കേരളം

kerala

കശ്‌മീർ ഫയൽസിന് ശേഷം 'ദി ഡൽഹി ഫയൽസ്' ; പുതിയ സിനിമ പ്രഖ്യാപിച്ച് വിവേക് അഗ്നിഹോത്രി

By

Published : Apr 15, 2022, 8:27 PM IST

ട്വിറ്ററിലൂടെയാണ് വിവേക് അഗ്നിഹോത്രി തന്‍റെ പുതിയ ചിത്രത്തിന്‍റെ പ്രഖ്യാപനം നടത്തിയത്

Vivek Agnihotri upcoming film  vivek ranjan agnihotri teases The Delhi Files  vivek agnihotri next film  film the delhi files  After The Kashmir Files success Vivek Agnihotri teases The Delhi Files  Vivek Agnihotri new feature film The Delhi Files  ദി ഡൽഹി ഫയൽസ്  വിവേക് അഗ്നിഹോത്രി പുതിയ ചിത്രം  വിവേക് രഞ്ജൻ അഗ്നിഹോത്രി അടുത്ത ചിത്രം  ദി കശ്‌മീർ ഫയൽസ് വിജയത്തിന് ശേഷം ദി ഡൽഹി ഫയൽസ്
കശ്‌മീർ ഫയൽസിന് ശേഷം 'ദി ഡൽഹി ഫയൽസ്'; പുതിയ സിനിമിയുടെ പ്രഖ്യാപനവുമായി വിവേക് അഗ്നിഹോത്രി

മുംബൈ : കശ്‌മീരി പണ്ഡിറ്റുകളുടെ പലായനത്തെ കുറിച്ച് പറയുന്ന 'ദി കശ്‌മീർ ഫയൽസ്' എന്ന ചിത്രത്തിന്‍റെ വിജയത്തിന് ശേഷം തന്‍റെ അടുത്ത ഫീച്ചർ സിനിമയായ 'ദി ഡൽഹി ഫയൽസിന്‍റെ' പ്രഖ്യാപനവുമായി സംവിധായകൻ വിവേക് ​​രഞ്ജൻ അഗ്നിഹോത്രി. എന്നാൽ തന്‍റെ അടുത്ത ചിത്രത്തെക്കുറിച്ച് വിവേക് കൂടുതൽ വെളിപ്പെടുത്തലുകൾ നടത്തിയിട്ടില്ല.

'ദി കശ്‌മീർ ഫയൽസ് ഏറ്റെടുത്ത എല്ലാവർക്കും നന്ദി. കഴിഞ്ഞ നാല് വർഷമായി, ഞങ്ങൾ അങ്ങേയറ്റം സത്യസന്ധതയോടും ആത്മാർത്ഥതയോടും കൂടി കഠിനാധ്വാനം ചെയ്‌തു. യാതൊരു കാരണവുമില്ലാതെ ഞാൻ നിങ്ങളുടെ ടൈംലൈനിൽ ഇടിച്ചുകയറി വന്നിരിക്കാം. പക്ഷേ കശ്‌മീരി ഹിന്ദുക്കൾ നേരിട്ട വംശഹത്യയെയും അനീതിയെയും കുറിച്ച് ജനങ്ങളെ ബോധവാന്മാരാക്കേണ്ടത് അനിവാര്യമാണ്. ഇപ്പോൾ എനിക്ക് ഒരു പുതിയ സിനിമയിൽ പ്രവർത്തിക്കാനുള്ള സമയമായി' - എന്നായിരുന്നു അഗ്നിഹോത്രിയുടെ ട്വീറ്റ്.

ALSO READ: 'ഒറ്റ'യില്‍ ആസിഫ് അലിയും അര്‍ജുന്‍ അശോകനും ; റസൂല്‍ പൂക്കുട്ടി സംവിധായകനാകുന്നു

ഇതിനുപിന്നാലെ ഒരു ഫോളോ-അപ്പ് പോസ്റ്റിൽ 'ദി ഡൽഹി ഫയൽസ്' എന്ന ഹാഷ്‌ടാഗോടുകൂടി അദ്ദേഹം പുതിയ സിനിമയുടെ പേരിനെക്കുറിച്ചുള്ള സൂചനയും നൽകി. ബോക്‌സ് ഓഫിസിൽ വൻ ഹിറ്റായ ദി കശ്‌മീർ ഫയൽസ്, വളരെയേറെ വിവാദങ്ങൾക്കും വഴിതെളിച്ചിരുന്നു. മധ്യപ്രദേശ്, ഉത്തർപ്രദേശ്, ഗുജറാത്ത് എന്നിവയുൾപ്പടെ ബിജെപി ഭരണ സംസ്ഥാനങ്ങളിൽ ചിത്രം നികുതി ഇളവോടുകൂടിയാണ് പ്രദർശിപ്പിച്ചത്.

ABOUT THE AUTHOR

...view details