കേരളം

kerala

#NP42| 'റെഡി ബ്രോ തുടങ്ങാം...'; ഒരൊന്നൊന്നര വരവിനൊരുങ്ങി നിവിൻ പോളി, #NP42 ടൈറ്റിൽ റിലീസ് ഇന്ന്

By

Published : Jul 8, 2023, 9:53 AM IST

ഹനീഫ് അദേനി തിരക്കഥയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിന്‍റെ ടൈറ്റിലിനായി കാത്തിരിക്കുകയാണ് ആരാധകർ.

sitara  nivin pauly NP42 titile release today  nivin pauly  NP42  NP42 titile release today  NP42 titile  NP42 titile release  nivin pauly new movie  Haneef Adeni  നിവിൻ പോളി  ഹനീഫ് അദേനി തിരക്കഥയും സംവിധാനവും നിർവഹിക്കുന്ന  റെഡി ബ്രോ തുടങ്ങാം  ടൈറ്റിൽ റിലീസ് ഇന്ന്  ടൈറ്റിൽ റിലീസ്  നിവിൻ പോളി പുതിയ ചിത്രം വരുന്നു  നിവിൻ പോളി പുതിയ ചിത്രം  നിവിൻ പോളി സിനിമ
#NP42

രാധകരുടെ ഏറെ നാളത്തെ കാത്തിരിപ്പ് അവസാനിപ്പിച്ച് നിവിൻ പോളി (Nivin Pauly) നായകനായി മലയാളത്തില്‍ പുതിയ ചിത്രം വരുന്നു. ഹനീഫ് അദേനി (Haneef Adeni) തിരക്കഥയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിന്‍റെ ടൈറ്റിൽ ഇന്ന് (ജൂലൈ 8 ശനിയാഴ്‌ച) പുറത്തിറങ്ങും.'#NP42' എന്ന് താത്കാലികമായി പേരിട്ടിരിക്കുന്ന ചിത്രത്തിന്‍റെ ടൈറ്റിൽ ഇന്ന് വൈകിട്ട് 7 മണിക്ക് പുറത്തു വിടുമെന്നാണ് അണിയറ പ്രവർത്തകർ അറിയിച്ചിരിക്കുന്നത്.

സിനിമയുടെ ടൈറ്റില്‍ പ്രഖ്യാപനത്തിനായി ഏറെ ആവേശത്തോടെ കാത്തിരിക്കുകയാണ് നിവിന്‍റെ ആരാധകർ. ടൈറ്റിൽ അനൗൺസ്‌മെന്‍റ് ഉണ്ടാകും എന്നറിയിച്ച് വെള്ളിയാഴ്‌ചയാണ് ഒരു വീഡിയോ അണിയറ പ്രവർത്തകർ പുറത്തു വിട്ടത്. സിനിമാസ്വാദകരുടെ പ്രതീക്ഷകൾ വാനോളം ഉയർത്തുന്നതാണ് ഈ വീഡിയോ. തോക്കുകളും കാർ ചേസിംഗ് രംഗങ്ങളും നിറഞ്ഞ വീഡിയോ പ്രേക്ഷകരുടെ നൊഞ്ചിടിപ്പേറ്റുന്നു. ഏതായാലും ഒരു തകർപ്പൻ അനുഭവം തന്നെയാകും ചിത്രം സമാമനിക്കുക എന്ന പ്രതീക്ഷയിലാണ് സിനിമാസ്വാദകർ.

ആരാധകർ ഏറെ നാളായി കാത്തിരിക്കുന്ന ഈ ചിത്രം മാജിക് ഫ്രെയിംസും പോളി ജൂനിയർ പിക്ചേഴ്‌സും ചേർന്നാണ് നിർമിക്കുന്നത്. ഈ വർഷം ജനുവരി 20ന് ആയിരുന്നു സിനിമയുടെ ചിത്രീകരണം യുഎഇയിൽ ആരംഭിച്ചത്. തുടർന്നുള്ള ഭാഗങ്ങൾ കേരളത്തിലാണ് ഷൂട്ട് ചെയ്‌തത്.

നിവിൻ പോളിക്ക് ഒപ്പം ജാഫർ ഇടുക്കി, വിനയ് ഫോർട്ട്, വിജിലേഷ്, മമിത ബൈജു, ആർഷ ബൈജു തുടങ്ങിയവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. വിഷ്‌ണു തണ്ടാശേരിയാണ് ചിത്രത്തിന്‍റെ ഛായാഗ്രഹണം നിർവഹിക്കുന്നത്. എഡിറ്റിംഗ് നിഷാദ് യൂസഫും കൈകാര്യം ചെയ്യുന്നു.

പ്രൊഡക്ഷൻ ഡിസൈൻ - സന്തോഷ് രാമൻ, കോസ്റ്റ്യൂം - മെൽവി ജെ, മ്യൂസിക് - മിഥുൻ മുകുന്ദൻ, മേക്കപ്പ് - ലിബിൻ മോഹനൻ, അസോസിയേറ്റ് ഡയറക്‌ടർ - സമന്തക് പ്രദീപ്, ലൈൻ പ്രൊഡ്യൂസേഴ്‌സ് - ഹാരിസ് ദേശം, റഹീം, പ്രൊഡക്ഷൻ കൺട്രോളർ - റിനി ദിവാകർ എന്നിവരാണ് ചിത്രത്തിലെ മറ്റ് അണിയറ പ്രവർത്തകർ.

അതേസമയം ഡിജോ ജോസ് ആന്‍റണി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലും നിവിൻ പോളിയാണ് നായകൻ. മാജിക്ക് ഫ്രെയിംസും പോളി ജൂനിയർ പിക്ച്ചേർസും നിർമിക്കുന്ന ഈ ചിത്രത്തിനായി ശാരിസ് മുഹമ്മദാണ് തിരക്കഥ രചിച്ചിരിക്കുന്നത്. പൃഥ്വിരാജ് നായകനായി എത്തിയ 'ജന ഗണ മന' എന്ന ചിത്രത്തിന് ശേഷം ഡിജോ ജോസ് ആന്‍റണിയും ശാരിസ് മുഹമ്മദും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ഇത്.

കൂടാതെ നടൻ ആര്യൻ രമണി ഗിരിജാവല്ലഭൻ സംവിധാനം ചെയ്യുന്ന ചിത്രവും നിവിന്‍റെതായി അണിയറയിൽ ഒരുങ്ങുന്നുണ്ട്. നിവിൻ പോളി തന്നെയാണ് ഈ ചിത്രത്തിന്‍റെ പോസ്റ്റർ ആരാധകരുമായി പങ്കുവച്ചത്. 'ഒരു വലിയ സംഭവം വരുന്നുണ്ട്. ഈ ഒരു ഗംഭീര കഥയുടെ ഭാഗമാകുന്നതിൽ ഒത്തിരി സന്തോഷം. ആര്യനുമായി ഒരുമിച്ച് ജോലി ചെയ്യാൻ കാത്തിരിക്കുന്നു'- എന്നാണ് ആനയുടെ ചിത്രം വരച്ചുകൊണ്ടുള്ള പോസ്റ്ററാണ് പങ്കുവച്ച് നിവിൻ കുറിച്ചത്. ചിത്രത്തിന്‍റെ കൂടുതൽ വിവരങ്ങൾ അണിയറക്കാർ പുറത്തുവിട്ടിട്ടില്ല.

ABOUT THE AUTHOR

...view details