കേരളം

kerala

ജെഫ് ബെസോസ് ലോകത്തിലെ ആദ്യ ട്രില്യണയർ ആകുമെന്ന് പഠനം

By

Published : May 15, 2020, 2:13 PM IST

ബെസോസ് ലോകത്തിലെ ഏറ്റവും ധനികനായ വ്യക്തിയാണ്. കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ അദ്ദേഹത്തിന്‍റെ ആസ്തി 34 ശതമാനം വർധിച്ചു.

Jeff Bezos could be world's first trillionaire by 2026  Jeff Bezos could be world's first trillionaire  world's first trillionaire  Jeff Bezos  business news  ജെഫ് ബെസോസ്  2026ൽ ജെഫ് ബെസോസ് ലോകത്തിലെ ആദ്യ ട്രില്യണയർ ആകാം  ആമസോൺ സ്ഥാപകനും സിഇഒയുമായ ജെഫ് ബെസോസ്
ജെഫ് ബെസോസ്

സാൻ ഫ്രാൻസിസ്കോ: ആമസോൺ സ്ഥാപകനും സിഇഒയുമായ ജെഫ് ബെസോസ് 2026ഓടെ ലോകത്തിലെ ആദ്യത്തെ ട്രില്യണയറാകുമെന്ന് റിപ്പോർട്ട്. കംപാരിസൺ എന്ന് സ്ഥാപനത്തിന്‍റെ ഗവേഷണ പഠനത്തിലാണ് ഇക്കാര്യം വിശദീകരിച്ചിരിക്കുന്നത്. വിവാഹമോചനത്തെ തുടർന്ന് 38 ബില്യൺ ഡോളർ നഷ്ടമായെങ്കിലും, ബെസോസ് ഇപ്പോഴും ലോകത്തിലെ ഏറ്റവും ധനികനായ വ്യക്തിയാണ്. കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ അദ്ദേഹത്തിന്‍റെ ആസ്തി 34 ശതമാനം വർധിച്ചുവെന്നും കംപാരിസൺ പറയുന്നു.

2033 ൽ ഇന്ത്യയുടെ മുകേഷ് അംബാനിക്ക് ട്രില്യൺ കോടീശ്വരനാകാൻ കഴിഞ്ഞേക്കും. ചൈനീസ് റിയൽ എസ്റ്റേറ്റ് വ്യവസായിയായ സൂ ജിയാൻ ബെസോസിനെ പിന്തുടർന്ന് 2027ൽ ലോകത്തിലെ രണ്ടാമത്തെ ട്രില്യണയർ ആകും. ആലിബാബയുടെ ജാക്ക് മാ 2030ൽ ഈ പദവിയിലെത്തും. ഫേസ്ബുക്ക് സ്ഥാപകൻ മാർക്ക് സക്കർബർഗിന് വീണ്ടും പത്ത് വർഷങ്ങൾക്ക് ശേഷമേ ട്രില്യണയർ പദവിയിലെത്താൻ കഴിയൂ എന്നും പഠനം സൂചിപ്പിക്കുന്നു.

സമീപകാല സമ്പത്ത് വളർച്ച നിരക്കിന്‍റെ അടിസ്ഥാനത്തിൽ കമ്പനി വിശകലനം ചെയ്ത 25 വ്യക്തികളിൽ, പതിനൊന്ന് പേർക്ക് മാത്രമാണ് അവരുടെ ജീവിതകാലത്ത് ഒരു ട്രില്യണയർ ആവാനുള്ള അവസരം ലഭിക്കുക. ടെൻസെന്‍റ് ഹോൾഡിംഗ്സിന്‍റെ ചെയർമാനും സിഇഒയുമായ മാ ഹുവാറ്റെങ്ങ്, മൊയറ്റ് ഹെന്നിസി എൽവിഎംഎച്ച് സിഇഒ ബെർണാഡ് അർനോൾട്ട്, മൈക്രോസോഫ്റ്റ് സിഇഒ മുൻ സ്റ്റീവ് ബാൽമർ, ഡെൽ ടെക്നോളജീസ് സ്ഥാപകൻ മൈക്കൽ ഡെൽ ഗൂഗിൾ സഹസ്ഥാപകരായ ലാറി പേജ്, സെർജി ബ്രിൻ എന്നിവരാണ് പട്ടികയിലുള്ള മറ്റ് വ്യക്തികൾ.

ABOUT THE AUTHOR

...view details