കേരളം

kerala

റഷ്യയ്ക്ക് അടുത്ത പ്രഹരം ; ഫേസ്‌ബുക്കിന് പിന്നാലെ മാധ്യമങ്ങള്‍ക്കുള്ള പരസ്യങ്ങള്‍ നിരോധിച്ച് ഗൂഗിള്‍

By

Published : Feb 27, 2022, 1:12 PM IST

ഫേസ്‌ബുക്കും റഷ്യന്‍ മാധ്യമങ്ങള്‍ക്ക് സമാന നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു

ഗൂഗിള്‍ റഷ്യന്‍ മാധ്യമങ്ങള്‍ വിലക്ക്  ഗൂഗിള്‍ റഷ്യ ഉപരോധം  റഷ്യന്‍ മാധ്യമങ്ങള്‍ പരസ്യ വരുമാനം ഗൂഗിള്‍  റഷ്യന്‍ മാധ്യമങ്ങള്‍ക്ക് നിയന്ത്രണം  google blocks russian channels  google halts russian media monetization  google block russian media ad revenue  russia ukraine conflict  russia ukraine war  russia ukraine crisis  റഷ്യ യുക്രൈന്‍ യുദ്ധം  റഷ്യ യുക്രൈന്‍ സംഘര്‍ഷം
ഫേസ്‌ബുക്കിന് പിന്നാലെ റഷ്യന്‍ മാധ്യമങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി ഗൂഗിള്‍; പരസ്യ വരുമാനം നിര്‍ത്തിവച്ചു

കാലിഫോര്‍ണിയ: റഷ്യന്‍ ഭരണകൂടത്തിന്‍റെ നിയന്ത്രണത്തിലുള്ള ടെലിവിഷന്‍ ചാനലായ ആര്‍ടിയ്ക്കും മറ്റുള്ളവയ്ക്കും നിയന്ത്രണം ഏര്‍പ്പെടുത്തി ഗൂഗിള്‍. വെബ്‌സൈറ്റുകള്‍, ആപ്പുകള്‍, യൂട്യൂബ് വീഡിയോകള്‍ എന്നിവയില്‍ നിന്നായി റഷ്യന്‍ ചാനലുകള്‍ക്കുള്ള പരസ്യങ്ങള്‍ നിരോധിച്ചു. റഷ്യന്‍ മാധ്യമങ്ങള്‍ക്ക് ഫേസ്‌ബുക്കും സമാനമായ നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു.

നിലവിലുള്ള അസാധാരണ സാഹചര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ഗൂഗിളിന്‍റെ നടപടി. ഒരു കൂട്ടം ചാനലുകള്‍ക്ക് പരസ്യ വരുമാനം നല്‍കുന്നത് നിര്‍ത്തിവയ്‌ക്കുകയാണെന്ന് ഗൂഗിളിന്‍റെ യൂട്യൂബ് യൂണിറ്റ് അറിയിച്ചു. യൂറോപ്യന്‍ യൂണിയന്‍ ഉള്‍പ്പടെ ഉപരോധമേര്‍പ്പെടുത്തിയ വിവിധ റഷ്യന്‍ ചാനലുകളും ഇതില്‍ ഉള്‍പ്പെടും.

റഷ്യൻ ഭരണകൂടത്തിന്‍റെ നിയന്ത്രണത്തിലുള്ള മാധ്യമങ്ങളെ അവരുടെ വെബ്‌സൈറ്റുകളില്‍ നിന്നും ആപ്പുകളില്‍ നിന്നും വരുമാനം ഉണ്ടാക്കുന്നതിനും ഗൂഗിളിന്‍റെ പരസ്യ സാങ്കേതികവിദ്യ (ad technology) ഉപയോഗിക്കുന്നതിൽ നിന്നും വിലക്കുകയാണെന്നും ഗൂഗിൾ വ്യക്തമാക്കി.

Also read: ഭാഗിക നിയന്ത്രണത്തില്‍ തിരിച്ചടിച്ച് മെറ്റ ; റഷ്യന്‍ മാധ്യമങ്ങള്‍ക്കുള്ള പരസ്യങ്ങള്‍ക്ക് നിരോധനം

റഷ്യൻ മാധ്യമങ്ങൾക്ക് ഗൂഗിൾ ടൂൾസ് വഴി പരസ്യങ്ങൾ വാങ്ങാനോ ഗൂഗിൾ സേവനങ്ങളിൽ പരസ്യങ്ങൾ നൽകാനോ കഴിയില്ലെന്ന് കമ്പനി വക്താവ് മൈക്കൽ അസിമാൻ പറഞ്ഞു. 'ഞങ്ങൾ പുതിയ സംഭവവികാസങ്ങൾ സജീവമായി നിരീക്ഷിക്കുകയാണ്, ആവശ്യമെങ്കിൽ തുടർനടപടികൾ സ്വീകരിക്കും,' അസിമാൻ വ്യക്തമാക്കി.

ആര്‍ടിയുടെ എഡിറ്റർ ഇൻ ചീഫ് ഉള്‍പ്പടെയുള്ളവര്‍ക്കെതിരെ ബുധനാഴ്‌ച യൂറോപ്യൻ യൂണിയൻ ഉപരോധം പ്രഖ്യാപിച്ചിരുന്നു. റഷ്യ 24, ടാസ്, ആർ‌ഐ‌എ നോവോസ്റ്റി പോലുള്ള റഷ്യന്‍ പ്രൊപ്പഗാണ്ട ചാനലുകള്‍ ബ്ലോക്ക് ചെയ്യാന്‍ യൂട്യൂബിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് കഴിഞ്ഞ ദിവസം യുക്രൈന്‍ ഡിജിറ്റൽ ട്രാൻസ്ഫോർമേഷൻ മന്ത്രി മൈഖൈലോ ഫെഡോറോവ് വ്യക്തമാക്കിയിരുന്നു.

ABOUT THE AUTHOR

...view details