കേരളം

kerala

റഷ്യയിൽ മാധ്യമ പ്രവര്‍ത്തക തീകൊളുത്തി മരിച്ചു

By

Published : Oct 3, 2020, 5:49 PM IST

റഷ്യന്‍ ഭരണകൂടമാണ് തന്‍റെ മരണത്തിന് ഉത്തരവാദിയെന്ന് മരണത്തിനു തൊട്ടുമുമ്പ് ഫേസ്ബുക്കിലൂടെ മാധ്യമപ്രവർത്തക അറിയിച്ചിരുന്നതായി വാർത്താ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

Russian journalist dies  Russian journalist sucide  Irina Slavina  Russian journalist fire  Russian journalist set herself on fire  journalist dies after setting herself on fire  journo dies after setting herself on fire  dies after setting herself on fire  Russia's Investigative Committee  setting herself on fire  Koza Press  Russian authorities  തീകൊളുത്തി മരിച്ചു  മോസ്‌കോ  റഷ്യ പ്രമുഖ മാധ്യമ പ്രവര്‍ത്തക  പ്രാദേശിക പൊലീസ് ആസ്ഥാനം  മാധ്യമ പ്രവര്‍ത്തക തീകൊളുത്തി മരിച്ചു  കോസ പ്രസ് എഡിറ്റര്‍  ഐറിന സ്ലാവിന ആത്മഹത്യ  പൊലീസ് ആസ്ഥാനത്തിന് മുന്നിൽ മരണം  moscow news
മാധ്യമ പ്രവര്‍ത്തക തീകൊളുത്തി മരിച്ചു

മോസ്‌കോ: റഷ്യയിലെ പ്രമുഖ മാധ്യമ പ്രവര്‍ത്തക പ്രാദേശിക പൊലീസ് ആസ്ഥാനത്തിന് മുന്നിൽ സ്വയം തീകൊളുത്തി മരിച്ചു. റഷ്യൻ വാര്‍ത്താ പോര്‍ട്ടലായ കോസ പ്രസ് എഡിറ്റര്‍ ഐറിന സ്ലാവിനയാണ് വെള്ളിയാഴ്‌ച ആത്മഹത്യ ചെയ്‌തത്. ഐറിനയുടെ ഫ്ളാറ്റില്‍ പൊലീസ് റെയ്‌ഡ് നടത്തിയതിന് തൊട്ടടുത്ത ദിവസമായിരുന്നു ഇവർ സ്വയം ജീവനൊടുക്കിയത്.

തന്‍റെ വീട്ടിൽ പൊലീസ് റെയ്‌ഡ് നടത്തിയതായും എന്നാൽ, ഇതിന് പിന്നിലുള്ള കാരണം വ്യക്തമല്ലെന്നും വ്യാഴാഴ്‌ച സ്ലാവിന റിപ്പോർട്ട് ചെയ്‌തിരുന്നു. റഷ്യന്‍ ഭരണകൂടമാണ് തന്‍റെ മരണത്തിന് ഉത്തരവാദിയെന്ന് മരണത്തിനു തൊട്ടുമുമ്പ് ഫേസ്ബുക്കിലൂടെ മാധ്യമപ്രവർത്തക അറിയിച്ചിരുന്നതായും ചില വാർത്താ മാധ്യമങ്ങൾ പറയുന്നു.

ABOUT THE AUTHOR

...view details