കേരളം

kerala

പഞ്ചാബി പാട്ടിനൊപ്പം ചുവടുവച്ച് പരിണീതിയും രാഘവും, എന്‍ഗേജ്‌മെന്‍റ് വീഡിയോ വൈറല്‍

By

Published : May 14, 2023, 4:02 PM IST

Updated : May 14, 2023, 4:18 PM IST

പരിണീതി ചോപ്രയുടെ വിവാഹ നിശ്ചയത്തിനിടെയുളള ഒരു വീഡിയോ സമൂഹ മാധ്യമങ്ങളില്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്.

parineeti chopra  parineeti chopra raghav chadha engagement  parineeti chopra raghav chadha  parineeti chopra engagement  parineeti chopra engagement video  mika singh  പരിണീതി ചോപ്ര  പരിണീതി ചോപ്ര വിവാഹ നിശ്ചയം  പരിണീതി ചോപ്ര എന്‍ഗേജ്‌മെന്‍റ്‌  പരിണീതി ചോപ്ര രാഘവ് ഛദ്ദ  പ്രിയങ്ക ചോപ്ര  ബോളിവുഡ്
parineeti chopra raghav chadha engagement

ഹൈദരാബാദ്: ബോളിവുഡ് താരം പരിണീതി ചോപ്രയുടെയും ആംആദ്‌മി പാര്‍ട്ടി നേതാവ് രാഘവ് ഛദ്ദയുടെയും വിവാഹ നിശ്ചയം ഒരു മാസത്തെ ഊഹാപോഹങ്ങള്‍ക്കൊടുവില്‍ കഴിഞ്ഞ ദിവസമായിരുന്നു നടന്നത്. ഡല്‍ഹിയിലെ കപൂര്‍ത്തല ഹൗസില്‍ വച്ച് ഇന്നലെ രാത്രി നടന്ന ഇരുവരുടെയും എന്‍ഗേജ്‌മെന്‍റിന്‍റെ ചിത്രങ്ങളും വീഡിയോസും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. എറ്റവും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമാണ് ചടങ്ങില്‍ പങ്കെടുത്തത്.

പരീണിതിയുടെ ബന്ധുവും പ്രശസ്‌ത നടിയുമായ പ്രിയങ്ക ചോപ്രയും എന്‍ഗേജ്‌മെന്‍റിന് എത്തിയിരുന്നു. വിവാഹ നിശ്ചയം എല്ലാവരും ചേര്‍ന്ന് വലിയ ആഘോഷമാക്കി മാറ്റി. പരിണീതി ചോപ്രയുടെ എന്‍ഗേജ്‌മെന്‍റിനിടെയുളള ഒരു വീഡിയോ ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. ബോളിവുഡ് ഗായകന്‍ മീക്ക സിങ്ങ് ആലപിക്കുന്ന പാട്ടിനൊപ്പം ചുവടുവയ്‌ക്കുന്ന രഘ്‌നീതി(രാഘവ്-പരിണീതി) ജോഡിയുടെ വീഡിയോയാണ് വൈറലാവുന്നത്.

പഞ്ചാബി പാട്ടുകളുമായി വേദിയില്‍ തകര്‍ക്കവേ മീക്ക സിങ്ങിനൊപ്പം വേദിയില്‍ ചേരുകയാണ് പരിണീതിയും രാഘവും. 'ഗല്‍ മിത്തി മിത്തി' ഉള്‍പ്പെടെയുളള ഹിറ്റ് സോങ്‌സുകളുമായി മീക്ക സിങ് എത്തിയപ്പോള്‍ തങ്ങളുടെ എന്‍ഗേജ്‌മെന്‍റ്‌ ആടിപ്പാടി ആഘോഷിക്കുന്ന ജോഡിയെ വീഡിയോയില്‍ കാണാം. നേരത്തെ എന്‍ഗേജ്‌മെന്‍റ്‌ ചടങ്ങിനിടെയുളള പരിണീതിയുടെയും രാഘവിന്‍റെയും റൊമാന്‍റിക്ക് നിമിഷങ്ങളും സോഷ്യല്‍ മീഡിയയില്‍ പുറത്തിറങ്ങിയിരുന്നു.

