കേരളം

kerala

കാപ്പയില്‍ വിവിധ ഗെറ്റപ്പുകളില്‍ പൃഥ്വിരാജ്; പുതിയ പോസ്‌റ്റര്‍ പുറത്ത്

By

Published : Jul 27, 2022, 6:11 PM IST

Prithviraj getups in Kaappa: നേരത്തെയും കാപ്പയിലെ താരത്തിന്‍റെ ചിത്രങ്ങള്‍ പുറത്തിറങ്ങിയിരുന്നു. ഇപ്പോള്‍ വ്യത്യസ്‌തമായ ചിത്രമാണ് അണിയറക്കാര്‍ പങ്കുവച്ചിരിക്കുന്നത്.

Prithviraj starrer Kappa  Kappa new poster  പല ഗെറ്റപ്പുകളില്‍ പൃഥ്വിരാജ്  Kappa Prithviraj poster  Prithviraj getups in Kappa  Prithviraj as Kotta Madhu
കാപ്പയില്‍ പല പല ഗെറ്റപ്പുകളില്‍ പൃഥ്വിരാജ്; പുതിയ പോസ്‌റ്റര്‍ പുറത്ത്

Kaappa Prithviraj poster: കടുവയ്‌ക്ക് ശേഷം പൃഥ്വിരാജ്-ഷാജി കൈലാസ് കൂട്ടുകെട്ടിലൊരുങ്ങുന്ന ചിത്രമാണ് 'കാപ്പ'. സിനിമയുടെ പുതിയ പോസ്‌റ്റര്‍ പുറത്തിറങ്ങി. കാപ്പയിലെ പൃഥ്വിയുടെ കാരക്‌ടര്‍ വ്യക്തമാക്കുന്ന മറ്റൊരു പോസ്‌റ്ററാണ് ഏറ്റവും ഒടുവിലായി ഇറങ്ങിയിരിക്കുന്നത്.

Prithviraj getups in Kaappa: നേരത്തെയും കാപ്പയിലെ താരത്തിന്‍റെ ചിത്രങ്ങള്‍ പുറത്തിറങ്ങിയിരുന്നു. നേരത്തെ ഇറങ്ങിയതില്‍ നിന്നും വ്യത്യസ്‌തമായ ചിത്രമാണ് ഇപ്പോള്‍ അണിയറപ്രവര്‍ത്തകര്‍ പങ്കുവച്ചിരിക്കുന്നത്. ഇതോടെ മൂന്ന് വ്യത്യസ്‌ത ലുക്കുകളിലാകും താരം കാപ്പയില്‍ പ്രത്യക്ഷപ്പെടുന്നത് എന്നാണ് സൂചന.

Prithviraj as Kotta Madhu: കൊട്ട മധു എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ പൃഥ്വിരാജ് അവതരിപ്പിക്കുന്നത്. സൂപ്പര്‍താരം മാസ് ലുക്കിലെത്തുന്ന സിനിമയില്‍ അപര്‍ണ ബാലമുരളിയാണ് നായിക. മഞ്ജു വാര്യര്‍ക്ക് പകരമാണ് അപര്‍ണ ചിത്രത്തില്‍ എത്തിയത്. അജിത്തിന്‍റെ തമിഴ് ചിത്രത്തിന്‍റെ ഷൂട്ടിങ് തിരക്കുകള്‍ കാരണമാണ് മഞ്‌ജു പിന്മാറിയത്.

ആസിഫ്‌ അലിയും കാപ്പയില്‍ സുപ്രധാന വേഷത്തിലെത്തുന്നു. അന്ന ബെന്‍, ഇന്ദ്രന്‍സ്, നന്ദു ഉള്‍പ്പെടെ അറുപതോളം അഭിനേതാക്കളും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. വന്‍ മുതല്‍ മുടക്കിലാണ് സിനിമ ഒരുങ്ങുന്നത്. ജി.ആര്‍ ഇന്ദുഗോപന്‍ എഴുതിയ 'ശംഖുമുഖി' എന്ന നോവലിനെ ആസ്‌പദമാക്കിയാണ് 'കാപ്പ' എടുക്കുന്നത്. ഇന്ദുഗോപന്‍ തന്നെയാണ് ചിത്രത്തിനായി തിരക്കഥ എഴുതിയത്.

ജിനു എബ്രഹാം, ഡോള്‍വിന്‍ കുര്യാക്കോസ്‌, ദിലീഷ്‌ നായര്‍ എന്നിവരുടെ പങ്കാളിത്തത്തില്‍ ആരംഭിച്ച തിയേറ്റര്‍ ഓഫ്‌ ഡ്രീംസും, ഫെഫ്‌ക റൈറ്റേഴ്‌സ്‌ യൂണിയനും ചേര്‍ന്നാണ് നിര്‍മാണം. തിരുവനന്തപുരത്ത് സിനിമയുടെ ഷൂട്ടിങ് പുരോഗമിക്കുകയാണ്. തിരുവനന്തപുരം നഗരത്തിലെ അദൃശ്യ അധോലോകത്തിന്‍റെ കഥയാണ് ചിത്രം പറയുന്നത്.

'കാപ്പ' ആദ്യം വേണു സംവിധാനം ചെയ്യാനാണ് നിശ്ചയിച്ചിരുന്നത്. എന്നാല്‍ വേണു പിന്‍മാറിയതോടെ ഷാജി കൈലാസ് സംവിധായകനായി എത്തുകയായിരുന്നു.

Also Read: കാപ്പയില്‍ നിന്നും പിന്മാറി മഞ്‌ജു വാര്യര്‍; പകരക്കാരിയായി അപര്‍ണ?

ABOUT THE AUTHOR

...view details