച്ചത്‌

ഡെൽറ്റ വകഭേദം  96 രാജ്യങ്ങളിൽ കണ്ടെത്തി  ലോകാരോഗ്യ സംഘടന  ആൽഫയേക്കാൾ വ്യാപനശേഷി  Delta variant detected in 96 countries  Delta variant  WHO
ഡെൽറ്റ വകഭേദം ലോകത്തെ 96 രാജ്യങ്ങളിൽ കണ്ടെത്തിയതായി ലോകാരോഗ്യ സംഘടന

ജെനീവ:അതിതീവ്ര വ്യാപനശേഷിയുള്ള കൊറോണ വൈറസിന്‍റെ ഡെൽറ്റ വകഭേദം ലോകത്തെ 96 രാജ്യങ്ങളിൽ കണ്ടെത്തിയതായി ലോകാരോഗ്യ സംഘടന. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ ഡെൽറ്റ വകഭേദം വ്യാപിക്കുന്നത്‌ സ്ഥിരീകരിക്കപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും ലോകാരോഗ്യ സംഘടന അറിയിച്ചു. വൈറസിന്‍റെ ആൽഫാ വകഭേദം ലോകത്തെ 170 രാജ്യങ്ങളിലാണ്‌ സ്ഥിരീകരിച്ചത്‌.

also read:അമരീന്ദര്‍ സിങ് X സിദ്ദു മഞ്ഞുരുകുമോ? എല്ലാ കണ്ണും ഹൈക്കമാൻഡില്‍

ഗാമ വകഭേദം 71 രാജ്യങ്ങളിലും ഡെൽറ്റ 96 രാജ്യങ്ങളിലുമാണ്‌ സ്ഥിരീകരിച്ചത്‌. ആൽഫയേക്കാൾ വ്യാപനശേഷി വർധിച്ച വൈറസ്‌ വകഭേദമാണ്‌ ഡെൽറ്റ. ഡെൽറ്റ വകഭേദം ബാധിക്കുന്നവർക്ക്‌ മറ്റ്‌ കൊവിഡ്‌ രോഗികളെ അപേക്ഷിച്ച്‌ ഓക്‌സിജൻ ആവശ്യം വരുന്നുണ്ടെന്നും ഇവരെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിക്കേണ്ടി വരുന്നതായും ഉയർന്ന മരണ നിരക്കുണ്ടാകുമെന്നും സിംഗപ്പൂരിൽ നടത്തിയ പഠനം വ്യക്തമാക്കുന്നു.

ABOUT THE AUTHOR

...view details