കേരളം

kerala

'പമ്പരം' കറക്കാൻ ഷൈൻ ടോം എത്തുന്നു ; കൗതുകമുണർത്തി ഫസ്റ്റ് ലുക്ക് പോസ്റ്റർ

By

Published : Jul 9, 2023, 12:09 PM IST

സിധിന്‍ കഥയെഴുതി സംവിധാനം ചെയ്യുന്ന പമ്പരത്തിന്‍റെ പോസ്റ്റർ മികച്ച പ്രതികരണമാണ് നേടുന്നത്

sitara  Shine Tom Chacko Pambaram first look poster  Shine Tom Chacko Pambaram  Pambaram first look poster  Shine Tom Chacko Pambaram movie  Shine Tom Chacko new movie  പമ്പരം  ഷൈൻ ടോം  ഷൈൻ ടോം ചാക്കോ  ഷൈൻ ടോം ചാക്കോ പമ്പരം  പമ്പരം ഫസ്റ്റ് ലുക്ക് പോസ്റ്റർ  ഫസ്റ്റ് ലുക്ക് പോസ്റ്റർ
പമ്പരം

മലയാള സിനിമയില്‍ മികച്ച പ്രകടനം കാഴ്‌ചവച്ച് പ്രേക്ഷകരുടെ ഇഷ്‌ടം പിടിച്ചുപറ്റിയ പ്രിയ താരം ഷൈൻ ടോം ചാക്കോ (Shine Tom Chacko) 'പമ്പരം' (Pambaram) എന്ന ചിത്രവുമായി സിനിമാസ്വാദകർക്കരികിലേക്ക് എത്തുന്നു. 'പമ്പര'ത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ അണിയറ പ്രവർത്തകർ പുറത്തുവിട്ടു.

ഒരു വാനിനരികെ നിൽക്കുന്ന ഷൈനിനെ പോസ്റ്ററില്‍ കാണാം. വാഹനത്തിന്‍റെ ഹെഡ്‌ലൈറ്റില്‍ നിന്നുള്ള വെളിച്ചത്തിലാണ് 'പമ്പരം' എന്ന ടൈറ്റിൽ തെളിഞ്ഞുകാണുന്നത്. ഏറെ നിഗൂഢതകൾ ഒളിപ്പിക്കുന്ന പോസ്റ്റർ മികച്ച പ്രതികരണമാണ് നേടുന്നത്.

സിധിന്‍ ആണ് കഥയെഴുതി ഈ ചിത്രം സംവിധാനം ചെയ്യുന്നത്. റൗസിങ് സിംഫണിയുടെ ബാനറില്‍ തോമസ് കൊക്കാട്, ആന്‍റണി ബിനോയ് ജിബ്രാൻ എന്നിവർ ചേർന്നാണ് ചിത്രത്തിന്‍റെ നിർമാണം. അനന്തു സതീഷ് ആണ് ചിത്രത്തിനായി തിരക്കഥയും സംഭാഷണവും ഒരുക്കുന്നത്. മലയാളം, തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി എന്നിങ്ങനെ അഞ്ച് ഭാഷകളിലായി ചിത്രം റിലീസ് ചെയ്യുമെന്നാണ് വിവരം.

സുദർശൻ ശ്രീനിവാസൻ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്‍റെ എഡിറ്റിങ് കൈകാര്യം ചെയ്യുന്നത് സതീഷ് സൂര്യയാണ്. ലൈൻ പ്രൊഡ്യൂസർ - മിഥുൻ ടി ബാബു, പ്രൊഡക്ഷൻ കൺട്രോളർ - സുനില്‍ ജോസ്, കോസ്റ്റ്യൂം - സാബിത്ത് ക്രിസ്റ്റി, പി ആർ ഒ - ഹെയിൻസ്, മാർക്കറ്റിങ് - സ്‌നെയ്‌ക്‌പ്ലാന്‍റ് എൽഎൽപി, ഡിസൈൻ - മാക്‌ഗഫിൻ.

'പമ്പരം' ഫസ്റ്റ് ലുക്ക് പോസ്റ്റർ

"മഹാറാണി" വരുന്നു :അടുത്തിടെയാണ് ഷൈൻ ടോം ചാക്കോ (Shine Tom Chacko) കേന്ദ്ര കഥാപാത്രമായി എത്തുന്ന "മഹാറാണി" എന്ന ചിത്രത്തിന്‍റെ പുതിയ പോസ്റ്റര്‍ അണിയറ പ്രവർത്തകർ പുറത്തുവിട്ടത്. ഷൈൻ ടോം ചാക്കോയ്‌ക്ക് ഒപ്പം റോഷൻ മാത്യുവും (Roshan Mathew), ജോണി ആന്‍റണിയും (Johny Antony), ബാലു വർഗീസും (Balu Varghese) കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ചിത്രം ജി. മാർത്താണ്ഡന്‍ ആണ് സംവിധാനം ചെയ്യുന്നത്.

ജോണി ആന്‍റണിയുടെ കവിളുകളില്‍ റോഷൻ മാത്യുവും ഷൈൻ ടോം ചാക്കോയും മുത്തം വയ്‌ക്കുന്ന പോസ്റ്ററാണ് പുറത്തുവന്നത്. 'മഹാറാണിയിലൂടെ പൊട്ടിച്ചിരിപ്പിക്കാൻ ഈ അച്ഛനും മക്കളും എത്തുന്നു' എന്ന് കുറിച്ചുകൊണ്ടാണ് സംവിധായകൻ ജി. മാർത്താണ്ഡൻ പുതിയ പോസ്റ്റർ പങ്കുവച്ചത്. മഹാറാണിയുടെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ അവസാന ഘട്ടത്തിൽ ആണെന്നും പോസ്റ്റില്‍ പറയുന്നു.

READ MORE:Maharani| പൊട്ടിച്ചിരിപ്പിക്കാൻ ഈ അച്ഛനും മക്കളും വരുന്നു; 'മഹാറാണി' പുതിയ പോസ്റ്റർ പുറത്ത്

രസകരമായൊരു കോമഡി എന്‍റര്‍ടെയ്‌നര്‍ ആയിരിക്കും 'മഹാറാണി' എന്ന സൂചനയാണ് പോസ്റ്റർ പ്രേക്ഷകർക്ക് നല്‍കുന്നത്. 'മഹാറാണി'ക്കായി തിരക്കഥ ഒരുക്കിയിരിക്കുന്നത് ഇഷ്‌ക്', 'അടി' എന്നീ ചിത്രങ്ങളുടെ രചയിതാവായ രതീഷ്‌ രവിയാണ്. എസ് ബി ഫിലിംസിന്‍റെ ബാനറില്‍ സുജിത് ബാലനാണ് 'മഹാറാണി' നിർമിക്കുന്നത്. എന്‍.എം. ബാദുഷ ചിത്രത്തിന്‍റെ സഹ നിർമാതാവാണ്.

ABOUT THE AUTHOR

...view details