കേരളം

kerala

മാധ്യമപ്രവര്‍ത്തകരെയും വിദ്യാര്‍ഥികളെയും അമേരിക്ക വിലക്കില്‍ നിന്ന് ഒഴിവാക്കി

By

Published : May 1, 2021, 8:56 AM IST

Updated : May 1, 2021, 9:36 AM IST

മെയ്‌ നാല് മുതൽ ഇന്ത്യയിൽ നിന്നുള്ള യാത്രക്കാരെ വിലക്കി അമേരിക്കൻ ഭരണകൂടം ഉത്തരവിറക്കിയതിന് പിന്നാലെയാണ് ഇളവുകള്‍ പ്രഖ്യാപിച്ചത്

ഇളവുകൾ നൽകി അമേരിക്ക  ഇന്ത്യക്കാരെ വിലക്കി അമേരിക്ക  രാജ്യത്ത് കൊവിഡ് വ്യാപനം  അമേരിക്കയിൽ വിലക്കേർപ്പെടുത്തി  ഇന്ത്യക്കാർക്ക് വിലക്ക്  India travel ban US  US banned indian travellers  indian travellers
ഇന്ത്യയിൽ നിന്നുള്ളവരുടെ വിലക്കിൽ ഇളവുകൾ നൽകി അമേരിക്ക

വാഷിങ്ടൺ: രാജ്യത്തെ കൊവിഡ് വ്യാപനത്തെ തുടർന്ന് അമേരിക്ക ഇന്ത്യൻ യാത്രക്കാരെ വിലക്കിയ നടപടിയിൽ ഇളവുകൾ പ്രഖ്യാപിച്ചു. വിദ്യാർഥികൾ, വൈജ്ഞാനിക മേഖലയിലുള്ളവര്‍, മാധ്യമ പ്രവർത്തകർ എന്നിവരെയാണ് വിലക്കിൽ നിന്ന് ഒഴിവാക്കിയത്.

മെയ്‌ നാല് മുതൽ ഇന്ത്യയിൽ നിന്നുള്ള യാത്രകൾക്ക് വിലക്കേർപ്പെടുത്തുമെന്ന് ബൈഡൻ ഉത്തരവ് ഇറക്കിയതിന് പിന്നാലെയാണ് സ്റ്റേറ്റ് സെക്രട്ടറി ടോണി ബ്ലിങ്കെൻ വിലക്കിൽ നിന്ന് ഒഴിവാക്കിയവരെ സംബന്ധിച്ചുള്ള ഇളവുകൾ പ്രഖ്യാപിച്ചത്. ബ്രസീൽ, ചൈന, ഇറാൻ, അല്ലെങ്കിൽ ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് യുഎസ് അനുവദിച്ച ഇളവിന് അനുസൃതമായാണ് ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്കും ഇളവുകൾ പ്രഖ്യാപിച്ചത്.

കൊവിഡ് രണ്ടാം തരംഗ ഭീഷണിയിലാണ് ഇന്ത്യ. കഴിഞ്ഞ ദിവസം മാത്രം രാജ്യത്ത് 3.86 ലക്ഷം പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 3,498 പേർ രോഗം ബാധിച്ച് മരിച്ചു. കൊവിഡ് വർധനവും ഇന്ത്യയിൽ വ്യാപിക്കുന്ന ഒന്നിലധികം വേരിയന്‍റുകളുടെയും വെളിച്ചത്തിലാണ് അമേരിക്ക രാജ്യത്ത് നിന്നുള്ള യാത്രക്കാരെ വിലക്കിയത്.

Read more: ഇന്ത്യക്കാരെ വിലക്കി അമേരിക്കയും

Last Updated : May 1, 2021, 9:36 AM IST

ABOUT THE AUTHOR

...view details