വാഷിങ്ടൺ: ആപ്പിളിനെതിരായ കേസ് തീർപ്പാക്കാൻ നടപടി. ആപ്പിൾ നഷ്‌ട പരിഹാരമായി 113 മില്യൺ യു.എസ് ഡോളർ നൽകും. ട്രെൻഡ് സെറ്റിങ് കമ്പനി ഉപഭോക്താക്കളെ കബളിപ്പിച്ചെന്നാരോപിച്ചാണ് കേസ്. ഐഫോണുകളുടെ ബാറ്ററിയുടെ പ്രവർത്തനക്ഷമത ചോദ്യം ചെയ്‌താണ് ആരോപണമുയർന്നത്. ആപ്പിളിനെതിരായി 30ൽ അധികം സംസ്ഥാനങ്ങളിൽ നിന്നാണ് പരാതി ഉയർന്നത്.
ആപ്പിളിനെതിരായ കേസ്; നഷ്‌ട പരിഹാരമായി 113 മില്യൺ ഡോളർ
ട്രെൻഡ് സെറ്റിങ് കമ്പനി ഉപഭോക്താക്കളെ കബളിപ്പിച്ചെന്നാരോപിച്ചാണ് കേസ്. ഐഫോണുകളുടെ ബാറ്ററിയുടെ പ്രവർത്തനക്ഷമത ചോദ്യം ചെയ്‌താണ് ആരോപണമുയർന്നത്.
ആപ്പിളിനെതിരായ കേസ്; നഷ്‌ട പരിഹാരമായി 113 മില്യൺ ഡോളർ
ആപ്പിൾ 2017 ൽ പുറത്തിറക്കിയ സോഫ്റ്റ്‌വെയർ അപ്‌ഡേഷൻ പഴയ ഐഫോണുകളുടെ പ്രവർത്തനത്തെ ബാധിച്ചുവെന്നും പരാതി ഉയർന്നിരുന്നു. കാലിഫോർണിയയിൽ മാത്രമുള്ള ക്ലാസ്-ആക്ഷൻ കേസ് തീർപ്പാക്കാൻ ആപ്പിൾ 500 ദശലക്ഷം യു.എസ് ഡോളർ നൽകേണ്ടി വരും.
അതേസമയം ആപ്പിളിനെതിരായ ആരോപണത്തിൽ കമ്പനി ക്ഷമ ചോദിക്കുകയും ബാറ്ററികൾ കുറഞ്ഞ നിരക്കിൽ പുനഃസ്ഥാപിക്കാമെന്ന് സമ്മതിക്കുകയും ചെയ്‌തിരുന്നു. ആപ്പിൾ കമ്പനിയുടെ വാർഷിക വരുമാനം 275 ബില്യൺ ഡോളറാണ്. രണ്ട് ട്രില്യൺ യു.എസ് ഡോളർ വിപണി മൂല്യവുമുണ്ട്.