കേരളം

kerala

വളരെ വലുതും ഗംഭീരവും; 'സലാർ - കെജിഎഫ്' താരതമ്യത്തിൽ പ്രതികരിച്ച് പൃഥ്വിരാജ്

By ETV Bharat Kerala Team

Published : Dec 16, 2023, 6:14 PM IST

Salaar: Part One – Ceasefire in theaters from December 22 : 'സലാർ' ഡിസംബര്‍ 22 ന് തിയേറ്ററുകളിലേക്ക്

prithviraj sukumarn on salaar kgf comparisons  salaar kgf comparisons  prithviraj sukumarn  prithviraj sukumarn on salaar  salaar compared with kgf films  prashanth neel  prabhas  salaar film  Salaar and KGF 2  salaar kgf 2 comparisons  സലാർ കെജിഎഫ് താരതമ്യത്തിൽ പ്രതികരിച്ച് പൃഥ്വിരാജ്  സലാർ കെജിഎഫ് താരതമ്യം  സലാർ കെജിഎഫ് സാമ്യതകൾ  സലാർ  സലാർ റിലീസ്  സലാറിൽ പൃഥ്വിരാജ്  പൃഥ്വിരാജ് സലാറിനെ കുറിച്ച്  സലാർ ഡിസംബര്‍ 22 ന്
Prithviraj Sukumaran on salaar

ഹൈദരാബാദ്: 'കെജിഎഫി'ന്‍റെ അമരക്കാരൻ പ്രശാന്ത് നീൽ സംവിധാനം ചെയ്‌ത ഏറ്റവും പുതിയ ചിത്രമാണ് 'സലാർ: പാർട്ട് വൺ - സീസ്‌ഫയർ'. പ്രഭാസ് നായകനാകുന്ന ഈ ചിത്രത്തിൽ മലയാളികളുടെ അഭിമാന താരം പൃഥ്വിരാജും ശ്രദ്ധേയ വേഷത്തിലുണ്ട്. ഇപ്പോഴിതാ സിനിമയെ കുറിച്ചുള്ള പൃഥ്വിരാജിന്‍റെ വാക്കുകളാണ് സമൂഹ മാധ്യമങ്ങളിലുൾപ്പടെ തരംഗമാവുന്നത്.

പ്രശാന്ത് നീൽ സംവിധാനം ചെയ്‌ത 'കെജിഎഫ്' ഫ്രാഞ്ചൈസികളുമായി 'സലാറി'നെ താരതമ്യപ്പെടുത്തിക്കൊണ്ടുള്ള ചർച്ചകളും തീവ്രമായിക്കൊണ്ടിരിക്കുകയാണ്. ഇത്തരം താരതമ്യങ്ങളെ അഭിസംബോധന ചെയ്‌തിരിക്കുകയാണ് പൃഥ്വിരാജ് സുകുമാരൻ. 'സലാറി'ന്‍റെ സ്‌കെയിൽ 'കെജിഎഫ് 2' സിനിമയെ എങ്ങനെ മറികടക്കുന്നുവെന്നാണ് താരം വ്യക്തമാക്കുന്നത്.

'കെജിഎഫു'മായുള്ള താരതമ്യത്തെക്കുറിച്ച് തുറന്ന് പറഞ്ഞ പൃഥ്വിരാജ് 'സലാറി'ന്‍റെ സ്‌കെയിൽ വളരെ വലുതാണെന്നും അതിന് 'കെജിഎഫ് 2'നെ പോലും മറകടക്കാൻ കഴിയുമെന്നും ചൂണ്ടിക്കാട്ടി. ഒരു ഡിജിറ്റൽ പ്ലാറ്റ്‌ഫോമിന് നൽകിയ അഭിമുഖത്തിലാണ് പൃഥ്വിരാജ് ഇക്കാര്യം വ്യക്തമാക്കിയത്. പ്രഭാസ് 'ദേവ' എന്ന നായക കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിൽ 'വരധരാജ മന്നാറാ'യാണ് പൃഥ്വിരാജ് അഭിനയിക്കുന്നത്.

