കേരളം

kerala

Alia Bhatt | 'റോക്കിയുടെ റാണി'; പുതിയ ചിത്രങ്ങൾ പങ്കുവച്ച് ആലിയ ഭട്ട്

By

Published : Jul 23, 2023, 10:18 PM IST

കരൺ ജോഹർ സംവിധാനം ചെയ്യുന്ന 'റോക്കി ഔർ റാണി കി പ്രേം കഹാനി'യിൽ രൺവീർ സിങ് ആണ് നായകൻ

Alia Bhatt shares her Rani Glam stunning pictures  Alia Bhatt  Rani Glam  Alia Bhatt stunning pictures  Alia Bhatt  Alia Bhatt shares stunning pictures  Alia Bhatt shares stunning photos  Alia Bhatt shares new photos  Alia Bhatt new photos  Alia Bhatts saree looks  Rocky Aur Rani Kii Prem Kahaani  Rocky Aur Rani Kii Prem Kahaani promotion  Karan Johar  രൺവീർ സിങ്  Ranveer Singh  റോക്കി ഔർ റാണി കി പ്രേം കഹാനി  ആലിയയുടെ സാരി ലുക്കുകൾ  ആലിയ സാരി ലുക്ക്  റോക്കിയുടെ റാണി  പുതിയ ചിത്രങ്ങൾ പങ്കുവച്ച് ആലിയ ഭട്ട്  റാണി ഗ്ലാം
Alia Bhatt

ബോളിവുഡില്‍ നിരവധി ആരാധകരുള്ള താരമാണ് ആലിയ ഭട്ട് (Alia Bhatt). 'റോക്കി ഔർ റാണി കി പ്രേം കഹാനി' (Rocky Aur Rani Kii Prem Kahaani) എന്ന ചിത്രമാണ് താരത്തിന്‍റേതായി റിലീസ് കാത്തിരിക്കുന്ന സിനിമ. കരൺ ജോഹർ (Karan Johar) സംവിധാനം ചെയ്യുന്ന ഈ ചിത്രത്തില്‍ രൺവീർ സിങ് (Ranveer Singh) ആണ് നായകനായി എത്തുന്നത്. 'റോക്കി ഔർ റാണി കി പ്രേം കഹാനി' സിനിമയുടെ പ്രമോഷൻ തിരക്കുകളിലാണ് താരങ്ങൾ.

പ്രമോഷന്‍റെ ഭാഗമായുള്ള ആലിയയുടെ സാരി ലുക്കുകൾ കയ്യടി നേടുകയാണ്. സാരി അണിഞ്ഞുള്ള ചിത്രങ്ങൾ തന്‍റെ ഏറ്റവും പുതിയ ഇൻസ്റ്റഗ്രാം പോസ്റ്റായി താരം പങ്കുവച്ചിട്ടുമുണ്ട്. സ്വപ്‌നങ്ങളുടെ നഗരമായ മുംബൈയില്‍ കഴിഞ്ഞ ദിവസം ചിത്രവുമായി ബന്ധപ്പെട്ട ഒരു വാര്‍ത്താസമ്മേളനത്തിൽ പങ്കെടുക്കാനായി ആലിയ ഉൾപ്പടെയുള്ള സംഘം എത്തിയിരുന്നു.

മനോഹരമായ കറുത്ത സാരിയിലാണ് ആലിയ ഭട്ട് എത്തിയത്. തൊട്ടടുത്ത ദിവസം തന്നെ ആലിയ ഭട്ട് തന്‍റെ ആരാധകർക്കായി ഇവന്‍റിൽ നിന്നുള്ള മനോഹരമായ ചിത്രങ്ങൾ പങ്കുവയ്‌ക്കുകയും ചെയ്‌തു. 'റാണി ഗ്ലാം' ('Rani-Glam') എന്നാണ് ആലിയ ചിത്രങ്ങൾക്ക് അടിക്കുറപ്പായി നൽകിയത്. അതേസമയം സാരിയിൽ താരം അതിമനോഹരിയാണ് എന്നാണ് ആരാധകരുടെ കമന്‍റ്.

പ്രമോഷൻ തിരക്കുകൾക്കിടെ മനീഷ് മൽഹോത്ര സംഘടിപ്പിച്ച ഒരു ഇവന്‍റിലും രൺവീർ സിങ്ങും ആലിയ ഭട്ടും പങ്കെടുത്തിരുന്നു. ഇവന്‍റിൽ നിന്നുള്ള ദൃശ്യങ്ങൾ താരങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെ പുറത്ത് വിട്ടിട്ടുണ്ട്.

അതേസമയം ജൂലായ് 28ന് ആണ് 'റോക്കി ഔർ റാണി കി പ്രേം കഹാനി' ചിത്രത്തിന്‍റെ റിലീസ്. റൊമാന്‍റിക് ചിത്രങ്ങളുടെ അമരക്കാരനായി ബോളിവുഡ് വാഴ്‌ത്തുന്ന കരൺ ജോഹർ നീണ്ട ഏഴ് വർഷങ്ങളുടെ ഇടവേളക്ക് ശേഷം വീണ്ടും സംവിധാന കുപ്പായം അണിയുന്ന ചിത്രം കൂടിയാണ് ‘റോക്കി ഓർ റാണി കി പ്രേം കഹാനി’. സിനിമ രംഗത്ത് 25 വർഷം പൂർത്തിയാകുന്ന വർഷമാണ് അദ്ദേഹം വീണ്ടും സംവിധാന രംഗത്തേക്ക് മടങ്ങിയെത്തുന്നത് എന്നതും ഈ ചിത്രത്തിന്‍റെ പ്രത്യേകതയാണ്.

കരൺ ജോഹറിന്‍റെ പതിവ് ശൈലി തെറ്റിക്കാതെ വൻ താരനിരയുമായാണ് പുതിയ ചിത്രവും എത്തുന്നത്. ധര്‍മേന്ദ്ര, ഷബാന ആസ്‍മി, ജയ ബച്ചൻ, ടോട്ട റോയ്, സാസ്വത ചാറ്റര്‍ജി, കര്‍മവീര്‍ ചൗധരി, അര്‍ജുൻ, ശ്രദ്ധ ആര്യ, ശ്രിതി ഝാ, അര്‍ജിത് തനേജ തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിന്‍റെ കഥയും തിരക്കഥയും ഒരുക്കിയത് ഇഷിത മോയിത്ര, ശശാങ്ക് ഖെയ്‌താൻ, സുമിത് റോയി എന്നിവർ ചേർന്നാണ്. മനുഷ് നന്ദൻ ആണ് ചിത്രത്തിന്‍റെ ഛായാഗ്രാഹകൻ. പ്രേക്ഷകർക്ക് നിരവധി മനോഹര ഗാനങ്ങൾ സമ്മാനിച്ച പ്രീതം ആണ് ‘റോക്കി ഓർ റാണി കി പ്രേം കഹാനി’ക്കയാി സംഗീതം ഒരുക്കുന്നത്.

READ ALSO:‘റോക്കി ഓർ റാണി കി പ്രേം കഹാനി’ ടീസറെത്തി; തിരിച്ചുവരവ് ഗംഭീരമാക്കാൻ കരൺ ജോഹർ

ABOUT THE AUTHOR

...view details