കേരളം

kerala

First Omicron Death: ആദ്യ ഒമിക്രോണ്‍ മരണം സ്ഥിരീകരിച്ച്‌ ലണ്ടന്‍

By

Published : Dec 13, 2021, 6:17 PM IST

Updated : Dec 13, 2021, 8:03 PM IST

First Omicron Death: ലണ്ടനില്‍ ആദ്യ ഒമിക്രോണ്‍ മരണം

UK sees first death due to Omicron: Johnson  ആദ്യ ഒമിക്രോണ്‍ മരണം സ്ഥിരീകരിച്ച്‌ ലണ്ടന്‍
First Omicron Death: ആദ്യ ഒമിക്രോണ്‍ മരണം സ്ഥിരീകരിച്ച്‌ ലണ്ടന്‍

ലണ്ടന്‍: First Omicron Death: ആദ്യ ഒമിക്രോണ്‍ മരണം സ്ഥിരീകരിച്ച്‌ ലണ്ടന്‍. പ്രധാനമന്ത്രി ബോറിസ് ജോൺസനാണ്‌ ഇക്കാര്യം അറിയിച്ചത്‌. എല്ലാവരും അതീവ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം അറിയിച്ചു.

ഒമിക്രോൺ വകഭേദത്തിന്‍റെ വലിയ വ്യാപനം വരാനിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ഒമിക്രോൺ കരുതുന്നപോലെ നിസാരമല്ല. എല്ലാവരും എത്രയും വേഗം കോവിഡ് വാക്‌സിൻ ബൂസ്‌റ്റർ ഡോസ് സ്വീകരിക്കുകയാണ് ചെയ്യേണ്ടതെന്നും അദ്ദേഹം നിർദേശിച്ചു.

യു.കെയിൽ പരമാവധി പേർക്ക് ബൂസ്‌റ്റർ ഡോസ് നൽകുക ലക്ഷ്യമിട്ടുള്ള ക്യാമ്പയിൻ ആരംഭിച്ചു കഴിഞ്ഞു. ഡിസംബര്‍ അവസാനമാകുമ്പോഴേക്കും 18 വയസിന് മുകളിലുള്ള എല്ലാവര്‍ക്കും ബൂസ്‌റ്റർ ഡോസ് വാക്‌സിന്‍ നല്‍കുകയാണ് ലക്ഷ്യം.

Last Updated : Dec 13, 2021, 8:03 PM IST

TAGGED:

ABOUT THE AUTHOR

...view details