കേരളം

kerala

പ്രശാന്ത് നീല്‍ ചിത്രത്തില്‍ ജൂനിയര്‍ എന്‍ടിആറിന്‍റെ വില്ലനായി ആമിര്‍ ഖാന്‍ ?

By

Published : Dec 31, 2022, 5:58 PM IST

Aamir Khan joins Jr NTR in KGF director movie: സിനിമയില്‍ നിന്നും ഇടവേള എടുക്കുന്നുവെന്ന പ്രഖ്യാപനത്തിന് പിന്നാലെ തെലുഗു സിനിമയില്‍ വില്ലനാകാന്‍ ഒരുങ്ങി ആമിര്‍ ഖാന്‍...

Aamir Khan joins Jr NTR in KGF director movie  Aamir Khan for Junior NTR film  Prashanth Neel plans to rope in Aamir Khan  Aamir Khan latest movie  Prashanth Neel Aamir Khan Junior NTR film  Prashanth Neel Salaar movie release  Aamir Khan is taking break to movie  Aamir Khan about career break  വില്ലനായി ആമിര്‍ ഖാന്‍  പ്രശാന്ത് നീല്‍  ജൂനിയര്‍ എന്‍ടിആര്‍  ആമിര്‍ ഖാന്‍
ജൂനിയര്‍ എന്‍ടിആറിന്‍റെ വില്ലനായി ആമിര്‍ ഖാന്‍

Prashanth Neel plans to rope in Aamir Khan: പ്രശാന്ത് നീലും ജൂനിയര്‍ എന്‍ടിആറും തങ്ങളുടെ പുതിയ സിനിമയെ കുറിച്ചുള്ള പ്രഖ്യാപനം നടത്തിക്കഴിഞ്ഞു. ജൂനിയര്‍ എന്‍ടിആര്‍ നായകനാകുന്ന ചിത്രത്തില്‍ പ്രതിനായകനായി ബോളിവുഡ് സൂപ്പര്‍ താരം ആമിര്‍ ഖാനെയാണ് പരിഗണിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. അടുത്ത വര്‍ഷത്തോടെ സിനിമയുടെ ചിത്രീകരണം ആരംഭിക്കും.

Prashanth Neel Aamir Khan Junior NTR film: പാന്‍ ഇന്ത്യന്‍ റിലീസായി പ്രഖ്യാപിക്കപ്പെട്ട ഈ ചിത്രം 2023ല്‍ തന്നെ തിയേറ്ററുകളിലെത്തുമെന്നാണ് സൂചന. ജൂനിയർ എൻടിആറിന്‍റെ 31ാമത്തെ ചിത്രം കൂടിയാണിത്. സിനിമയില്‍ പരുക്കന്‍ ലുക്കിലാണ് ജൂനിയര്‍ എന്‍ടിആര്‍ പ്രത്യക്ഷപ്പെടുന്നത്. ഒരു മികച്ച എന്‍റര്‍ടെയിനര്‍ ചിത്രമാകും ഇതെന്നാണ് സൂചന.

Prashanth Neel Salaar movie release: നിലവില്‍ പ്രഭാസ് നായകനാകുന്ന 'സലാറി'ന്‍റെ തിരക്കിലാണ് സംവിധായകന്‍ പ്രശാന്ത് നീല്‍. 'സലാറി'ന്‍റെ പോസ്‌റ്റ് പ്രൊഡക്ഷന്‍ ജോലികളുടെ തിരക്കിലാണിപ്പോള്‍ പ്രശാന്ത് നീല്‍. 'സലാര്‍' പൂര്‍ത്തിയായ ശേഷം ജൂനിയര്‍ എന്‍ടിആര്‍ ചിത്രത്തിലേക്ക് പ്രശാന്ത് നീല്‍ പ്രവേശിക്കും. 2023 സെപ്‌റ്റംബര്‍ 30നാണ് 'സലാര്‍' തിയേറ്ററുകളിലെത്തുക.

Aamir Khan is taking break to movie: സിനിമയില്‍ നിന്നും ഇടവേള എടുത്തതിന് പിന്നാലെയാണ് പ്രശാന്ത് നീല്‍ ചിത്രത്തില്‍ ആമിര്‍ ഖാന്‍ പ്രതിനായകനായെത്തുന്നു എന്ന വാര്‍ത്തകള്‍ പുറത്തുവരുന്നത്. തന്‍റെ കുടുംബത്തിനും കുട്ടികള്‍ക്കും ഒപ്പം സമയം ചിലവഴിക്കുന്നതിനായാണ് താരം സിനിമയില്‍ നിന്നും ഇടവേള എടുത്തത്.

Aamir Khan about career break: അടുത്തിടെ സിനിമയിൽ നിന്നും ഇടവേള എടുക്കുന്നതിനെ കുറിച്ച് ആമിർ ഖാൻ തുറന്ന് പറഞ്ഞിരുന്നു. 'എനിക്ക് എന്‍റെ കുടുംബത്തോടൊപ്പം നില്‍ക്കണം. എനിക്ക് എന്‍റെ അമ്മയ്‌ക്കും കുട്ടികൾക്കും ഒപ്പം ജീവിക്കണം. ഞാൻ 35 വർഷമായി ജോലി ചെയ്യുന്നു. ഇത്രയും നാള്‍ ഏക മനസ്സോടെ എന്‍റെ ജോലിയിൽ ഞാന്‍ ശ്രദ്ധ കേന്ദ്രീകരിച്ചു. ഈ സമയം ജീവിതം മറ്റൊരു രീതിയിൽ അനുഭവിക്കാൻ ഞാൻ ആഗ്രഹിക്കുന്നു.' -ആമിര്‍ ഖാന്‍ പറഞ്ഞു.

തന്‍റെ നിര്‍മാണ ചിത്രത്തെക്കുറിച്ചും ആമിര്‍ പ്രതികരിച്ചിരുന്നു. താന്‍ ചാമ്പ്യന്‍സ് എന്ന സിനിമ നിര്‍മിക്കുമെന്നും ഇതൊരു മികച്ച കഥയാണെന്ന് കരുതുന്നതായും ആമിര്‍ പറഞ്ഞിരുന്നു. 'ചാമ്പ്യന് വേണ്ടി ഞാന്‍ മറ്റ്‌ അഭിനേതാക്കളെ സമീപിക്കും. അവരില്‍ ആരാണ് ഞാന്‍ ചെയ്യാന്‍ ആഗ്രഹിച്ച വേഷം ചെയ്യാന്‍ ആഗ്രഹിക്കുന്നതെന്നും നോക്കാം. ജീവിതത്തില്‍ ഞാന്‍ എന്‍റെ ബന്ധങ്ങള്‍ ആസ്വദിക്കാന്‍ ആഗ്രഹിക്കുന്ന ഒരു ഘട്ടത്തിലാണ്. - ആമിര്‍ ഖാന്‍ പറഞ്ഞു.

Aamir Khan latest movie: 'ലാല്‍ സിങ് ഛദ്ദ'യുടെ റിലീസിന് ശേഷമാണ് സിനിമയില്‍ നിന്നും വിട്ടുനില്‍ക്കാന്‍ ആമിര്‍ ഖാന്‍ തീരുമാനമെടുത്തത്. അതേസമയം കജോള്‍ നായികയായെത്തിയ 'സലാം വെങ്കി'യില്‍ ആമിര്‍ ഖാന്‍ അതിഥി വേഷത്തിലെത്തിയിരുന്നു.

ABOUT THE AUTHOR

...view details