കേരളം

kerala

'ഇവിടെ ജനാധിപത്യമല്ല, തെമ്മാടിപത്യം' ; രാഷ്‌ട്രീയക്കാര്‍ക്കെതിരെ ശ്രീനിവാസന്‍

By

Published : Jan 12, 2023, 3:12 PM IST

ലവ്‌ഫുള്ളി യുവേഴ്‌സ്‌ വേദ സിനിമയുടെ ഓഡിയോ ലോഞ്ചില്‍ രാഷ്‌ട്രീയക്കാര്‍ക്കെതിരെ തുറന്നടിച്ച് ശ്രീനിവാസന്‍

Sreenivasan slams Kerala politics and politicians  Sreenivasan slams Kerala politics  Sreenivasan slams Kerala politicians  ജനാധിപത്യം അല്ല തെമ്മാടിപത്യം  Sreenivasan in Lovefully Yours Veda audio launch  Sreenivasan against politicians  രാഷ്‌ട്രീയക്കാരെ രൂക്ഷമായി വിമര്‍ശിച്ച് നടന്‍  രൂക്ഷമായി വിമര്‍ശിച്ച് നടന്‍ ശ്രീനിവാസന്‍  ശ്രീനിവാസന്‍  രാഷ്‌ട്രീയക്കാരെ വിമര്‍ശിച്ച് ശ്രീനിവാസന്‍  രാഷ്‌ട്രീയക്കാര്‍ക്കെതിരെ ശ്രീനിവാസന്‍
രാഷ്‌ട്രീയക്കാര്‍ക്കെതിരെ ശ്രീനിവാസന്‍

Sreenivasan in Lovefully Yours Veda audio launch : രാഷ്‌ട്രീയ നേതാക്കളെ രൂക്ഷമായി വിമര്‍ശിച്ച് നടന്‍ ശ്രീനിവാസന്‍. ഇന്ത്യയില്‍ ഇന്ന് നിലനില്‍ക്കുന്നത് ജനാധിപത്യം അല്ലെന്നും തെമ്മാടിപത്യം ആണെന്നുമാണ് ശ്രീനിവാസന്‍ പറയുന്നത്. രജിഷ വിജയന്‍റെ 'ലവ്‌ഫുള്ളി യുവേഴ്‌സ്‌ വേദ' എന്ന സിനിമയുടെ ഓഡിയോ ലോഞ്ചിലായിരുന്നു ശ്രീനിവാസന്‍റെ കുറ്റപ്പെടുത്തല്‍.

Sreenivasan against politicians: രാജ്യത്തെ ജനങ്ങള്‍ നരകത്തിലാണെന്നും രാഷ്‌ട്രീയത്തിലെ കള്ളന്‍മാര്‍ ചത്ത് കുഴിയില്‍ പോകുന്നത് വരെ അഴിമതി ചെയ്യാനുള്ള സംവിധാനമാണ് ഇവിടെ നിലനില്‍ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 'ഇവിടെ പറയേണ്ട കാര്യമാണോ എന്നറിയില്ല, എങ്കിലും മനസ്സില്‍ വീര്‍പ്പുമുട്ടി കിടക്കുന്ന കുറച്ച് കാര്യങ്ങളുണ്ട്. ഒരു മൈക്ക് കിട്ടിയപ്പോള്‍ പറയാന്‍ ആഗ്രഹം തോന്നുന്നു. പ്രധാനമായും നമ്മള്‍ ജീവിക്കുന്ന ചുറ്റുപാടിനെ കുറിച്ചാണ്.

നരകത്തിലാണ് നമ്മള്‍ ജീവിക്കുന്നത്. ഡെമോക്രസി ആണ് എന്നൊക്കെയാണ് പറയുന്നത്. ജനാധിപത്യം, അതായത് 1500 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഗ്രീസിലാണത്രെ ആദ്യം ജനാധിപത്യത്തിന്‍റെ ഒരു മോഡല്‍ ഉണ്ടായത്. അന്ന് തത്വചിന്തകനായ സോക്രട്ടീസ് അദ്ദേഹത്തിന്‍റെ അനുഭവത്തില്‍ നിന്ന് പറഞ്ഞത് കഴിവുള്ളവരെയാണ് ഭരിക്കാന്‍ വേണ്ടി ജനങ്ങള്‍ തെരഞ്ഞെടുക്കുന്നത് എന്നാണ്.

ഈ കഴിവുള്ളവരെ തെരഞ്ഞെടുക്കാനുള്ള കഴിവ് വോട്ട് ചെയ്യുന്നവര്‍ക്ക് ഉണ്ടാകണം. അതാണ് നമ്മുടെ ജനാധിപത്യത്തിന്‍റെ പ്രശ്‌നം എന്ന് അന്നത്തെ കാലത്ത് അദ്ദേഹം പറഞ്ഞു. ഇന്ന് അദ്ദേഹം ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കില്‍ ഡെമോക്രസി കണ്ടുപിടിച്ചവനെ തൂക്കിക്കൊന്നിട്ട് ആത്മഹത്യ ചെയ്യുമായിരുന്നു. കാരണം രാഷ്‌ട്രീയത്തിലെ പെരുംകള്ളന്‍മാര്‍ക്ക് അവര്‍ ചത്ത് കുഴിയിലേക്ക് പോകുന്നത് വരെ അഴിമതി ചെയ്യാനുള്ള സംവിധാനമാണ് ഇന്നത്തെ ജനാധിപത്യം എന്ന് പറയുന്നത്.

Also Read:'ആ പേര് കേട്ടപ്പോള്‍ വിറയല്‍ വന്നു'; കീരവാണിയെ കുറിച്ച് വിനീത് ശ്രീനിവാസന്‍

ഇന്ത്യയിലെ ഏറ്റവും വലിയ കള്ളന്‍മാരെ ഒരു ചുക്കും ചെയ്യാന്‍ കഴിയാത്ത വ്യവസ്ഥിതിയാണ് ഇവിടെ. ഞാനിതിനെ ജനാധിപത്യം എന്നല്ല പറയുക. മറിച്ച്‌ തെമ്മാടിപത്യം എന്നാണ്. വളരെ ദയനീയമായ ഒരു ചുറ്റുപാടിലാണ് നമ്മള്‍ ജീവിക്കുന്നത്. ഒരു കഴിവുമില്ലാത്ത കള്ളന്‍മാരായ ആള്‍ക്കാര്‍ രാഷ്‌ട്രീയത്തില്‍ ഇങ്ങനെ വന്നുകൊണ്ടേയിരുന്നു. അവര്‍ കട്ടുമുടിച്ച് നമ്മളെയും നാടിനെയും നശിപ്പിക്കും. ഈ ദുരിതം എന്നെങ്കിലും മാറുമോ എന്ന ആഗ്രഹത്തോടുകൂടി കഴിയാം എന്നല്ലാതെ ഒരു പ്രതീക്ഷയും നമുക്കില്ല. ഏതെങ്കിലും രാഷ്‌ട്രീയ പാര്‍ട്ടിയെ പ്രത്യേകമായി പറയുകയല്ല, എല്ലാവരും കണക്കാണ്' - ശ്രീനിവാസന്‍ പറഞ്ഞു.

ABOUT THE AUTHOR

...view details