കേരളം

kerala

റഷ്യ യുക്രൈനില്‍ രാസായുധം പ്രയോഗിച്ചേക്കാം; മുന്നറിയിപ്പുമായി അമേരിക്ക

By

Published : Mar 10, 2022, 8:07 AM IST

യുക്രൈന്‍ രാസായുധം വികസിപ്പിക്കുകയാണെന്ന റഷ്യയുടെ അവകാശവാദങ്ങള്‍ അമേരിക്ക തള്ളി.

russia chemical weapons  white house allegation against russia  white house russia chemical weapons warning  russia chemical attack in ukraine  റഷ്യ രാസായുധം അമേരിക്ക മുന്നറിയിപ്പ്  റഷ്യ യുക്രൈന്‍ രാസായുധം  റഷ്യ യുക്രൈന്‍ ജൈവായുധം  റഷ്യക്കെതിരെ അമേരിക്ക  റഷ്യക്കെതിരെ വൈറ്റ് ഹൗസ്
റഷ്യ യുക്രൈനില്‍ രാസായുധം പ്രയോഗിച്ചേക്കാം; മുന്നറിയിപ്പുമായി അമേരിക്ക

വാഷിങ്‌ടണ്‍: യുക്രൈനില്‍ റഷ്യ രാസായുധമോ ജൈവായുധമോ പ്രയോഗിക്കാന്‍ സാധ്യതയുണ്ടെന്ന മുന്നറിയിപ്പുമായി അമേരിക്ക. യുക്രൈന്‍ രാസായുധം വികസിപ്പിക്കുകയാണെന്ന റഷ്യയുടെ അവകാശവാദങ്ങള്‍ അമേരിക്ക തള്ളി. യുക്രൈന്‍ രാസ, ജൈവ ആയുധങ്ങള്‍ വികസിപ്പിക്കുകയാണെന്ന് റഷ്യൻ വിദേശകാര്യ മന്ത്രാലയ വക്താവ് മരിയ സഖറോവ നേരത്തെ ആരോപിച്ചിരുന്നു.

റഷ്യയുടെ അവകാശവാദം അപഹാസ്യമാണെന്ന് യുഎസ് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി ജെൻ സാക്കി പ്രതികരിച്ചു. 'യുക്രൈനെതിരെ മുൻകൂട്ടി നിശ്ചയിച്ചതും പ്രകോപനമില്ലാത്തതുമായ ആക്രമണത്തെ ന്യായീകരിക്കാനുള്ള റഷ്യയുടെ വ്യക്തമായ തന്ത്രമാണിത്,' സാക്കി ബുധനാഴ്‌ച ട്വിറ്ററില്‍ കുറിച്ചു. റഷ്യയുടെ ഈ പ്രചരണത്തെ ചൈന പിന്തുണക്കുകയാണെന്നും വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി ആരോപിച്ചു.

റഷ്യന്‍ അവകാശവാദം അസബന്ധമാണെന്ന് ബുധനാഴ്‌ച പെന്‍റഗണ്‍ പ്രസ് സെക്രട്ടറി ജോൺ കിർബി പ്രതികരിച്ചിരുന്നു. അലക്‌സി നവൽനി, മുൻ ചാരൻ സെർജി സ്‌ക്രീപൽ ഉള്‍പ്പെടെയുള്ള പുടിന്‍റെ പ്രതിയോഗികളെ വധിക്കാൻ റഷ്യ മുമ്പ് രാസായുധം പ്രയോഗിച്ചിട്ടുണ്ടെന്ന ആരോപണങ്ങള്‍ നേരത്തേയും ഉയര്‍ന്നിരുന്നു.

Also read: കാണ്ഡഹാര്‍ വിമാനം റാഞ്ചിയ ഭീകരനെ അജ്ഞാത സംഘം വെടിവച്ച് കൊന്നു

ABOUT THE AUTHOR

...view details