'കെജിഎഫു'മായുള്ള ഏതെങ്കിലും വിധത്തിലുള്ള സമാനതകളെ പ്രാരംഭത്തിൽ തന്നെ 'സലാർ' ഫലപ്രദമായി മറികടക്കുന്നും ആദ്യ കുറച്ച് മിനിറ്റുകൾക്കുള്ളിൽ സിനിമയുടെ വ്യാപ്‌തി പ്രേക്ഷകന് വ്യക്തമാകുമെന്നും അദ്ദേഹം പറഞ്ഞു. പ്രശാന്തിന്‍റെ മുൻകാല സംവിധായക സംരംഭങ്ങളേക്കാൾ വലുതും ശ്രദ്ധേയവുമായ അടുത്ത ഘട്ടത്തിലേക്കാണ് 'സലാർ' കടക്കുന്നതെന്നും പൃഥ്വിരാജ് ചൂണ്ടിക്കാട്ടി.

'ഞാനൊരു വലിയ പ്രശാന്ത് നീൽ ആരാധകനാണ്. 10 മിനിറ്റ് കൊണ്ട് ആളുകൾ സലാർ - കെജിഫ് സംബന്ധിച്ച എല്ലാ താരതമ്യങ്ങളും മറക്കും. കെജിഎഫ് 2നേക്കാൾ വലുതും ഗംഭീരവുമാണ് സലാർ'- പൃഥ്വിരാജിന്‍റെ വാക്കുകൾ ഇങ്ങനെ.

സിനിമയുടെ പശ്ചാത്തലത്തെ വിവരിച്ച പൃഥ്വിരാജ് 'സലാറി'നെ 'ഗെയിം ഓഫ് ത്രോൺസു'മായാണ് ഉപമിച്ചത്. ഗംഭീരമായ ആക്ഷൻ സീക്വൻസുകളെ കുറിച്ചും സെറ്റുകളുടെ ആഴത്തിലുള്ള സ്വഭാവത്തെക്കുറിച്ചും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇതിനെല്ലാമപ്പുറം സിനിമയെ ഒരുമിച്ച് നിർത്തുന്ന ഡ്രാമയാണ് വേറിട്ടുനിൽക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അടുത്തിടെയാണ് സിനിമയിലെ തന്‍റെ ഡബ്ബിങ് പൂർത്തിയായ വിവരം പൃഥ്വിരാജ് ആരാധകരുമായി പങ്കുവച്ചത് (Prithviraj completed Salaar dubbing). ഇതുവരെ വിവിധ ഭാഷകളിൽ സ്വന്തം ശബ്‌ദത്തിൽ ഡബ്ബ് ചെയ്‌തിട്ടുണ്ടെങ്കിലും ഇതാദ്യമായാണ് ഒരു കഥാപാത്രത്തിനായി അഞ്ച് ഭാഷകളിൽ ഡബ്ബ് ചെയ്യുന്നതെന്നാണ് പൃഥ്വിരാജ് പറഞ്ഞത്. അതേസമയം ചിത്രം ഡിസംബര്‍ 22 ന് തിയേറ്ററുകളിലേക്ക് എത്തും.

ALSO READ :ഈ അനുഭവം ആദ്യം; 'സലാർ' വിശേഷം പങ്കുവച്ച് പൃഥ്വിരാജ്

രണ്ട് മണിക്കൂറും 55 മിനിറ്റും ദൈര്‍ഘ്യമുള്ള 'സലാറി'ന് എ സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചത്. ഹോംബാലെ ഫിലിംസിന്‍റെ ബാനറില്‍ വിജയ് കിരഗണ്ടൂര്‍ നിർമിച്ച ചിത്രം കേരളത്തിലെ തിയേറ്ററുകളിൽ എത്തിക്കുന്നത് പൃഥ്വിരാജ് പ്രോഡക്ഷൻസും മാജിക്‌ ഫ്രെയിംസും ചേർന്നാണ്. ശ്രുതി ഹാസനാണ് 'സലാറി'ലെ നായിക.

ജഗപതി ബാബു, ഈശ്വരി റാവു, ശ്രിയ റെഡ്ഡി എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. രവി ബസ്രൂർ ആണ് സിനിമയ്‌ക്ക് സംഗീതം പകരുന്നത്. ഭുവൻ ഗൗഡ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്‍റെ എഡിറ്റിംഗ് കൈകാര്യം ചെയ്യുന്നത് ഉജ്വൽ കുൽക്കർണി ആണ്. 'കെജിഎഫ് ചാപ്‌റ്റര്‍ 2' സിനിമയുടെ എഡിറ്ററും ഉജ്വൽ കുൽക്കർണി ആയിരുന്നു.

ABOUT THE AUTHOR

...view details