കേരളം

kerala

പാക് എംബസി ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്‌ച നടത്തി താലിബാൻ പ്രതിനിധി സംഘം

By

Published : Sep 4, 2021, 1:17 PM IST

നിലവിലെ അഫ്‌ഗാൻ സാഹചര്യം, വേണ്ട സഹായങ്ങൾ, പുനർനിർമാണം, ടോർഖാനിലും സ്പിൻബോൾഡാക്കിലും ജനങ്ങളുടെ ജീവിതം സാധാരണനിലയിലേക്ക് എത്തിക്കല്‍ തുടങ്ങിയ വിഷയങ്ങളിൽ ഇരു വിഭാഗങ്ങളും ചർച്ച നടത്തിയതായി താലിബാൻ വക്താവ് സുഹൈൽ ഷഹീൻ

Sher Muhammad Abbas Stanekzai  pakistan official meets taliban  pakistan afghanistan ties  pakistan closes border with afghanistan  afghanistan conflict  taliban afghanistan  suhail shaheen taliban  പാകിസ്ഥാൻ  താലിബാൻ  താലിബാൻ പ്രതിനിധി സംഘം  പാകിസ്ഥാൻ എംബസി  അഫ്‌ഗാൻ  ഷെർ മുഹമ്മദ് അബ്ബാസ് സ്റ്റാനെക്‌സായി  അഫ്‌ഗാനിസ്ഥാൻ
പാകിസ്ഥാൻ എംബസി ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്‌ച നടത്തി താലിബാൻ പ്രതിനിധി സംഘം

ദോഹ : ഷെർ മുഹമ്മദ് അബ്ബാസ് സ്റ്റാനെക്‌സായിയുടെ നേതൃത്വത്തിലുള്ള താലിബാൻ പ്രതിനിധി സംഘം ഖത്തറിലെ പാകിസ്ഥാൻ എംബസി ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്‌ച നടത്തി. അഫ്‌ഗാനിസ്ഥാനിലെ നിലവിലെ സംഭവവികാസങ്ങൾ കൂടിക്കാഴ്‌ചയിൽ ഇരുകൂട്ടരും ചർച്ച ചെയ്തു.

നിലവിലെ അഫ്‌ഗാൻ സാഹചര്യം, വേണ്ട സഹായങ്ങൾ, പുനർനിർമാണം, ടോർഖാനിലും സ്പിൻബോൾഡാക്കിലും ജനങ്ങളുടെ ജീവിതം സാധാരണനിലയിലേക്ക് എത്തിക്കല്‍ തുടങ്ങിയ വിഷയങ്ങളിൽ ഇരു വിഭാഗങ്ങളും ചർച്ച നടത്തിയതായി താലിബാൻ വക്താവ് സുഹൈൽ ഷഹീൻ ട്വീറ്റ് ചെയ്‌തു.

Also Read: നോവായി ജാലിയൻ വാലാബാഗ് ; ജീവൻ വെടിഞ്ഞത് ആയിരങ്ങൾ

താലിബാൻ അഫ്‌ഗാൻ പിടിച്ചടക്കിയതിന് ശേഷമുള്ള അഭയാർഥി പ്രശ്നങ്ങളെ തുടർന്നാണ് ഇരു വിഭാഗവും കൂടിക്കാഴ്ച നടത്താൻ തീരുമാനിച്ചത്. ഈ ആഴ്ച ആദ്യം സുരക്ഷ പ്രശ്നങ്ങൾ കാരണം അഫ്‌ഗാനുമായുള്ള ചമൻ അതിർത്തി പാകിസ്ഥാൻ താൽകാലികമായി അടച്ചിരുന്നു.

അഫ്‌ഗാന്‍റെ താലിബാൻ പിടിച്ചടക്കലിന് ശേഷം ചമൻ അതിർത്തിയിലൂടെയുള്ള അഫ്‌ഗാൻ അഭയാർഥികളുടെ പലായനം വർധിച്ചിരിക്കുകയാണ്. അഭയാർഥി പ്രവാഹം കാരണം അഫ്ഗാൻ-പാക് അതിർത്തിയില്‍ സംഘര്‍ഷാവസ്ഥയാണ്.

ABOUT THE AUTHOR

...view details