കേരളം

kerala

Rocky Aur Rani Kii Prem Kahaani| തകർപ്പൻ ചുവടുകളുമായി രൺവീറും ആലിയയും; കരൺ ജോഹർ ചിത്രത്തിലെ പുതിയ ഗാനമെത്തി

By

Published : Jul 24, 2023, 10:51 PM IST

'ദിൻധോര ബജെ റേ' (Dhindhora Baje Re) എന്ന് തുടങ്ങുന്ന ഗാനമാണ് അണിയറ പ്രവർത്തകർ പുറത്ത് വിട്ടത്.

sitara  Rocky Aur Rani Kii Prem Kahaani new song  Dhindhora Baje Re song  Rocky Aur Rani Kii Prem Kahaani  Rocky Aur Rani Kii Prem Kahaani Dhindhora Baje Re  ദിൻധോര ബജെ റേ  രൺവീർ സിങ്  Ranveer Singh  ആലിയ ഭട്ട്  Alia Bhatt  റോക്കി ഔർ റാണി കി പ്രേം കഹാനി  കരൺ ജോഹർ  Karan Johar
Rocky Aur Rani Kii Prem Kahaani

രൺവീർ സിങും (Ranveer Singh) ആലിയ ഭട്ടും (Alia Bhatt) കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ചിത്രം 'റോക്കി ഔർ റാണി കി പ്രേം കഹാനി'യിലെ (Rocky Aur Rani Kii Prem Kahaani) ഏറ്റവും പുതിയ ഗാനം പുറത്ത്. 'ദിൻധോര ബജെ റേ' (Dhindhora Baje Re) എന്ന് തുടങ്ങുന്ന ഗാനമാണ് തിങ്കളാഴ്‌ച (ജൂലൈ 24) അണിയറ പ്രവർത്തകർ പുറത്ത് വിട്ടത്. തകർപ്പൻ ചുവടുകളുമായാണ് രൺവീറും ആലിയയും ഗാന രംഗത്തില്‍ പ്രത്യക്ഷപ്പെടുന്നത്.

പരമ്പരാഗത ചുവന്ന വസ്‌ത്രങ്ങൾ ധരിച്ച് ആവേശത്തോടെ നൃത്തം ചെയ്യുകയാണ് രൺവീർ സിങും ആലിയ ഭട്ടും. ഒരു ദുർഗ പൂജ ആഘോഷ വേളയാണ് ഈ ഗാന രംഗത്തില്‍ ചിത്രീകരിച്ചിരിക്കുന്നത്. അമിതാഭ് ഭട്ടാചാര്യ (Amitabh Bhattacharya) എഴുതിയ വരികൾക്ക് പ്രീതം ചക്രബർത്തി (Pritam) ആണ് ഈണം പകർന്നിരിക്കുന്നത്. ഗാനം ആലപിച്ചിരിക്കുന്നത് ദർശൻ റാവലും ഭൂമി ത്രിവേദിയും (Darshan Raval and Bhoomi Trivedi) ചേർന്നാണ്.

സൂപ്പർതാരങ്ങളായ ആലിയ ഭട്ടിനും രൺവീർ സിങിനും പുറമെ ചിത്രത്തിൽ മറ്റ് പ്രധാന വേഷങ്ങളിൽ എത്തുന്ന ശബാന ആസ്‌മി, ജയാ ബച്ചൻ എന്നിവരെയും ഗാന രംഗത്ത് കാണാം. ഉത്സവ പ്രതീതി ഉണർത്തുന്ന ഗാനം ശ്രദ്ധ ആകര്‍ഷിക്കുകയാണ്. കരൺ ജോഹർ (Karan Johar) ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

നീണ്ട ഏഴു വർഷത്തെ ഇടവേളയ്‌ക്ക് ശേഷം കരൺ ജോഹർ വീണ്ടും സംവിധായകന്‍റെ തൊപ്പി അണിയുന്ന ചിത്രമാണ് 'റോക്കി ഔർ റാണി കി പ്രേം കഹാനി'. രൺബീർ കപൂർ, അനുഷ്‌ക ശർമ, ഐശ്വര്യ റായ് ബച്ചൻ എന്നിവർ അണിനിരന്ന 'ഏ ദിൽ ഹേ മുഷ്‌കിൽ' (Ae Dil Hai Mushkil) എന്ന ചിത്രമാണ് കരൺ ജോഹർ ഏറ്റവും ഒടുവില്‍ സംവിധാനം ചെയ്‌തത്. ഇക്കുറി ഒരു കുടുംബ ചിത്രവുമായാണ് റൊമാന്‍റിക് ചിത്രങ്ങളുടെ അമരക്കാരനായി ബോളിവുഡ് വാഴ്‌ത്തുന്ന കരൺ ജോഹർ എത്തുന്നത്. സിനിമ രംഗത്ത് 25 വർഷം പൂർത്തിയാകുന്ന വർഷമാണ് അദ്ദേഹം വീണ്ടും സംവിധാന രംഗത്തേക്ക് മടങ്ങിയെത്തുന്നത് എന്നതും 'റോക്കി ഔർ റാണി കി പ്രേം കഹാനി'യുടെ സവിശേഷതയാണ്.

ഇഷിത മൊയ്‌ത്ര, ശശാങ്ക് ഖൈതാൻ, സുമിത് റോയ് എന്നിവരാണ് ഈ ചിത്രത്തിന്‍റെ രചന നിർവഹിച്ചിരിക്കുന്നത്. ധർമ്മ പ്രൊഡക്ഷൻസും വിയാകോം 18 സ്റ്റുഡിയോസും ചേർന്നാണ് നിർമാണം. മുതിർന്ന നടൻ ധർമ്മേന്ദ്രയും ചിത്രത്തിൽ അഭിനയിക്കുന്നു.

കൂടാതെ ടോട്ട റോയ്, സാസ്വത ചാറ്റര്‍ജി, കര്‍മവീര്‍ ചൗധരി, അര്‍ജുൻ, ശ്രദ്ധ ആര്യ, ശ്രിതി ഝാ, അര്‍ജിത് തനേജ തുടങ്ങിയവരും ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ജൂലൈ 28നാണ് റോക്കി ഔർ റാണി കി പ്രേം കഹാനിയുടെ റിലീസ്. മാനുഷ് നന്ദനാണ് ചിത്രത്തിന്‍റെ ഛായാഗ്രാഹകൻ.

ABOUT THE AUTHOR

...view details