കേരളം

kerala

'എന്തുകൊണ്ട് സന്ദീപ്‌ ഉണ്ണികൃഷ്‌ണന്‍ ആകാന്‍ പൃഥ്വിക്ക് കഴിഞ്ഞില്ല'? അമ്മ പറയുന്നു

By

Published : Jun 6, 2022, 3:26 PM IST

Sandeep Unnikrishnan biopic: അദിവി ശേഷ്‌ ആണ് ചിത്രത്തില്‍ സന്ദീപ്‌ ഉണ്ണികൃഷ്‌ണനായി എത്തുന്നത്. നേരത്തെ പൃഥ്വിരാജിനെ നായകനാക്കി സന്ദീപിന്‍റെ കഥ ഒരുക്കുന്നുവെന്ന് വാര്‍ത്തകള്‍ ഉണ്ടായിരുന്നു.

Prithviraj not in Sandeep Unnikrishnan movie  സന്ദീപ്‌ ഉണ്ണികൃഷ്‌ണന്‍ ആകാന്‍ പൃഥ്വിക്ക് കഴിഞ്ഞില്ല  Prithviraj as Sandeep Unnikrishnan biopic  Major theatre response  Sandeep Unnikrishnan mother about his biopic  Major movie songs  Major Sandeep Unnikrishnan biopic  Major cast and crew  About Major Sandeep Unnikrishnan
'എന്തുകൊണ്ട് സന്ദീപ്‌ ഉണ്ണികൃഷ്‌ണന്‍ ആകാന്‍ പൃഥ്വിക്ക് കഴിഞ്ഞില്ല'? അമ്മ പറയുന്നു

Major theatre response: മുംബൈ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച മേജര്‍ സന്ദീപ്‌ ഉണ്ണികൃഷ്‌ണന്‍റെ ജീവിത കഥ പറയുന്ന ചിത്രമാണ് 'മേജര്‍'. മികച്ച പ്രേക്ഷക പ്രതികരണം നേടിക്കൊണ്ടിരിക്കുന്ന ചിത്രം തിയേറ്ററുകളില്‍ വിജയകരമായി മുന്നേറുകയാണ്. കലാ സാംസ്‌കാരിക രംഗത്തെ നിരവധി പ്രമുഖര്‍ സിനിമയെ പ്രശംസിച്ച് രംഗത്തെത്തിയിരുന്നു.

Prithviraj as Sandeep Unnikrishnan biopic: അദിവി ശേഷ്‌ ആണ് ചിത്രത്തില്‍ സന്ദീപ്‌ ഉണ്ണികൃഷ്‌ണനായി എത്തുന്നത്. നേരത്തെ പൃഥ്വിരാജ് സുകുമാരനെ നായകനാക്കി സന്ദീപ് ഉണ്ണികൃഷ്‌ണന്‍റെ കഥ ഒരുക്കുന്നുവെന്ന് വാര്‍ത്തകള്‍ ഉണ്ടായിരുന്നു. ഇക്കാര്യത്തില്‍ വിശദീകരണം നല്‍കിയിരിക്കുകയാണ് സന്ദീപിന്‍റെ അമ്മ ധനലക്ഷ്‌മി ഉണ്ണികൃഷ്‌ണന്‍. മകന്‍റെ ജീവിതം സിനിമയാക്കുന്നതിനായി ഒരുപാട് പേര്‍ സമീപിച്ചിരുന്നതായി സന്ദീപിന്‍റെ അമ്മ പറഞ്ഞു.

Sandeep Unnikrishnan mother about his biopic: എന്നാല്‍ സന്ദീപിന്‍റെ കുടുംബത്തില്‍ നിന്നും അനുമതി ലഭിക്കാത്തതിനെ തുടര്‍ന്നാണ് പൃഥ്വിരാജിനെ വച്ചുളള ആ ചിത്രം ഉപേക്ഷിച്ചത്‌. ഒരുപാട് ആലോചനകള്‍ക്കും ചര്‍ച്ചകള്‍ക്കുമൊടുവില്‍ അദിവി ശേഷും സംഘവും മേജര്‍ എന്ന ചിത്രത്തിന് വേണ്ടി സമീപിച്ചു. അവര്‍ക്ക് അനുമതി നല്‍കിയതിന്‍റെ പിറ്റേന്നായിരുന്നു പൃഥ്വിരാജ്‌ ചിത്രവുമായി ചിലര്‍ തങ്ങളെ സമീപിച്ചതെന്ന് ഇവര്‍ പറയുന്നു. 'മേജറി'ന് അനുമതി നല്‍കിയ സ്ഥിതിക്ക് മാറ്റാന്‍ സാധിക്കില്ലല്ലോ എന്നും സന്ദീപ് ഉണ്ണികൃഷ്‌ണന്‍റെ അമ്മ വ്യക്തമാക്കി.

Major Sandeep Unnikrishnan biopic: അദിവി ശേഷിന് പുറമെ ശോഭിത ധൂലിപാല, പ്രകാശ് രാജ്, രേവതി, സായ് മഞ്‌ജരേക്കര്‍ തുടങ്ങിയവരാണ് സിനിമയിലെ മറ്റു പ്രധാന താരങ്ങള്‍. ശശി കിരണ്‍ ടിക്കയാണ് സംവിധാനം. തെലുങ്ക് സൂപ്പര്‍താരം മഹേഷ്‌ ബാബുവിന്‍റെ ഉടമസ്ഥതയിലുള്ള ജി മഹേഷ് ബാബു എന്‍റര്‍ടെയ്‌ന്‍മെന്‍റ്‌സും, സോണി പിക്‌ചേഴ്‌സ്‌ ഇന്‍റര്‍നാഷണല്‍ പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് നിര്‍മാണം. മലയാളം, ഹിന്ദി, തെലുങ്ക് ഭാഷകളിലായാണ് ചിത്രം പുറത്തിറങ്ങിയത്.

Also Read: എന്തിനാണ് സോള്‍ജിയര്‍ ആകുന്നത്‌? ഉത്തരവുമായി മേജറിലെ ഗാനം

ABOUT THE AUTHOR

...view details