കേരളം

kerala

Kangana Ranaut Holding Her Nephew മഹാഭാരതത്തിലെ യോദ്ധാവിന്‍റെ പേര്; സഹോദരന്‍റെ കുഞ്ഞിനെ കൈകളിലേന്തി ബോളിവുഡ് താരം കങ്കണ

By ETV Bharat Kerala Team

Published : Oct 20, 2023, 11:08 PM IST

Kangana Ranaut Holding Her Nephew കങ്കണ റണാവത്തിന്‍റെ സഹോദരൻ അക്ഷത് റണാവത്തിനും ഭാര്യ റിതു റണാവത്തിനും ആൺകുഞ്ഞ് പിറന്നു. സന്തോഷം അടക്കാനാകാതെ താരം ഇൻസ്റ്റാഗ്രാം ഹാൻഡിലിൽ ചിത്രം പങ്കുവച്ചു

Kangana Ranaut  Kangana Ranaut Holding Her Nephew  കങ്കണ റണാവത്ത്  ബോളിവുഡ് താരം കങ്കണ റണാവത്ത്  Bollywood star Kangana Ranaut  Kangana Ranaut gets emotional  Kangana Ranaut gets emotional holding her nephew  കുഞ്ഞിനെ കൈകളിലേദി ബോളിവുഡ് താരം കങ്കണ  റണാവത്ത് കുടുംബം  Ranaut family
Kangana Ranaut Holding Her Nephew

ഹൈദരാബാദ്: ദുർഗാപൂജയുടെ മംഗള വേളയിൽ കങ്കണ റണാവത്തിന്‍റെ കുടുംബത്തിലേക്ക്‌ ഒരു പുതിയ അംഗം. കുഞ്ഞിനെ കൈകളിലേന്തി ബോളിവുഡ് താരം (Kangana Ranaut Holding Her Nephew). നടിയുടെ സഹോദരൻ അക്ഷത് റണാവത്തിനും ഭാര്യ റിതു റണാവത്തിനും ആൺകുഞ്ഞ് പിറന്നു. സന്തോഷം അടക്കാനാകാതെ കങ്കണ.

ആരാധകരുമായി സന്തോഷവാർത്ത പങ്കിടാനായി ഹൃദയസ്‌പർശിയായ കുറിപ്പിനൊപ്പം സന്തോഷകരമായ ചിത്രങ്ങളും തന്‍റെ സോഷ്യൽ മീഡിയ ഹാൻഡിലിലൂടെ താരം പങ്കുവച്ചു. നവജാതശിശുവിന്‍റെ പേര് മഹാഭാരതത്തിലെ മഹാനായ യോദ്ധാവ്‌ അശ്വത്ഥാമ എന്നാണെന്നും താരം വെളിപ്പെടുത്തി.

ഇന്ന് ഈ ശുഭദിനത്തിൽ ഞങ്ങളുടെ കുടുംബത്തിന് ഒരു സന്താനഭാഗ്യം ലഭിച്ചു എന്‍റെ സഹോദരനും ഭാര്യയ്ക്കും ഒരു പുത്ര ഭാഗ്യമുണ്ടായി. ശോഭയുള്ളതും ആകർഷകവുമായ ഈ കുട്ടിക്ക് ഞങ്ങൾ അശ്വത്ഥാമ റണാവത്ത് എന്ന് പേരിട്ടു. ഞങ്ങളുടെ പുതിയ അംഗത്തെ നിങ്ങൾ എല്ലാവരും അനുഗ്രഹിക്കണം. ഞങ്ങൾ നിങ്ങള്‍ എല്ലാവരുമായും ഞങ്ങളുടെ വലിയ സന്തോഷം പങ്കിടുന്നു, നിങ്ങള്‍ക്കെല്ലാവര്‍ക്കും നന്ദി, എന്ന തരത്തില്‍ തന്‍റെ ഇൻസ്റ്റഗ്രാം ഹാൻഡിലില്‍ ചിത്രങ്ങൾ പങ്കുവച്ചുകൊണ്ട് കങ്കണ കുറിച്ചു.

കങ്കണയുടെ വരാനിരിക്കുന്ന ചിത്രം തേജസാണ്‌. സർവേഷ് മേവാര സംവിധാനം ചെയ്‌ത റോണി സ്‌ക്രൂവാല നിർമ്മിക്കുന്ന ഈ ചിത്രം ഒക്‌ടോബർ 27 ന് ബിഗ് സ്‌ക്രീനുകളിൽ എത്താൻ ഒരുങ്ങുകയാണ്. ഒപ്പം ജീവചരിത്രപരമായ ചരിത്ര നാടകമായ എമർജൻസിയും വരാനിരിക്കുന്നു. കങ്കണ തന്നെയാണ് ചിത്രത്തിന്‍റെ സംവിധാനവും നിർമ്മാണവും.

ABOUT THE AUTHOR

...view details