വീഡിയോയില്‍ തന്‍റെ ഹിറ്റ് ചിത്രമായ കേസരിയിലെ 'വേ മാഹി' എന്ന പാട്ടിനൊപ്പം പ്രണയാര്‍ദ്രരാവുന്ന പരിണീതിയേയും രാഘവിനെയുമാണ് കാണിക്കുന്നത്. എന്‍ഗേജ്‌മെന്‍റ് ചടങ്ങില്‍ ആംആദ്‌മി പാര്‍ട്ടി നേതാവും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാള്‍, പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്‍, ശിവസേന നേതാവ് ആദിത്യ താക്കറെ, മുന്‍ധനമന്ത്രി പി ചിദംബരം എന്നിവരും പങ്കെടുത്തു. ബോളിവുഡിലെ പ്രശസ്‌ത സെലിബ്രിറ്റി ഫാഷന്‍ ഡിസൈനര്‍ മനീഷ് മല്‍ഹോത്ര ഒരുക്കിയ വസ്‌ത്രമാണ് പരിണീതി വിവാഹ നിശ്ചയ ദിനത്തില്‍ ധരിച്ചത്.

രണ്‍വീര്‍ സിങ്ങിന്‍റെ നായികയായി ലേഡീസ് vs റിക്കി ബഹല്‍ എന്ന ചിത്രത്തിലൂടെയാണ് പരിണീതി ചോപ്ര ബോളിവുഡില്‍ തുടക്കം കുറിച്ചത്. അനുഷ്‌ക ചോപ്ര നായികയായ ചിത്രത്തില്‍ ഒരു പ്രധാന റോളില്‍ പരിണീതിയും അഭിനയിച്ചു. തുടര്‍ന്ന് അര്‍ജുന്‍ കപൂറിനൊപ്പം ഇഷ്‌ക്‌സാദെ, അജയ്‌ ദേവ്‌ഗണിന്‍റെ ഗോല്‍മാല്‍ എഗെയ്‌ന്‍, അക്ഷയ്‌ കുമാറിനൊപ്പം കേസരി ഉള്‍പ്പെടെയുളള ശ്രദ്ധേയ ചിത്രങ്ങളിലും താരം വേഷമിട്ടു. അഭിനേതാവ് എന്നതിലുപരി പിന്നണി ഗായികയായും ബോളിവുഡില്‍ തിളങ്ങിയിട്ടുണ്ട് പരിണീതി ചോപ്ര.

അതേസമയം ഇംത്യാസ് അലി സംവിധാനം ചെയ്യുന്ന ചാംകിലയാണ് പരിണീതി ചോപ്രയുടെ പുതിയ സിനിമ. ദില്‍ജിത്ത് ദോസഞ്‌ജും പരിണീതിക്കൊപ്പം സിനിമയില്‍ പ്രധാന റോളില്‍ എത്തുന്നു. പ്രശസ്‌ത പഞ്ചാബി ഗായകരായ അമര്‍ ജോത് കൗറിന്‍റെയും അമര്‍ സിങ് ചാംകിലയുടെയും ജീവിതത്തെ ആസ്‌പദമാക്കി ഒരുങ്ങുന്ന സിനിമയാണ് ചാംകില. കൂടാതെ ക്യാപ്‌സൂള്‍ ഗില്‍ എന്നൊരു പുതിയ പ്രോജക്‌ടും പരിണീതി ചോപ്രയുടെതായി അണിയറയില്‍ ഒരുങ്ങുന്നു.

Also Read:'മാതൃദിനാശംസകൾ'; അനുഷ്‌കയുടെയും വാമികയുടെയും ചിത്രം പങ്കുവച്ച് വിരാട് കോലി

Last Updated : May 14, 2023, 4:18 PM IST

ABOUT THE AUTHOR

...view details