കേരളം

kerala

അരിയാസ് സാഞ്ചെസിനെതിരെ ലൈംഗികാരോപണവുമായി മുൻ മിസ് കോസ്റ്ററീക്ക

By

Published : Feb 13, 2019, 1:41 PM IST

രണ്ടുതവണ കോസ്റ്ററീക്കയുടെ പ്രസിഡന്‍റും, സമാധാന നൊബേൽ പുരസ്ക്കാര ജേതാവുമാണ് അരിയാസ് സാഞ്ചെസ്.

sanchez

മുൻ മിസ് കോസ്റ്ററീക്ക യാസ്‍മിൻ മൊറെയ്‌ൽസ് നൊബേൽ ജേതാവും കോസ്റ്ററീക്കയുടെ മുൻ പ്രസിഡന്‍റുമായ ഓസ്കാർ അരിയാസ് സാഞ്ചെസിനെതിരെ ലൈംഗികാരോപണവുമായി രംഗത്തെത്തി. 2015-ൽ സാൻഹോസെയിലെ അരിയാസിന്‍റെ വസതിയിലെത്തിയ തന്നെ അദ്ദേഹം അനുവാദമില്ലാതെ കടന്നുപിടിക്കുകയും ചുംബിക്കുകയും ചെയ്തെന്നാണ് യാസ്‍മിൻ പരാതിയിൽ പറയുന്നത്. അരിയാസ് സാമൂഹിക മാധ്യമത്തിലൂടെ ക്ഷണിച്ചതിനെ തുടർന്നായിരുന്നു യാസ്‍മിൻ മൊറെയ്‌ൽസ് അദ്ദേഹത്തിന്‍റെ വസതിയിലെത്തിയത്. അരിയാസ് സാഞ്ചെസ് താൻ ഒരുപാട് ആരാധിച്ചിരുന്ന വ്യക്തിയായിരുന്നുവെന്നും എന്നാൽ ഇത്തരത്തിലുള്ള പ്രവൃത്തി അദ്ദേഹത്തിന്‍റെ ഭാഗത്തു നിന്നുണ്ടായപ്പോൾ താൻ ഞെട്ടിപ്പോയെന്നും അവർ പറഞ്ഞു. 78-കാരനായ അരിയാസിനെതിരെ നേരത്തേയും ലൈംഗികാരോപണം ഉയർന്നിരുന്നു അഞ്ചുയുവതികളായിരുന്നു ഇതിന് മുമ്പ് അരിയാസിനെതിരെ ആരോപണമുന്നയിച്ചത്. 2014-ൽ അലെക്സാൻഡ്ര ആർസ് എന്ന ആണവായുധ വിരുദ്ധ പ്രവർത്തകയാണ് ആദ്യം അദ്ദേഹത്തിനെതിരെ പരാതി നൽകിയത്. മധ്യ അമേരിക്കയിലെ ആഭ്യന്തര സംഘർഷങ്ങൾ അവസാനിപ്പിക്കാൻ നടത്തിയ ഇടപെടലുകൾക്ക് 1987-ലാണ് അരിയാസിന് സമാധാന നൊബേൽ ലഭിക്കുന്നത്.

അരിയാസ് സാഞ്ചെസിനെതിരേ ലൈംഗികാരോപണവുമായി മുൻ മിസ് കോസ്റ്ററീക്ക

രണ്ടുതവണ കോസ്റ്ററീക്കയുടെ പ്രസിഡന്റും, സമാധാന നൊബേൽ പുരസ്ക്കാര ജേതാവുമാണ് അരിയാസ് സാഞ്ചെസ്



മുൻ മിസ് കോസ്റ്ററീക്ക യാസ്‍മിൻ മൊറെയ്‌ൽസ് നൊബേൽ ജേതാവും കോസ്റ്ററീക്കയുടെ മുൻ പ്രസിഡന്റുമായ ഓസ്കാർ അരിയാസ് സാഞ്ചെസിനെതിരേ ലൈംഗികാരോപണവുമായി രംഗത്തെത്തി. 2015-ൽ സാൻഹോസെയിലെ അരിയാസിന്റെ വസതിയിലെത്തിയ തന്നെ അദ്ദേഹം അനുവാദമില്ലാതെ കടന്നുപിടിക്കുകയും ചുംബിക്കുകയും ചെയ്തെന്ന് യാസ്‍മിൻ പരാതിയിൽ പറയുന്നത്. അരിയാസ് സാമൂഹിക മാധ്യമത്തിലൂടെ ക്ഷണിച്ചതിനെ തുടർന്നായിരുന്നു യാസ്‍മിൻ മൊറെയ്‌ൽസ് അദ്ദേഹത്തിന്‍റെ വസതിയിലെത്തിയത്. അരിയാസ് സാഞ്ചെസ് താൻ ഒരുപാട് ആരാധിച്ചിരുന്ന വ്യക്തിയായിരുന്നുവെന്നും എന്നാൽ ഇത്തരത്തിലുള്ള പ്രവൃത്തി അദ്ദേഹത്തിന്‍റെ ഭാഗത്തു നിന്നുണ്ടായപ്പോൾ താൻ ഞെട്ടിപ്പോയെന്നും അവർ പറഞ്ഞു. 78-കാരനായ അരിയാസിനെതിരേ നേരത്തേയും ലൈംഗികാരോപണം ഉയർന്നിരുന്നു അഞ്ചുയുവതികളായിരുന്നു ഇതിന് മുമ്പ് അരിയാസിനെതിരേ ആരോപണമുന്നയിച്ചത്. 2014-ൽ അലെക്സാൻഡ്ര ആർസ് എന്ന ആണവായുധ വിരുദ്ധ പ്രവർത്തകയാണ് ആദ്യം അദ്ദേഹത്തിനെതിരേ പരാതി നൽകിയത്. മധ്യ അമേരിക്കയിലെ ആഭ്യന്തര സംഘർഷങ്ങൾ അവസാനിപ്പിക്കാൻ നടത്തിയ ഇടപെടലുകൾക്ക് 1987-ലാണ് അരിയാസിന് സമാധാന നൊബേൽ ലഭിക്കുന്നത്.

ABOUT THE AUTHOR

...view details