Sita Ramam promo song: ദുല്‍ഖര്‍ സല്മാന് ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് നാളേറെയായി ആരാധകര്‍. ദുല്‍ഖറിന്റെ ഏറ്റവും പുതിയ തെലുങ്ക് ചിത്രമാണ് 'സീതാ രാമം'. 'സീതാ രാമ'ത്തിലെ ആദ്യ ഗാനത്തിന്റെ ടീസര്‍ പുറത്തിറങ്ങി. 'പെന്‍ പൂവെ തേന്‍വണ്ടേ' എന്ന ഗാനത്തിന്റെ ടീസറാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടത്. ദുല്‍ഖര്‍ സല്മാന് തന്നെയാണ് തന്റെ ഫേസ്ബുക്ക് പേജിലൂടെ ടീസര്‍ പങ്കുവച്ചത്. ഗാനം നാളെ റിലീസ് ചെയ്യുമെന്നും ദുല്‍ഖര്‍ അറിയിച്ചിട്ടുണ്ട്.
Dulquer as Lieutenant Ram in Sita Ramam: പട്ടാളക്കാരന്റെ വേഷമാണ് ചിത്രത്തില്‍ ദുല്‍ഖറിന്. ദുല്‍ഖര്‍ ആദ്യമായി പട്ടാളക്കാരനായെത്തുന്ന ചിത്രം കൂടിയാണിത്. ലെഫ്റ്റനന്റ് റാം എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുക. മൃണാല്‍ താക്കൂറും, രശ്മിക മന്ദാനയുമാണ് നായികമാര്‍. മൃണാല്‍ താക്കൂര്‍ ആണ് ചിത്രത്തില്‍ ദുല്‍ഖറിന്റെ നായികയായെത്തുന്നത്. സീത എന്ന കഥാപാത്രത്തെയാണ് മൃണാല്‍ അവതരിപ്പിക്കുക.
Rashmika Mandanna as Afreen: അടുത്തിടെ ചിത്രത്തിന്റെ ക്യാരക്ടര്‍ വീഡിയോ പോസ്റ്ററും അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു. രശ്മികയുടെ ക്യാരക്ടര്‍ പോസ്റ്ററാണ് പുറത്തുവിട്ടത്. സിനിമയില്‍ അഫ്രീന് എന്ന കഥാപാത്രത്തെയാണ് രശ്മിക അവതരിപ്പിക്കുക. ഒരു കശ്മീരി വിപ്ലവകാരി പെണ്‍കുട്ടിയെയാണ് ക്യാരക്ടര്‍ വീഡിയോയില്‍ കാണാനാവുക. ഹിജാബ് ധരിച്ച്, ലഹളക്കിടയില്‍ കത്തുന്ന കാറിന് സമീപം രൗദ്രഭാവത്തില്‍ നില്ക്കുന്ന രശ്മികയാണ് ക്യാരക്ടര്‍ വീഡിയോ പോസ്റ്ററിലുള്ളത്.